കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച് അവശനിലയിലായ ആദിവാസി മരിച്ചതിന് കാരണം ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടിലാണ് കീടനാശിനി ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരിക്കുന്നത്. പരിശോധനാഫലമടങ്ങുന്ന റിപ്പോര്‍ട്ട് റീജിയണല്‍ കെമിക്കല്‍ ലാബ് നാളെ കൈമാറും.
India
കെ.എസ്.ആർ.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ മുടങ്ങി
കെ.എസ്.ആർ.ടി.സിയിൽ മതിയായ ഡ്രൈവർമാരില്ലാത്തതിനാല്‍ ഇന്നും സർവീസുകൾ മുടങ്ങി. പുറത്താക്കിയവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചെങ്കിലും തിരിച്ചെടുത്ത ഉത്തരവ് നൽകാത്തതിനാൽ ചില ഡ്രൈവർമാർ ജോലിയിൽ പ്രവേശിച്ചില്ല. ഇതു വരെ 277 സർവീസുകൾ റദ്ദാക്കി. പുറത്താക്കിയ ഡ്രൈവർമാരെ ദിവസ വേത നടിസ്ഥാനത്തിൽ തിരിച്ചെടുത്തിട്ടും കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധി തുടരുന്നു. തിരിച്ചെടുത്ത ഉത്തരവ് കിട്ടാതെ ഹാജരാകില്ലെന്നാണ് ചില ഡ്രൈവർമാരുടെ നിലപാട്. 2107 പേരെയാണ് പുറത്താക്കിയതെങ്കിലും 600 പേർക്കാണ് തിരികെ നിയമനം നൽകിയത്. ആനുകൂല്യങ്ങൾ നൽകാത്തതിലും പ്രതിഷേധമുണ്ട്. ഡ്രൈവർമാരില്ലാതെ ഇന്ന് മുടങ്ങിയത് 277 സർവീസുകൾ. തെക്കൻ […]
അഭിമന്യു വധക്കേസ്: മുഖ്യപ്രതികളെ ഇനിയും പിടികൂടിയില്ല
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യപ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. 26 പ്രതികളുള്ള കേസില്‍ 16 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ നടപടികളുടെ ഭാഗമായി സെഷന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കും. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 കാമ്പസ് ഫ്രണ്ട് – പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുടെ […]
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്. നേരിട്ട് പണം വിതരണം ചെയ്യുന്ന സ്വഭാവത്തിലുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ആരോപണം. കര്‍ഷകര്‍ക്ക് 6000 രൂപ ധനസഹായം പ്രഖ്യാപിച്ച പദ്ധതി തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചാണ് ഹരജി.
ഒ.വി വിജയന്‍റെ പ്രതിമ മാറ്റിയത് വിവാദമാകുന്നു
ഒ.വി വിജയന്‍റെ പ്രതിമ പാലക്കാട് നഗരത്തില്‍ നിന്ന് മാറ്റിയത് സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. പ്രതിമ മാറ്റി സ്ഥാപിക്കാൻ താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം പ്രതിമ മോഷണം പോയെന്ന് നഗരസഭ കലക്ടർക്ക് പരാതി നൽകി. കോടതി ഉത്തരവില്ലാതെ പ്രതിമ വിട്ട് നൽകില്ലെന്ന നിലപാടിലാണ് ഒ.വി വിജയൻ സ്മാരക സമിതി. പാലക്കാട് മുന്നോട്ട് എന്ന സംഘടനയാണ് എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും പ്രതിമ പൊളിച്ചുമാറ്റിയത്. പാലക്കാട് മുൻസിഫ് കോടതിയുടെ ഉത്തരവോടു കൂടിയാണ് പൊളിച്ച് മാറ്റിയത്. […]
മിക്സി പ്രവര്‍ത്തിക്കുന്നതിനിടെ ദോശ ചുടാന്‍ പോയതാണ്, അവസാനം കൈ മിക്സിക്കുള്ളിലായി വിരലറ്റുപോയി; ഭാര്യക്ക് പറ്റിയ അപകടം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ യുവാവിന്റെ കുറിപ്പ്
