ബജറ്റില്‍ അവഗണിച്ചതിനെതിരെ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി കേരളം. ബജറ്റിൽ പറഞ്ഞില്ലെങ്കിലും ബജറ്റിന് പുറത്ത് പണം അനുവദിക്കണമെന്നാവും കേരളം ആവശ്യപ്പെടുക. കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങലുടെ വിഹിതം വർധിപ്പിക്കാനും കേരളം സമ്മർദ്ദം ചെലുത്തും. കേന്ദ്ര ബജറ്റ് മുന്നിൽ കണ്ട് ഒൻപതിന ആവശ്യങ്ങളാണ് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കാര്യമായ പരിഗണന ലഭിച്ചില്ല. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി വായ്പ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് 3.5 ശതമാനമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. റബറിന്‍റെ സബ്സിഡി വര്‍ദ്ധിപ്പിക്കുക, ചെന്നൈ-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, ആയുര്‍വ്വേദ […]
India
കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ പ്രത്യേക പരിഗണനയില്ല
രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണനയില്ല. എന്നാല്‍ നികുതി വിഹിതമായി കഴിഞ്ഞ തവണ അനുവദിച്ചതിനേക്കാള്‍ തുക കൂട്ടിയിട്ടുണ്ട്. 20222 കോടി രൂപയാണ് നികുതി വിഹിതമായി ലഭിക്കുക. പുതിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്ന് എന്‍.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സംസ്ഥാനത്തിന് സമ്പൂര്‍ണ നിരാശയെന്ന് ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു. സാമ്പത്തിക മുരടിപ്പ് മറികടക്കാൻ അപര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചത്. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത് ജനദ്രോഹ നടപടിയാണെന്നും ഐസക് പറഞ്ഞു.
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ: കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി
മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവിന്മേല്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തുടര്‍ന്നാല്‍ അഭിഭാഷകര്‍ നടപടി നേരിടേണ്ടിവരും എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് […]
രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് ഒരു മാസത്തെ പരോള്‍
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹം നടത്താന്‍ ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. 1991ല്‍ ശ്രീപെരുംപത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലിക്കിടെ മനുഷ്യ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ വധശിക്ഷയാണ് ആദ്യം വിധിച്ചത്. പിന്നീട് 2000ല്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ […]
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തില്ല
ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ച് ഇന്ത്യ വ്യക്തമായ നിലപാടെടുത്തിരിക്കുകയാണ്. അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള ഇന്ത്യ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തി വെക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്. എണ്ണ ഇറക്കുമതി ഉള്‍പ്പടെ നിരവധി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യയും ഇറാനും ആ ബന്ധങ്ങളെല്ലാം തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇറാനുമായുള്ള ബന്ധം വേണ്ടെന്നുവെക്കാന്‍ അമേരിക്കയില്‍ നിന്നും സമ്മര്‍ദ്ധമുണ്ടോ എന്ന പത്തനംതിട്ട എം.പി ആന്‍റോ […]
ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി: ശശി തരൂര്‍
രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. വന്‍തോതില്‍ വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു വിവരവും ബജറ്റില്‍ ഇല്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പുതിയതായി ഒന്നുമില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധികള്‍ […]
പാകിസ്താൻ നടപടിയിൽ എയർ ഇന്ത്യക്ക് നഷ്ടമായത് 491 കോടി
ന്യൂഡൽഹി: പാകിസ്താൻ വ്യോമമേഖല അടച്ചതു കാരണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നാല് മാസം കൊണ്ട് നഷ്ടമായത് 548 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ്, ഫെബ്രുവരി 27 ന് തങ്ങളുടെ ആകാശ പരിധിയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കേണ്ടതില്ലെന്ന നിലപാട് പാകിസ്താൻ കൈക്കൊണ്ടത്. ഇതിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് കൂടുതൽ ദീർഘദൂര സർവീസ് നടത്തുന്ന എയർ ഇന്ത്യക്കാണ്. ജൂലൈ രണ്ടുവരെ എയർ ഇന്ത്യക്കുണ്ടായ നഷ്ടം 491 കോടിയെന്ന് സർക്കാർ വ്യക്തമാക്കി. യൂറോപ്പിലേക്കും യു.എസ്സിലേക്കും ഇന്ത്യയിൽ നിന്നുള്ള […]
സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു; വില കൂടും
ബജറ്റില്‍ സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോള്‍, വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. ഈയിടെ സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തിയിരുന്നു. 25,000 രൂപ വരെ വിലയെത്തിയിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിക്കോളൂ… നികുതി കുത്തനെ വെട്ടിക്കുറച്ചു
ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജി.എസ്.ടി കൌണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് ആദായ നികുതിയില്‍ അധിക ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവാണ് ലഭിക്കുക. ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് […]
രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റവതരണം തുടങ്ങി
രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റവതരണം തുടങ്ങി. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. […]











