India Kerala

കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്. അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.

India Kerala

പി.കെ ശ്യാമള രാജിക്കത്ത് നല്‍കി

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള രാജി സന്നദ്ധത അറിയിച്ചത്. ‌ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതു യോഗം വിളിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള […]

India National

തമിഴ്നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. തീവ്രശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും പരിഹരിയ്ക്കാന്‍ സാധിച്ചിട്ടില്ല. മഴ പെയ്യാനായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ യാഗങ്ങള്‍ നടത്തി. ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും തുടരുകയാണ്. രണ്ടു ദിവസം മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ അതുണ്ടായില്ല. ഇതാണ് ജലപ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നത്. പരമാവധി സ്ത്രോതസുകള്‍ കണ്ടെത്തി അവിടങ്ങളില്‍ നിന്നും ജലമെത്തിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ചെന്നൈ കോര്‍പറേഷന്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ […]

India National

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു. ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ആവശ്യമായ ചികിത്സ സൌകര്യം ലഭ്യമല്ലെന്ന് ആരോപിച്ചുള്ള പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നവരെ സി.പി.ഐ നേതാവ് കനയ്യകുമാര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുടെ ഇടപെടല്‍ തുടരുന്നുണ്ട്. പക്ഷെ വൈകി ആരംഭിച്ചതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല. ശ്രീ കൃഷ്ണ ആശുപത്രിയിലും കെജ്രിവാള്‍ ആശുപത്രിയിലുമാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് . കേന്ദ്ര സംഘം ആശുപത്രികളിലെത്തി വിവരശേഖരണം നടത്തി. […]

India National

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലെയ്സ് കെട്ടിച്ചത് . എന്നാൽ അധികാര ദുർവിനിയോഗം സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഇത് ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

India Kerala

മുത്തലാഖ് ബില്‍

മുത്തലാഖ് ബില്ലില്‍ മുസ്‍ലിം ലീഗ് അംഗത്തിന് സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിന് കാരണം പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജാഗ്രതക്കുറവ്. നേരത്തേ കത്ത് നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയാണ് സംസാരിക്കാന്‍ എഴുന്നേറ്റ കുഞ്ഞാലിക്കുട്ടിയെ സ്പീക്കര്‍ തടയാന്‍ കാരണം. മുത്തലാഖ് ബില്ല് നേരത്തേ ചര്‍ച്ചക്ക് വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു. രാവിലെ പത്ത് മണിക്ക് മുന്‍പ് കത്ത് നല്‍കിയാല്‍ ഏത് ബില്ലുമായി ബന്ധപ്പെട്ടും ലോക്സഭയില്‍ സംസാരിക്കാന്‍ അവസരം കിട്ടും. മുത്തലാഖ് ബില്ല് അവതരിപ്പിക്കുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും സമയത്ത് കത്ത് നല്‍കി […]

India Kerala

അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവം; ഒരാള്‍ പിടിയില്‍

അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. സിസി ടിവി ദൃശ്യത്തിലേത് പോലെ മുഖസാദൃശ്യമുള്ള വ്യക്തിയാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. കൂടുതൽ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.

India Kerala

സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാനാകാതെ കർഷകർ

സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാൻ ആവാതെ കർഷകർ വലയുന്നു. സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം ഇല്ലാതെ പുതിയ സീസണിൽ കൃഷി ചെയ്യാൻ ആവില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിലെ കർഷകരുടെ വിളകൾ നശിച്ചതിനു പുറമെ , കുരുമുളക് ഉൾപ്പെടെയുള്ളവയുടെ ചെടികൾ തന്നെ നശിച്ചുപോയിരുന്നു. ഇതോടെ പൂർണ്ണമായും പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ കൃഷിയിറക്കാൻ വലിയ ചിലവാണ് വരുന്നത്. കഴിഞ്ഞ സീസണിൽ ഭീമമായ നഷ്ടമുണ്ടായത് കാരണം കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതും കർഷകർക്ക് തിരിച്ചടിയായി. ഈ […]

India Kerala

കട്ടിപ്പാറയില്‍ ഊമയായ വൃദ്ധക്കും മകള്‍ക്കും നേരെ ആക്രമണം

കോഴിക്കോട് കട്ടിപ്പാറയില്‍ ഭിന്നശേഷിയുളള വൃദ്ധയേയും മകളെയും കൊട്ടേഷന്‍ സംഘം മര്‍ദിച്ചതായി പരാതി. മാവുള്ളകണ്ടി നഫീസയേയും മകള്‍ സുബൈദയെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. കഴിഞ്ഞ ദിവസംസുബൈദയുടെ മകനെ തട്ടികൊണ്ടു പോയി മര്‍ദിച്ചിരുന്നു. കട്ടിപ്പാറ കന്നൂട്ടിപ്പാറ മാവുള്ളകണ്ടി നഫീസയെയും മകള്‍ സുബൈദയെയുമാണ് കൊട്ടേഷന്‍ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. മുഖ മൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്രൂരമായ മര്‍ദനത്തില്‍ സുബൈദയുടെ മുഖത്തും തലക്കും പരിക്കേറ്റു. സുബൈദയെ രണ്ടാം വിവാഹം ചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശിയുടെ മകനാണ് […]

India Kerala

നെല്ലുല്പാദനത്തില്‍ നേട്ടം; ചെലവിനനുസരിച്ച് വിലയില്ല

നെല്‍ കൃഷി മേഖലക്ക് പുത്തനുണര്‍വ് പകരാന്‍ കൃഷി വകുപ്പിന് സാധിച്ചെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഏറെക്കുറെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതാണ്. കൃഷി ചെയ്യുന്ന ഭൂമിയുടെ അളവില്‍ വലിയ വ്യത്യാസമുണ്ടായില്ലെങ്കിലും ഇരുപ്പു കൃഷിയുള്‍പ്പെടെയുള്ള കൃഷി രീതികളിലൂടെ നെല്ലുല്‍പ്പാദനം കൂടി. അതേസമയം നെല്‍വയല്‍ -തണ്ണീര്‍ തട സംരക്ഷണ നിയമത്തിലെ ഭേദഗതി നെല്‍കൃഷിക്കുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒന്നും പരാമര്‍ശിക്കുന്നില്ല. കാര്‍ഷിക മേഖലയോട് അനുഭാവപൂര്‍ണമായ സമീപനം ഇടക്കാലത്ത് പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഈ മനോഭാവത്തിന് ആക്കം കൂട്ടുന്നത് തന്നെയായിരുന്നു സംസ്ഥാന കൃഷി വകുപ്പിന്റെ ചുവടുകള്‍. […]