India Kerala

പാലാരിവട്ടം മേല്‍പ്പാലം; ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നിയമസഭയില്‍ വച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്റെ കാര്യത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക.

India Kerala

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ഗാര്‍ഹിക ഉപഭോക്താക്കളെയായിരിക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ ബാധിക്കുക. 20 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. കാലവര്‍ഷം കനിയാത്തതിനാല്‍ ആഭ്യന്തര ഉത്പാദനം കുറ‍ഞ്ഞതോടെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയെന്ന ആവശ്യം ബോര്‍ഡ് മുന്നോട്ടുവെച്ചത്. 15 മുതല്‍ 20 ശതമാനം നിരക്ക് വര്‍ദ്ധനയാണ് ബോര്‍ഡിന്റെ ആവശ്യമെങ്കിലും 10 […]

India National

ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും

ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും. മാധ്യമ പ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആര്‍.എസ്.എസുമായി ബന്ധിപ്പിച്ച് പൊതുവേദിയിൽ സംസാരിച്ചു എന്നാണ് പരാതി. ആര്‍.എസ്.എസ്-ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മുംബൈ സ്വദേശി ധ്രുതിമാൻ ജോഷിയാണ് പരാതിക്കാരൻ. സമാന ആരോപണമുന്നയിച്ച് സോണിയ ഗാന്ധിക്കെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. മസ്ഗാവ് മെട്രോ പോളിറ്റൺ മജിസ്ട്രേറ്റ് കോടതി 10 മണിക്കാണ് കേസ് പരിഗണിക്കുക.

India National

അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി കാണിച്ച പോലുള്ള ധൈര്യം വിരളമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്കായി പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നീ പേരുകളാണ് അനൗപചാരിക ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുള്ളത്. ഇന്നലെ മുതിര്‍ന്ന നേതാവും 90 കാരനുമായ മോത്തിലാല്‍ വൊഹ്‌റയെ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.

India National

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ഇതിന് മുന്നോടിയായി വളര്‍ച്ചാ സൂചികകള്‍ അടയാളപ്പെടുത്തുന്ന 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വെക്കും. ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ റിപ്പോര്‍ട്ട് ലഭ്യമാകും. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹമണ്യന്‍റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക സര്‍വേക്ക് പുറമെ, ലോക്സഭയില്‍ ആധാര്‍ നിയമഭേദഗതി ബില്ലും രാജ്യസഭയില്‍‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭേദഗതി ബില്ലും അവതരിപ്പിക്കും.

India Kerala

പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം

പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ പോലും കുടിവെള്ള വിതരണം നടക്കാത്ത സ്ഥലങ്ങൾ ഉണ്ട്. പ്രദേശത്ത് മഴയും വളരെ കുറവാണ്. ജാതി വിവേചനം അനുഭവിക്കുന്ന ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ കാഴ്ചയാണിത്.പത്ത് ദിവസത്തിനു ശേഷം വരുന്ന വെളളം ശേഖരിക്കുകയാണ് നാട്ടുകാർ. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വെള്ളം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി ഇവിടെ മഴയില്ല. ദളിത് കോളനികളിൽ വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ […]

India Kerala

കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു

കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈലിന് വെട്ടേറ്റു . ആലംകോട് സ്കൂളിന് മുന്നില്‍ വെച്ചാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു നാല് പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

India Kerala

വൈദ്യുതി നിയന്ത്രണം; കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറയുകയും മഴ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി അടിയന്തര വിലയിരുത്തലിലേക്ക് പോകുന്നത്. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞാൽ ആഭ്യന്തര ഉത്പാദനം കുറക്കേണ്ടി വരും. പകരം വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരുന്നതിനുള്ള ലൈൻ ശേഷിയും കുറവാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാൻ സംസ്ഥാനം നിർബന്ധിക്കപ്പെടുന്നത്. ഇന്ന് വൈകിട്ട് 3ന് ശേഷം വൈദ്യുതി ഭവനിലാണ് ഉന്നതതല […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തു. രാത്രി 11.30 ഓടെയാണ് പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ എസ്.ഐ സാബു ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുകയാണ് .കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. സസ്പെന്‍ഷനിലായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. എസ്.ഐ സാബു, സി.പി.ഒ സജീവ് എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. […]

India Kerala

മീരയുടെ കൊലപാതകം: അമ്മയെയും കാമുകനെയും തെളിവെടുപ്പിനെത്തിച്ചു

തിരുവനന്തപുരം നെടുമങ്ങാട് 16 വയസ്സുകാരി മീരയെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് മഞ്ജുഷയെയും കാമുകന്‍ അനീഷിനെയും തെളിവിനെടുപ്പിനെത്തിച്ചു. മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. നാട്ടുകാര്‍ പലതവണ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്. കുട്ടിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതായും ഇതിന് ശേഷം മൃതശരീരം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ പോയതായും പ്രതികള്‍ വിവരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ രീതി മഞ്ജുഷ പൊലീസിന് കാണിച്ചു […]