റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി പൊസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡി.ജി.പി ഉത്തരവിട്ടത്. സംഭവത്തെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു. ഇത്തര വീഴ്ചകള്‍ അംഗീകരിക്കാന്‍ […]
India
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ ഇന്ന് വിധി പറയും. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് വിധി പറയുന്നത്. നിരവധി തെളിവുകളാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി ഇന്നലെയും കോടതിയിൽ ഹാജരാക്കിയത്. യുവതിയുടെ വാദങ്ങൾക്ക് മറുപടി പറയാൻ ബിനോയുടെ അഭിഭാഷകന് കോടതി സാവകാശം നൽകി. ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ […]
നെടുങ്കണ്ടം കസ്റ്റഡി മരണം; ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് . എസ്.പിയെ ഒഴിവാക്കി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. അതേസമയം ക്രൈംബ്രാഞ്ച് നെടുങ്കണ്ടം സ്റ്റേഷനിലെയും, പീരുമേട് സബ് ജയിലിലെയും സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ, എസ്.ഐ എന്നിവര്‍ ഒത്തുകളിച്ചുവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് […]
എം.പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കും
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിച്ചു. പിരിച്ചുവിട്ട എം.പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2107 താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കിയത്. പ്രശ്‌ന പരിഹാരത്തിന് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കോടതി വിധി പ്രകാരം പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാര്‍ക്ക് പകരമായി ആവശ്യാനുസരണം ഡ്രൈവര്‍മാരെ ദിവസ വേതന പ്രകാരം ഡിപ്പോ അടിസ്ഥാനത്തില്‍ നിയമിക്കും. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തി പരിചയമുള്ളവരെയാണ് ദിവസ വേതനത്തിന് നിയമിക്കുക. […]
മന്‍മോഹന്‍ സിങ് രാജ്യസഭയിലേക്ക്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയേക്കും. ബി.ജെ.പി എം.പി മദന്‍ ലാല്‍ സൈനി മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ മന്‍മോഹന്‍സിങിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കുമെന്നാണ് സൂചന. അതേസമയം, തമിഴ്നാട്ടില്‍ മൂന്ന് സീറ്റുകളില്‍ ഡി.എം.കെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍സിങിനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസമില്‍ നിന്നായിരുന്നു രാജ്യസഭയിലേക്ക് മന്‍മോഹന്‍സിങ് ഓരോ തവണയും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ അധികാരം നഷ്ടമായതോടെ കോണ്‍ഗ്രസിന് ഇനി അസമില്‍ നിന്ന് മന്‍മോഹന്‍സിങ്ങിനെ വിജയിപ്പിക്കാനാകില്ല. ഈ […]
രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം; എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ നിരാഹാരം
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യം ശക്തമാക്കി നേതാക്കളും പ്രവർത്തകരും. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ മുതിർന്ന നേതാക്കളിലും രാജി സമ്മർദ്ദം ശക്തമാകുകയാണ്. രാജി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യമന്ത്രിമാരും ഇന്ന് രാഹുലിനെ കാണും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ട് ദിവസം 38 കഴിഞ്ഞു. ഇതു വരെ 200ൽ അധികം നേതാക്കൾ രാജിവച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രാദേശിക നേതാക്കൾ ഏറെ […]
കര്‍ണാടകയില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണ്മാനില്ല !
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്‍.എമാര്‍. വിജയ്നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു. മൂന്ന് എം.എല്‍.എമാരെ കാണാനില്ല. കോണ്‍ഗ്രസ് എം.എല്‍.എ രമേശ് ജര്‍ക്കിഹഹോളിയുടെ നേതൃത്വത്തില്‍ വിമതനീക്കം ശക്തമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. ബെല്ലാരിയിലെ വിജയ്നഗറിൽ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പുതിയ നീക്കങ്ങള്‍. എം.എല്‍.എമാരായ ജെ.എന്‍. ഗണേഷ്, നാഗേന്ദ്ര, ബി.പി. പാട്ടീല്‍ എന്നിവരെയാണ് കാണാതായത്. ആദ്യം മുതല്‍ തന്നെ ബി.ജെ.പിയോട് അനുഭാവം […]
കരിപ്പൂരില്‍ വിമാനം ലാന്‍ഡിങ്ങിനിടെ ഉരഞ്ഞു; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി
കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9.20ന് ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ ഉരഞ്ഞത്. വിമാനത്തിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 180 യാത്രക്കാര്‍ വിമാനത്തിനകത്തുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു
ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സർക്കാറിന്റെ തുല്യത സർട്ടിഫിക്കറ്റ് അധികൃതർ അംഗീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ചക്ക് അവസാനിക്കും.
നെടുങ്കണ്ടം കസ്റ്റഡിമരണം; ലോക്കപ്പില്‍ വെച്ച് തല്ലാനും കൊല്ലാനും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണത്തില്‍ വകുപ്പ് തല അന്വേഷണം ഗൗരവത്തിൽ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കപ്പിക്കനകത്ത് തല്ലുകയും തല്ലി കൊല്ലുകയും ചെയ്യാൻ അനുവദിക്കില്ല. സംഭവത്തില്‍ നാട്ടുകാരെ പ്രതികളാക്കി കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.












