കെ.എസ്.ഇ.ബി ഈടാക്കുന്ന പോസ്റ്റ് നിരക്ക് വര്‍ധിപ്പിച്ചത് ചെറുകിട കേബിള്‍ ടി.വി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നഗരപരിധിയില്‍ ഒരു പോസ്റ്റിന് നാനൂറ്റി മുപ്പത്തി എട്ട് രൂപയാണ് ഈടാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍-നഗരസഭ പരിധിയില്‍ ഒരു പോസ്റ്റിന് 438 രൂപയാണ് ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. പഞ്ചായത്ത് പരിധിയില്‍ 219 രൂപയും. നിരക്കില്‍ ഓരോ വര്‍ഷവും അഞ്ച് ശതമാനം വര്‍ധനവുമുണ്ട്. ഈ അവസ്ഥയില്‍ മുന്നോട്ട് പോകാനാവില്ലെന്ന് കേബിള്‍ ടി.വി […]
India
വാടകക്ക് എടുക്കുന്ന ആഡംബര കാറുകള്‍ പണയം വെച്ച് പണം തട്ടുന്ന സംഘം കോട്ടയത്ത് പിടിയില്‍
വാടകക്ക് എടുക്കുന്ന ആഡംബര കാറുകള്‍ പണയം വെച്ച് പണം തട്ടുന്ന സംഘം കോട്ടയത്ത് പിടിയില്‍. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അരുണ്‍, മലപ്പുറം സ്വദേശികളായ മനാഫ്, നസീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 22 ആഡംബര കാറുകളും പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള കാറുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോട്ടയം ഓണംതുരത്ത് സ്വദേശിയായ ഒരാള്‍ നല്‍കിയ പരാതിയില്‍ നിന്നുമാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നത്. ഇയാളുടെ ഇന്നോവ ക്രിസ്റ്റ കാര്‍ തട്ടിപ്പ് സംഘം വാടകയ്ക്ക് എടുത്ത് പണയം വെച്ചിരുന്നു. ഈ കേസിന്റെ […]
കോൺഗ്രസ് പ്രസിഡണ്ടായി ചെറുപ്പക്കാർ വരണം: ക്യാപ്ടൻ അമരിന്ദർ സിംഗ്
ചണ്ഡിഗഡ്: രാഹുൽ ഗാന്ധി രാജിവെച്ച എ.ഐ.സി.സി അധ്യക്ഷപദവിയിൽ ചെറുപ്പക്കാരനായ നേതാവിനെ നിയമിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്ടൻ അമരിന്ദർ സിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ ദൗർഭാഗ്യകരമായ തീരുമാനത്തിനു ശേഷം, കോൺഗ്രസ് പാർട്ടിക്ക് പുതുജീവൻ നൽകാൻ മറ്റൊരു ഊർജസ്വലനായ നേതാവ് പ്രസിഡണ്ടായി കാണണമെന്ന് ആഗ്രഹിക്കുന്നു. ബൃഹത്തായ യുവജനങ്ങളുടെ അഭിലാഷങ്ങളറിയുന്ന, അടിത്തട്ടുമായി ബന്ധപ്പൈൻ കഴിയുന്ന യുവനേതാവ് വേണമെന്ന യുവഇന്ത്യയുടെ ആവശ്യം പരിഗണിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയോട് അഭ്യർത്ഥിക്കുന്നു.’ – അമരിന്ദർ സിങ് […]
ബി.ജെ.പി അംഗത്വ കാമ്പയിനിന് ഇന്ന് തുടക്കം
ബി.ജെ.പി അംഗത്വ കാമ്പയിനിന് ഇന്ന് തുടക്കം. വാരണാസിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാമ്പയിനിന് തുടക്കം കുറിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്രമോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ രാം നായിക് എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കും. കേരളത്തിലെ അംഗത്വ കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ തിരുവനന്തപുരത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ നിലവിലെ അംഗത്വം ഇരട്ടിയാക്കാനാണ് ബി.ജെ.പിയുടെ ശ്രമം
യു.പിയില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളുള്‍പ്പെടെ മൂന്ന് മരണം
ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് യാത്രക്കാരായ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. യു.പി സിഹോറയിലാണ് സംഭവം. വൃന്ദാവനില്‍ നിന്നുള്ള രേഷ്മ (26), അവരുടെ മകന്‍ വിശാല്‍ (5), ശീതള്‍ (12) എന്നിവരാണ് മരിച്ചത്. മൂവരും നഗ്‍ലാ കാസി ഗ്രാമത്തിലേക്കുള്ള വഴിയെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ രണ്ടു പേരുടെയും നില ഗുരുതരമാണ്. സിഹോറയില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ട്രാക്ടര്‍ ഇവര്‍ക്ക് മുകളിലേക്ക് വന്നുവീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. […]
ആലപ്പുഴ ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു
ആലപ്പുഴ പുറക്കാട് ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു. കരൂർ മഠത്തിൽപറമ്പിൽ സജി യൂസഫ്, തോപ്പിൽ വീട്ടിൽ കുഞ്ഞുഹനീഫ എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയാണ് അപകടം സംഭവിച്ചത്.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കൂടി
ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി. രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സൂചനയുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. […]
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർഇന്ത്യ, എമിറേറ്റ്സ് എന്നിവയുടെ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർഇന്ത്യ, എമിറേറ്റ്സ് എന്നിവയുടെ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകി. റൺവേ നനവീകരണത്തിന്റെ പേരിൽ നിർത്തലാക്കിയ എല്ലാ വലിയവിമാനങ്ങളും പുനരാരംഭിക്കാൻ ഇതോടെ അനുമതിയായി. വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സുരക്ഷാ പരിശോധനകൾ നേരത്തെ പൂർത്തിയായിരുന്നു. റൺവേ നവീകരണത്തിന്റെ പേരിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാന സർവീസുകൾ നിർത്തിവെച്ചത്. നവീകരണ പ്രവർത്തികൾക്ക് ശേഷം വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത് വേണ്ടിയുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ പൂർണതോതിൽ അനുമതി ആയിരിക്കുന്നത്. സൗദി എയർലൈൻസിന് പുറകെ എയർ […]
മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ലാറ്റുടമകള്‍ ആശങ്കയില്‍
മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ലാറ്റുടമകള്‍ ആശങ്കയില്‍. ഫ്ലാറ്റുകള്‍ വാങ്ങിയ സമയത്ത് ഏതെങ്കിലും നിയമപ്രശ്നം ഉള്ളതായി അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അതേസമയം സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭാ തീരുമാനം. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തില്‍ സുപ്രിം കോടതി നിലപാട് കര്‍ശനമാക്കിയതോടെ ആകെയുള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് ഫ്ലാറ്റുകള്‍ വാങ്ങിയ നൂറ് കണക്കിന് ഫ്ലാറ്റുടമകളാണ് ആശങ്കയില്‍ കഴിയുന്നത്. സുപ്രിം […]
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇന്ന് അറസ്റ്റ് ചെയ്യും
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇന്ന് അറസ്റ്റ് ചെയ്യും. ഒളിവിലായ ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുക. എന്നാല്‍ എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സി.പി.ഐയുടേയും കോണ്‍ഗ്രസിന്റെയും ആവശ്യം. പ്രതി രാജ്കുമാറിന്റെ കൊലപാതകത്തില്‍ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവരാണ് ഇതുവരെ റിമാന്‍ഡിലായത്. എ.എസ്.ഐ റെജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ് എന്നിവരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഒളിവിലായിരുന്ന […]