ഒരു ചെറിയ അശ്രദ്ധ മതി നമ്മുടെ ജീവിതം മാറിമറിയാന്‍. വീട്ടമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അടുക്കളയില്‍ നൂറു കൂട്ടം ജോലിക്കിടയിലായിരിക്കും ഷര്‍ട്ട് ഇസ്തിരിയിട്ടില്ലെന്നും കുട്ടികളെ റെഡിയാക്കിയില്ലെന്നുമുള്ള പെട്ടെന്നുള്ള ചിന്തയില്‍ നെട്ടോട്ടമോടുന്നത്. ഈ സമയത്തായിരിക്കും അടുപ്പില്‍ പാല് വച്ചിട്ടുണ്ടെന്ന് ഓര്‍ക്കുന്നത്. ഈ ഓട്ടത്തിനിടയിലായിരിക്കും അശ്രദ്ധ കൊണ്ട് പല അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നത്. അടുക്കള ജോലിക്കിടയില്‍ ഭാര്യക്ക് പറ്റിയ വലിയൊരു അപകടത്തെക്കുറിച്ച് യുവാവ് പങ്കുവച്ച കുറിപ്പ് ഇത്തരം സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മിക്‌സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച […]
ആധാര്‍ ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍
ആധാര്‍ ഭേദഗതി ബില്ല് ലോക്സഭ ഇന്ന് ചര്‍ച്ച ചെയ്യും. ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതി ബില്ല്. ബി. ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. രണ്ട് ബില്ലുകളാണ് ഇന്ന് ലോക്സഭ പരിഗണിക്കുന്നത്. ആധാര്‍ ഭേദഗതി ബില്ലും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലും. നേരത്തെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമായിരുന്നു. സുപ്രിം കോടതി ഇടപെട്ട് ഇത് റദ്ദാക്കിയിരുന്നു. കോടതി വിധിയനുസരിച്ച് […]
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; മൂന്നിടങ്ങളിലായി മതിലിടിഞ്ഞ് മരിച്ചത് 22 പേര്‍
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. മുംബൈ മലാഡില്‍ മതില്‍ ഇടിഞ്ഞ് വീണ് 13 പേര്‍ മരിച്ചു. കല്യാണ്‍,പൂനെ എന്നിവിടങ്ങളിലായി മതില്‍ ഇടിഞ്ഞ് ഒമ്പതും പേര്‍ മരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്ധേരിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് സബ് വേ അടച്ചിട്ടു. രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത […]
മാറ്റമില്ല; രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. കൂടുതല്‍ നേതാക്കള്‍ രാജി പ്രഖ്യാപിച്ചതോടെ പ്രവർത്തക സമിതി അംഗങ്ങള്‍ക്കും രാജി സമ്മർദ്ദമേറി. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചിട്ട് ഒരു മാസമായി. ഈ സാഹചര്യത്തിലാണ് സമ്മർദവുമായി കോൺഗ്രസ് മുഖ്യമന്ത്രിമാരെത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, പുതുച്ചേരി മുഖ്യമന്ത്രിമാരാണ് ഒരുമിച്ചെത്തിയത്. പക്ഷെ ഫലമുണ്ടായില്ല. രാജിയിൽ ഉറച്ചുനിന്ന രാഹുല്‍, ഗാന്ധി […]
പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ജോസഫ് വിഭാഗം
ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഇല്ലെങ്കിലും പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ജോസഫ് വിഭാഗം. കെ. എം മാണിയുടെ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം ജോസ് വിഭാഗത്തിന് തീരുമാനിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. അതേസമയം ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന സമിതിക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാത്ത സാഹചര്യത്തില്‍ പാലാ സീറ്റില്‍ ആവശ്യം ഉന്നയിച്ച് ജോസ് വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കാനുളള നീക്കം ജോസഫ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് ഇടപെട്ടതോടെ […]












