India National

ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്ക് നിരോധനം; പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കാന്‍ തീരുമാനം

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം. മന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതല്‍ ബിസ്‌ക്കറ്റുകളും പലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി ഹര്‍ഷവര്‍ധന്റെ നിര്‍ദേശം. കഴിഞ്ഞ പത്തൊമ്പതിനാണ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് നേരിട്ട് ഉത്തരവിറക്കിയത്. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തില്‍ ഇനിമുതല്‍ ബിസ്‌ക്കറ്റുകള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പകരം ബദാം, വാള്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത കടല തുടങ്ങിയവ വിതരണം […]

India Kerala

കോടഞ്ചേരി അപകടം; ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാന്‍

കോഴിക്കോട് കോടഞ്ചേരിയില്‍ നിന്ന് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് എക്‌സൈസിന് ലഭിച്ചു. നേരത്തെ കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും എക്‌സൈസും വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു പേരുടെ ശരീരത്തിലും മെഥനോളിന്റെ സാന്നിധ്യമില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മൂവരും മദ്യപിച്ച സ്ഥലത്തിനടുത്ത് സള്‍ഫ്യൂരിക് ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ടെത്തി. ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പന്‍ […]

India Kerala

രാജ്കുമാറിന്റെ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

രാജ്കുമാറിന്റെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് കൊണ്ടു വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തിയത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊട്ടലുണ്ട് ശരീരത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വ്യക്തത തേടുന്നതിന് വേണ്ടിയാണ് […]

India Kerala

കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി

കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി .മരക്കഷണം കൊണ്ടടിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. ചിറ്റാരിക്കല്‍ സ്വദേശി ദാമോദരനെ മകന്‍ അനീഷാണ് കൊലപ്പെടുത്തിയത്.

India Kerala

വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് ആശങ്കയില്‍

കേരള കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ പാലാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ യു.ഡി.എഫ് ആശങ്കയില്‍. എത്രയും വേഗം തര്‍ക്കം പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കണമെന്ന് ജില്ല യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ജില്ല യു.ഡി.എഫില്‍ ഉയര്‍‌ന്ന പ്രധാന ആവശ്യം. ജോസ് കെ. മാണിയും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന […]

India Kerala

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് എം.എം മണി

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് മന്ത്രി എം.എം മണി. പൊലീസ് മാത്രമല്ല മരണത്തിന് ഉത്തരവാദി. കോൺഗ്രസ് പ്രവർത്തകരും രാജ് കുമാറിനൊപ്പം തട്ടിപ്പ് നടത്തിയിരുന്നുവെന്നും മണി പറഞ്ഞു.

India Kerala

പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ

ഇടുക്കി നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ കസ്തൂരി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലീസ് രാജ്കുമാറിനെ മര്‍ദിച്ചിരുന്നുവെന്നും കസ്തൂരി പറഞ്ഞു. രാജ്കുമാറിന്റെ ആരോഗ്യ നില മോശമായിരുന്നുവെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതായും ആക്ഷേപമുണ്ട്. രണ്ട് തവണ ഇടുക്കി എസ.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നാണ് ആക്ഷേപം. രാജ്കുമാറിനെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്.

India Kerala

പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മയും സുഹൃത്തും പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ എറിഞ്ഞെന്നാണ് സൂചന. അമ്മ മഞ്ജുവിനെയും സുഹൃത്ത് അനീഷിനെയും പൊലീസ് പിടികൂടി.

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. രാജ് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.