ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ പ്രതിഷേധവുമായി ഫാര്‍മസിസ്റ്റുകള്‍ രംഗത്ത്. നഴ്സുമാരെ കൊണ്ടും മരുന്ന് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ജോലി നല്‍കാതെ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെയും ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 400 നഴ്സുമാര്‍, 200 ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസിസ്റ്റുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയത് വലിയ തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ആര്‍ദ്രം പദ്ധതിയില്‍ മാത്രമല്ല. സര്‍ക്കാര്‍ […]
India
നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലെ പി.ജയരാജന്റെ വിവാദ അഭിമുഖവും സി.പി.എം ചര്‍ച്ച ചെയ്‌തേക്കും. ആന്തൂരില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടാണ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കാനുള്ള തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗും ഇന്നു നടക്കും. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.
ആധാര്‍ നിയമഭേദഗതി ബില്ല് ലോക്സഭ പാസാക്കി
സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ആധാർ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. മൊബൈല്‍ കണക്ഷന്‍ ,ബാങ്ക് അക്കൌണ്ട് എന്നിവക്ക് ആധാര്‍ വിവരങ്ങള്‍ കൈപ്പറ്റാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി ബില്ല്. ഭേദഗതി സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാനാക്കുള്ള കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ ആധാര്‍ കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി പറഞ്ഞു. പൌരന്മാരുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വകാര്യതക്ക് […]
രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ […]
കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ അടുത്തയാഴ്ച
കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിക്കാന്‍ നീക്കം. ഇതിനായുള്ള ചര്‍ച്ചകള്‍ നേതാക്കള്‍ ഊര്‍ജിതമാക്കി. രാഹുലിനെ പിന്തുണച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ വിമര്‍ശനവുമായിമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരായ പോരാട്ടം പഴയതിലും ശക്തമായി തുടരുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുയാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, […]
കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് തുടക്കം
കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഭൂഗര്‍ഭജലം ഇല്ലാതാകുന്നെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജല ശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവ് കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ കാസര്‍കോട്,മഞ്ചേശ്വരം ,കാറഡുക്ക താലൂക്കുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജല സംരക്ഷണം , മഴവെള്ള സംഭരണം , പരമ്പരാഗത ജല സ്രോതസ്സുകളുടെ നവീകരണം […]
പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിൽ പീച്ചി അണക്കെട്ട്
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിൽ തൃശൂർ പീച്ചി അണക്കെട്ട്. ശക്തമായ മഴ ഉടൻ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനും പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നവർക്ക് വലിയ ദുരിതമായിരിക്കും ഇത്തവണ അഭിമുഖീകരിക്കേണ്ടി വരിക. അഞ്ചു ലക്ഷത്തോളം ആളുകളാണ് കുടിവെള്ളത്തിനായി പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നത്. പീച്ചിയുമായി ബന്ധപ്പെട്ട കനാലുകളിലെ വെള്ളത്തെ ആശ്രയിച്ചു കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരും ഏറെ. ഏകദേശം 3000 ത്തോളം ഹെക്ടർ കൃഷി ഭൂമിയുടെ ആശ്രയമാണ് പീച്ചിയിൽ നിന്നുള്ള വെള്ളം. പീച്ചിയിലെ ഇത്തവണത്തെ ജലനിരപ്പിൽ അതുകൊണ്ടു തന്നെ […]
നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ്തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ മര്‍ദിച്ച മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. വേണുഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ വകുപ്പ്തല നടപടി ഉടന്‍ ഉണ്ടാകും. […]
സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്ന് സാമ്പത്തിക സര്‍വേ
നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ തളര്‍ച്ച താല്‍ക്കാലികമാണെന്നും ധനക്കമ്മി കുറഞ്ഞ് വരികയാണെന്നും സര്‍വേ അവകാശപ്പെട്ടു. നടപ്പു വര്‍ഷം എണ്ണവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആദ്യം രാജ്യസഭയിലാണ് വച്ചത്. കടുത്ത തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും അടക്കം ഇപ്പോഴത്തെ തളര്‍ച്ചകള്‍ താല്‍കാലിമാണെന്നാണ് സര്‍വ്വേ പറയുന്നു. നടപ്പുവര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടന്നതും […]










