India Kerala

മത്സരയോട്ടം ; സ്വകാര്യ ബസ് സീറ്റില്‍ നിന്നും തെറിച്ചുവീണ് പരുക്കേറ്റ വയോധികന്‍റെ നില ഗുരുതരം

ആലപ്പുഴ: മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസിലെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു . സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ് പൊലീസ് പിടികൂടി. നാല് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത് . കായംകുളം – അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൂറനാട് എരുമക്കുഴി സ്വദേശി ശിവശങ്കരക്കുറുപ്പ് (75)നാണ് ഈ ദുരവസ്ഥ ഉണ്ടായത് . നൂറനാട് പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ചാരുംമൂടേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കെഎസ്‌ആര്‍ടിസി ബസിനെ […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ സാബുവും സി.പി.ഒ സജീവ് ആന്‍റണിയുമാണ് അറസ്റ്റിലായത്. പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് ഉടന്‍ കൈമാറും. രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുളള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. രാജ്കുമാറിനൊപ്പം സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മഞ്ജു, ശാലിനി എന്നീ കൂട്ടുപ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. രാജ്കുമാറും സംഘവും തട്ടിപ്പ് നടത്തിയെന്ന് […]

India National

ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഗുജറാത്തില്‍ സന്ദര്‍ശനം നടത്തും‍

ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഗുജറാത്തില്‍ സന്ദര്‍ശനം നടത്തും‍. അഹമ്മദാബാദില്‍ മേല്‍ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശേഷം സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. സന്ദര്‍ശനം രണ്ട് ദിവസം നീണ്ട് നില്‍ക്കും. ആഭ്യന്തരമന്ത്രിയായ ശേഷം അമിത് ഷാ ഇതാദ്യമായാണ് ജന്മനാട്ടില്‍ എത്തുന്നത്.

India National

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര്‍ മരിച്ചു; ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

കനത്ത മഴയെില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ ഒഴുകിപ്പോയി. ഇന്നലെ മലാഡില്‍ മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ക്രാന്തി നഗര്‍, കുല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു. കൂടുതല്‍ നാവിക സേന അംഗങ്ങളെ […]

India National

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ച കീഴ്പ്പോട്ടാണ്. നിര്‍മ്മാണ, ഖനന മേഖലകളുടെ സൂചികയായ ഓട്ടോ മൊബൈല്‍ വ്യവസായവും വന്‍ പ്രതിസന്ധി നേരിടുന്നു. ഈ സ്ഥിതി വിശേഷം സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ എങ്ങനെ വിശദീകരിക്കുമെന്ന കൌതുകം സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജി.എസ്.ടിയും നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് പുതിയ ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് അടിയന്തരമായി മോദി […]

India National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

പ്രധാനമന്ത്രി മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പ് പരിഷ്കാരം രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്സഭയില്‍ ആധാര്‍ ഭേദഗതി ബില്ലിന്റെ ചര്‍ച്ച നടക്കും. നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തേ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് […]

India Kerala

ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടേക്കും

ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ സാധ്യത. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആലപ്പുഴ മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. ചേർത്തല, വയലാർ, കായംകുളം സൗത്ത്, കായംകുളം നോർത്ത് എന്നീ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. കഴിഞ്ഞ ദിവസം റിപ്പോർട്ട് കെ.പി.സി.സിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേലുള്ള നടപടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് മൂന്ന് മണിക്ക് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.

India Kerala

കർദ്ദിനാളിനെതിരെ വൈദികരുടെ പ്രതിഷേധം തുടരുന്നു; ആലഞ്ചേരി ഇന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കർദ്ദിനാളിനെതിരെ പ്രമേയം പള്ളികളിൽ വായിക്കുമെന്ന് വൈദിക സമിതിയുടെ തീരുമാനവും സംഘർഷ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനിടെ സഭാ ദിനത്തിന്റെ ഭാഗമായി ഇന്ന് കർദ്ദിനാൾ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും. കർദ്ദിനാളിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന തീരുമാനം ഒന്നുകൂടി പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന വെദിക സമിതി അവസാനിച്ചത് . വത്തിക്കാന്റെ നടപടികൾ അതിരൂപത വളച്ചൊടിച്ചതാണെന്ന നിലപാടാണ് ഇപ്പോഴും […]

India Kerala

മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി

വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. നിലവിലെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ് ആവശ്യമാണെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തലയോഗം നാളെ ചേരും. അടുത്ത പത്തു ദിവസത്തിനകം സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥായാണുള്ളത്. നിലവില്‍ ഡാമുകളില്‍ പത്തു മതുല്‍ പന്ത്രണ്ട് ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇതിനു പുറമെ ചൂട് കുടുന്നതിനാല്‍ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കൂടി വരുന്ന അവസ്ഥയാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ […]

India National

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ രാജിയ്ക്ക് സാധ്യത, തക്കം നോക്കി വീഴ്ത്താന്‍ ബി.ജെ.പി

രണ്ട് എം.എല്‍.എമാരുടെ രാജിയ്ക്കു പിന്നാലെ കൂടുതല്‍ പ്രതിസന്ധിയിലായി കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍. കൂടുതല്‍ പേര്‍ രാജിവെച്ച് ബി.ജെ.പി പാലയത്തിലെത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ വലയ്ക്കുന്നത്. അനുകൂല സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഓപ്പറേഷന്‍ കമലയിലൂടെ സഖ്യസര്‍ക്കാറിനെ വീഴ്ത്താനുളള ശ്രമങ്ങള്‍ ബി.ജെ.പി തുടങ്ങിയിട്ട് മാസങ്ങളായി. നേരത്തെ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നെങ്കിലും മന്ത്രിസഭാ വികസനത്തോടെ, കാര്യങ്ങള്‍ തകിടം മറിഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആനന്ദ് സിങും രമേഷ് ജാര്‍ക്കിഹോളിയും എം.എല്‍.എ സ്ഥാനം രാജിവെച്ചു. […]