മലപ്പുറം ജില്ലാ വിഭജന വിഷയത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ജില്ലാതലത്തിൽ വേണ്ടത്ര കൂടിയാലോചനകൾക്ക് ശേഷം സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിക്കാനാണ് ഡി.സി.സി തീരുമാനം. നയപരമായ വിഷയം മുന്നണിയിൽ ചർച്ചചെയ്ത് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് കെ.എൻ.എ ഖാദർ മലപ്പുറം ജില്ലാ വിഭജനം നിയമസഭയിൽ ഉന്നയിച്ചതെന്ന് ലീഗിനകത്ത് തന്നെ വിമർശനമുണ്ട്. വിവിധ തലങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തിയ ശേഷമേ ജില്ലാ […]
India
കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പരിശോധനാ ഫലം വരുന്നതിന് മുന്നേ ചികിത്സ തുടങ്ങേണ്ടിയിരുന്നില്ലെന്നും സ്വകാര്യ ലാബിലെ പാതോളജിസ്റ്റിന് വീഴ്ച സംഭവിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. സ്വകാര്യ ലാബിലെ പരിശോധനാഫലം അടിസ്ഥാനമാക്കി രജനിക്ക് കീമോ തെറാപ്പി ആരംഭിച്ചത്. സര്‍ക്കാര്‍ മെഡിക്കൽ കോളജ് ലാബിലെ പരിശോധനാ ഫലത്തിനായി കാത്തിരിക്കാതെ ചികിത്സ തുടങ്ങിയത് തെറ്റാണ്. ഇത് ഡോക്ടർമാരുടെ വീഴ്ചയായാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ലാബിലെ പതോളജിസ്റ്റിനും […]
നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി ആരംഭിച്ചു
സംസ്ഥാനത്ത് വരാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി ആരംഭിച്ചു. ബൂത്ത് തല പ്രവർത്തനങ്ങൾ വഴി സ്ഥാനാർഥി നിർണയമാണ് ആദ്യഘട്ടപ്രവർത്തനം. വട്ടിയൂർക്കാവിൽ വിജയം ലക്ഷ്യം വച്ച പ്രവർത്തനമാണ് നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും ഒന്നിച്ച് കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള മീഡിയവണിനോട് പറഞ്ഞു. പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് നീങ്ങുന്നുവെങ്കിലും ഉപ തെരഞ്ഞെടുപ്പിനെ ഗൌരവത്തിലെടുക്കുകയാണ് ബി.ജെ.പി. ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിനും മഞ്ചേശ്വരത്തിനും പ്രധാന പരിഗണ നൽകിയാണ് പ്രവർത്തനങ്ങൾ […]
പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്
പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രം ആരംഭിക്കും. അതേസമയം തകരാറിലായ വല്ലാര്‍പ്പാടം – വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ വിശദമായ പരിശോധനകളും ഇന്ന് നടക്കും. അഴിമതിക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അനിശ്ചിത കാല സത്യാഗ്രഹത്തിന് എല്‍.ഡി.എഫ് തുടക്കമിടുന്നത്. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്നും മുഴുവന്‍ അഴിമതിക്കാരെയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യാഗ്രഹം സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ […]
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സസ്പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറി അടക്കം രണ്ട് പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നഗരസഭാ ഓഫീസ് മാര്‍ച്ചും ഇന്ന് നടക്കും. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്,അസി.എഞ്ചിനീയര്‍ കെ.കലേഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ അന്വേക്ഷണ സംഘം രേഖപ്പെടുത്തിയത്. സംഭവത്തില്‍ സസ്പെന്‍ഷനിലുള്ള മറ്റ് രണ്ട് […]
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. തിങ്കളാഴ്ച വിധി പറയാനിരുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പൊലീസ് മുന്നോട്ടുപോകും. ബിനോയ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെത്തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജാമ്യം കിട്ടിയാൽ ബിനോയ് അന്വേഷണത്തോട് […]
മൈക്ക് പോംപിയോ മോദിയുമായി കൂടിക്കാഴ്ച നടത്തി
യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മൈക്ക് പോംപിയോ ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ മൈക്ക് പോംപിയോ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. നിലവില്‍ ഇരു രാജ്യങ്ങളുമായി […]
പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്
സി.പി.എം കണ്ണൂര്‍ മുന്‍ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പാര്‍ട്ടി തിരുത്ത്. ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാന്‍ നവ മാധ്യമങ്ങളെ ഉപയോഗിക്കാതെ പാര്‍ട്ടി ഫോറങ്ങള്‍ ഉപയോഗിക്കണമെന്നും കോടിയേരി പറഞ്ഞു. വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പി […]
വിള്ളൽ കണ്ടെത്തിയ വല്ലാർപാടം ഗോശ്രീ പാലത്തിൽ ജില്ലാ കലക്ടർ പരിശോധന നടത്തി
ഇന്നലെ വിള്ളൽ കണ്ടെത്തിയ കൊച്ചി വല്ലാർപാടം ഗോശ്രീ പാലത്തിൽ ജില്ലാ കലക്ടർ പരിശോധിച്ചു. കൂടുതല്‍ പരിശോധന നടത്താന്‍ നാഷണൽ ഹൈവേ അതോറിറ്റിക്ക് കലക്ടര്‍ നിർദ്ദേശം നൽകി. പരിശോധന പൂർത്തികരിച്ച ശേഷമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ജില്ലാ കലക്ടർ പാലത്തിൽ സന്ദർശനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കില്ലെന്നും പാലത്തിൽ വിദഗ്ദർ […]
പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ജയിച്ചാല്‍ ജനാധിപത്യം തോറ്റെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും പ്രധാനമന്ത്രി ചോദിച്ചു. വോട്ടിംഗ് യന്ത്രവും മാധ്യമങ്ങളേയും ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ജയം എന്ന് പറയുന്നവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും എന്ത് സംഭവിച്ചു എന്നുകൂടി പറയണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് രാജ്യസഭയില്‍ നരേന്ദ്ര മോദി മറുപടി പറയുകയാണ്. ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇത് ജാര്‍ഖണ്ഡിനെ ഒന്നാകെ അപമാനിക്കലാണ്. യുവാവ് കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും കുറ്റക്കാര്‍ക്ക് കഠിന […]












