India National

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍; രാജിയിലുറച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍. പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന് വ്യക്തമാക്കിയാണ് നേതാക്കളുടെ നീക്കം.സമ്മര്‍ദ്ദം ശക്തമായിട്ടും രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. മാസം ഒന്ന് കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനം ഉണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരം കാണാനായിട്ടില്ല. രാഹുല്‍ ഗാന്ധി നിലപാട് മാറ്റുമെന്ന പ്രതീക്ഷയായിരുന്നു നേതാക്കള്‍ക്ക്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിളിച്ച ലോക്സഭ എം.പിമാരുടെ യോഗത്തിലും രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി അറിയിച്ചതോടെയാണ് […]

India National

മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ; പൂനെയില്‍ മതില്‍ തകര്‍ന്ന് 17 മരണം

മഹാരാഷ്ട്രയിലും ഗുജറാത്തിലും ശക്തമായ മഴ. പൂനെയില്‍ മതില്‍ തകര്‍ന്ന് 17 പേര്‍ മരിച്ചു. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 1.45 ഓടെയാണ് അപകടം നടന്നത്. പൂനെ കോന്ദ്‍വാ പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ കോംപക്ലസിന്റെ മതിലാണ് ഇടിഞ്ഞു വീണത്. മൂന്നോ നാലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നഗരങ്ങളിലെ വെള്ളക്കെട്ട് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴയില്‍ നഗരത്തിലെ ബസ് സര്‍വീസ് അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും മുടങ്ങിയിരിക്കുകയാണ്. ട്രെയിനുകള്‍ അരമണിക്കൂറോളം വൈകി ഓടുന്നു. ചിലയിടങ്ങളില്‍ മാന്‍ഹോളുകള്‍ […]

India Kerala

അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി

അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി. ന്യൂ ഇയർ ചിട്ടി കമ്പനി ഉടമ പ്രസാദാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. എക്സ്പോര്‍ട്ടിങ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.

India Kerala

മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും

മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും. ഭക്ഷണ സാധനങ്ങൾ വീട്ടുപടിക്കലെത്തുന്ന പോലെ മിൽമ ഉൽപ്പന്നങ്ങളും ഓര്‍ഡർ ചെയ്താൽ ഇനി മുതൽ വീട്ടിലെത്തും. മിൽമയുടെ തിരുവനന്തപുരം മേഖലയാണ് ഓൺലൈൻ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. എ.എം നീഡ്സ് എന്ന മൊബൈൽ ആപ്ലീക്കേഷനിലൂടെയാണ് മിൽമ ഉൽപ്പനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നത്. ഓര്‍ഡർ ചെയ്യുന്നതനുസരിച്ച് സാധനങ്ങൾ വീട്ടുപടിക്കലെത്തും. രാവിലെ 5 മുതൽ 8 വരെയാണ് ഓൺലൈൻ വിതരണ സമയം. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ആദ്യ ഓര്‍ഡർ നൽകി ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ […]

India Kerala

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം; വരുമാന നേട്ടവുമായി കെ.എസ്.ആര്‍.ടി.സി

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്കിനെ തുടര്‍ന്ന് വരുമാന നേട്ടവുമായി കെ.എസ്.ആര്‍.ടി.സി. ബംഗളൂരുവിലേക്കും മൈസൂരിലേക്കുമുള്ള സര്‍വീസുകളില്‍ നിന്നാണ് പ്രധാനമായും അധിക വരുമാനം ലഭിക്കുന്നത്. ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും ധാരണയുണ്ട്. അതേസമയം അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം ഇന്നും തുടരും. സമരത്തിന്റെ മറവിൽ ബുക്കിഗ് പുനരാരംഭിച്ച സ്വകാര്യ ബസുകൾ വാർത്തയായതോടെ ബുക്കിങ് നിർത്തിവച്ചിരുന്നു. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ കോഴിക്കോട് നിന്നും ദിനം പ്രതി ബംഗളൂരുവിലേക്കും മൈസൂരിലേക്കും രണ്ട് വീതം അധിക ബസുകളാണ് കെ.എസ്.ആര്‍.ടി.സി […]

India Kerala

താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലിക ഡ്രൈവർമാരെയും പെയിന്റർമാരെയും പിരിച്ചുവിടാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇന്നോ നാളെയോ ഇവര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കും. 1565 ഡ്രൈവർമാരേയും 90 പെയിന്റർമാരേയുമാണ് പിരിച്ചുവിടേണ്ടി വരിക. ഇതോടെ ദിവസേന നാനൂറോളം സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത.

India Kerala

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് ലോക ബാങ്കിന്റെ സഹായം. 250 മില്യണ്‍ ഡോളറിന്റെ സഹായമാണ് കേരളത്തിന് ലഭിക്കുക. ജലവിതരണം, ശുചീകരണപ്രവൃത്തികള്‍, സുസ്ഥിര കൃഷി, ഉള്‍പ്പടെയുള്ളവക്കാണ് സഹായം ലഭിക്കുക. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മാസങ്ങളായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വായ്പ നല്‍കാനുള്ള ലോകബാങ്കിന്റെ തീരുമാനം. ലോകബാങ്കിന്റെ വാഷിങ്ടണില്‍ നടന്ന ഗവര്‍ണര്‍ ബോര്‍ഡ് യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. കരാര്‍ സംബന്ധിച്ച ധാരണപത്രം ഡല്‍ഹിയില്‍ ഒപ്പിട്ടു. ധനകാര്യ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെ, ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദ് […]

India Kerala

ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പരാതി

ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ പങ്കെടുത്തെന്ന് രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തിയാണ് ജോസ് കെ മാണി ചെയര്‍മാനായതെന്ന് പരാതിയില്‍ പറയുന്നു. സംസ്ഥാന സമിതി അംഗം ഫിലിപ്സ്റ്റീഫന്‍ നല്‍കിയ പരാതിയില്‍ ജോസ് കെ മാണിയുടെ വിശ്വസ്തനായ കെ.ഐ ആന്റണിയാണ് രണ്ടാം പ്രതി. 17 ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം […]

India Kerala

വനിതാ തടവുകാര്‍ ചാടിയത് ആസൂത്രിതമായിരുന്നുവെന്നു മൊഴി

തിരുവനന്തപുരം അട്ടകുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായണെന്ന് യുവതികള്‍ മൊഴി നല്‍കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കന്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയത്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്നു ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്‍പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടിയിലായത്. ഇവരെ പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. […]

India National

നെഹ്‌റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ, ലോകസഭയില്‍ ബഹളം

കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കാശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം രാജ്യത്തിന് നഷ്ടമായതിന് കാരണം നെഹ്‌റുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ സഹായിച്ചത് കോണ്‍ഗ്രസാണ്. രാഷ്ട്രപതി ഭരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമിത്ഷായുടെ ആരോപണത്തിനെതിരെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍‍ അവതരിപ്പിച്ചു. അമര്‍നാഥ് യാത്ര അടക്കമുള്ള കാര്യങ്ങളുടെ സുരക്ഷ […]