India Kerala

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നുണ്ടായ കെ.പി.സി.സി നടപടിയില്‍ കടുത്ത പ്രതിഷേധം

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ആലപ്പുഴയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികൾ പിരിച്ചുവിട്ട നടപടിയില്‍ കടുത്ത പ്രതിഷേധം. കുറ്റക്കാരായ നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടുകളാക്കുകയായിരുന്നുവെന്ന് ചേർത്തല മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.വി തോമസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ ബി ടീം ആയി ചിലർ പ്രവർത്തിച്ചു. ഇവർ ഇന്നും പാർട്ടിയിൽ ഉണ്ട്. വിശദീകരണം പോലും ചോദിക്കാതെയാണ് കമ്മിറ്റികൾക്ക് മേൽ കുറ്റം ചുമത്തിയതെന്നാണ് ബ്ലോക്ക്‌ ഭാരവാഹികളുടെ പരാതി.

India Kerala

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

സുപ്രിം കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിധിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെയാണ് സര്‍ക്കാരെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നല്കുമെന്നും ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സുപ്രിം കോടതി ജഡ്ജിയും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഓര്‍ത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വിധി നടപ്പാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ […]

India National

2019-ലേത് സമീപകാലത്തെ ഏറ്റവും മോശം തെരഞ്ഞെടുപ്പ്; കമ്മീഷന് രൂക്ഷവിമർശവുമായി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടത്തിപ്പിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അറുപതോളം വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന തീരെ സുതാര്യമല്ലാത്തതും നീതിപൂർവ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും ഇന്ത്യൻ പൗരന്മാരോട് ഉത്തരവാദിത്തവും തുറന്ന മനോഭാവവും ഉണ്ടായിരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു . മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് തുറന്ന കത്ത്. […]

India Kerala

ഇടുക്കി എസ്.പിയെ രക്ഷിക്കാൻ എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ രക്ഷിക്കാൻ മന്ത്രി എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം സഭയില്‍. മന്ത്രി മണി എസ്.പിയുമായി രഹസ്യ ചർച്ച നടത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മർദ്ദനം നടത്തുന്നവർ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. നെടുങ്കണ്ടത്ത് ഓട്ടോ ഡ്രൈവർ ഹക്കീം കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചത് .എന്നാൽ ആഭ്യന്തര വകുപ്പ്, മന്ത്രി എം.എം മണി. ഇടുക്കി എസ്.പി എന്നിവർക്കെതിരായ ആക്രമണമായി അത് മാറി . […]

India Kerala

യുവതീ പ്രവേശനം; ബി.ജെ.പിയെ വിമര്‍ശിച്ച് ശബരിമല കര്‍മസമിതി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശബരിമല കര്‍മസമിതി. നിയമ നിർമ്മാണം നടന്നില്ലെങ്കിൽ ഇതുവരെ ചെയ്തതൊക്കെ പാഴ് വേലയാകുമെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനറുടെ റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ പ്രവര്‍ത്തകര്‍ വീണു. കർമ്മ സമിതിക്ക് എതിരെയുണ്ടായ കേസുകളും പ്രവർത്തനത്തിനെ തളർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

India Kerala

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ റിപ്പോര്‍ട്ട്

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ.ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ട്. കാര്യമായ പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

India National

ഹരീഷ് റാവത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിപദം രാജിവെച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൈനിത്താളിൽ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ അയോധ്യയിൽ […]

India Kerala

വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകട മരണങ്ങളില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോടതി

വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകടങ്ങളിൽ ആരെങ്കിലും മരിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി .ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ കക്ഷി ചേർത്തു.

India Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 9 ലക്ഷം രൂപ കാണാതായി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 9 ലക്ഷം രൂപ കാണാതായി. എച്ച്.ഡി.എസിന്റെ ന്യായവില സര്‍ജിക്കല്‍ ഷോറൂമില്‍ നിന്നാണ് പണം കാണാതായത്.ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പുറത്ത് നിന്നുള്ള കവര്‍ച്ചാ ശ്രമത്തിന്റെ സൂചനകളില്ലെന്നാണ് പൊലീസിന്റെ നിഗമനം

India Kerala

കസ്റ്റഡി മരണം വീണ്ടും സഭയില്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

കെ.എസ്.യു മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാൻ സ്പീക്കര്‍ അനുമതി നല്‍കി. നെടുങ്കണ്ടം കസ്റ്റ‍ഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ […]