ഡോക്ടര്‍മാരും മറ്റു സൌകര്യങ്ങളുമില്ലാത്തെ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രതീക്ഷ വെക്കുന്നത് കോടതിയുടെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും ഇടപെടലില്‍. എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സാധ്യതയില്ല. കോളേജ് മാറ്റം മാത്രമാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ. 2016ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷത്തെ അധ്യയനം നല്ല രീതിയില്‍ നടന്നു. 2017 മുതല്‍ അധ്യയനം മുടങ്ങി. കാര്യങ്ങള്‍ ശരിയാകുമെന്ന മാനേജ്മെന്റ് വാഗ്ദാനത്തില്‍ മുന്നോട്ടുപോയ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പ്രതീക്ഷയറ്റതോടെയാണ് നിയമവഴി തേടിയത്. ആരോഗ്യ വകുപ്പിന് മുന്നിലും ആരോഗ്യ സര്‍വകലാശാലക്ക് മുന്നിലും […]
India
കെ.പി.സി.സി പുനഃസംഘടന ജൂലൈ 31ന് മുമ്പ്
കെ.പി.സി.സി പുനഃസംഘടന ജൂലൈ 31 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ തീരുമാനമായില്ല. ഭാരവാഹികളെ കെ.പി.സി.സി അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ധാരണയായി. ചര്‍ച്ചകള്‍ നടത്താന്‍ കെ.പി.സി.സി പ്രസിഡന്റിന് ചുമതല നല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനങ്ങള്‍. പുനഃസംഘടന മുഖ്യചര്‍ച്ചയായ കെ.പി.സി.സി രാഷ്ട്രീകാര്യ സമിതിയാണ് ഈ മാസം 31 ന് മുമ്പായി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ജംബോ കമ്മറ്റികള്‍ മാറ്റി പ്രവര്‍ത്തന ക്ഷമമായ സമിതികള്‍ ഡി.സി.സിയിലും കെ.പി.സി.സിയും രൂപീകരിക്കും. ഒരാള്‍ക്ക് ഒറ്റ പദവിയെന്ന […]
മഴക്കുറവ് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി; അടിയന്തര യോഗം ബുധനാഴ്ച
ഈ വര്‍ഷത്തെ മഴ കുറവ് കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വരള്‍ച്ച നേരിടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഈ മാസം പത്തിന് ചേരും. തുടര്‍നടപടികള്‍ക്കായി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു. ഈ വര്‍ഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് മന്ത്രി നല്‍കുന്നത്. ഇത്തവണ ജൂണ്‍ മാസം മുതല്‍ ലഭിക്കണ്ട ലഭിക്കേണ്ട […]
രാഹുല്‍ ഗാന്ധിക്ക് ജാമ്യം
എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പാട്‌ന കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരായി ഹരജി നല്‍കിയത്. കര്‍ണ്ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയേയും മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോദിയേയും പരാമര്‍ശിച്ചാണ് എല്ലാ മോദിമാരും കള്ളന്മാരാണെന്ന രീതിയില്‍ രാഹുല്‍ പ്രസംഗിച്ചത്. പതിനായിരം രൂപ കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് രാഹുലിന് സി.ജെ.എം […]
കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു
കര്‍ണാടകയില്‍ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ പ്രതിസന്ധിയിൽ. കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു. 11 എം.എല്‍.എമാര്‍ സ്പീക്കരുടെ വസതിയായ വിധാന്‍ സൗധയിലെത്തിയിട്ടുണ്ട്. എട്ടു കോൺഗ്രസ് എം.എൽ.എ മാരും 3 ജെ.ഡി.എസ് എം.എൽ.എ മാരുമാണ് രാജിക്കൊരുങ്ങിയിട്ടുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡി എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. കോൺഗ്രസ് എം.എൽ.എ മാരോടൊപ്പം കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . “ഞാൻ സ്പീക്കർക്ക് രാജി സമർപ്പിക്കാനാണ് എത്തിയിട്ടുള്ളത് . എന്റെ മകൾ ( കോൺഗ്രസ് എം.എൽ.എ സൗമ്യ റെഡ്‌ഡി ) […]
ടോള്‍ പ്ലാസയില്‍ തര്‍ക്കം; ജീവനക്കാരന് മര്‍ദനം, ഒടുവില്‍ ആകാശത്തേക്ക് വെടിവെച്ച് ബി.ജെ.പി എം.പിയുടെ സുരക്ഷാ സംഘം
ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ബി.ജെ.പി എം.പിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ രാം ശങ്കർ കത്താരിയ വിവാദത്തില്‍. കത്താരിയയുടെ സുരക്ഷാ ഭടനാണ് ആഗ്രയിലെ രഹന്‍കല ടോൾ പ്ലാസയില്‍ ഗുണ്ടായിസം പുറത്തെടുത്തത്. ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് പിന്നീട് മര്‍ദനത്തിന് വഴിമാറുകയുമായിരുന്നു. ജീവനക്കാരെ മര്‍ദിച്ച ശേഷം കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. എം.പിയുടെ അകമ്പടി വാഹനത്തെ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനം തടഞ്ഞ നടപടിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദ്യം […]
ഡോ. പായൽ തദ്‌വിയുടെ ആത്മഹത്യാ കുറിപ്പ് ഫോണിൽ നിന്ന് വീണ്ടെടുത്തു; കുറ്റാരോപിതരുടെ പേരുകൾ പരാമര്‍ശിക്കുന്നുണ്ടെന്ന് റിപ്പോർട്ട്
ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടറായ പായൽ തദ്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവ് കണ്ടെത്തി. കുറ്റാരോപിതരായ പായലിന്റെ സീനിയറായിരുന്ന ഡോക്റ്റര്‍മാരായ ഹേമ അഹുജ, അങ്കിത ഖണ്ഡേൽവാൽ, ഭക്തി മെഹരേ എന്നിവരുടെ പേരുകൾ പരാമർശിക്കുന്ന ആത്മഹത്യാ കുറിപ്പ് മൊബൈലിൽ നിന്ന് വീണ്ടെടുത്തു. പായൽ തദ്‌വി സീനിയര്‍മാരിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന വാദം പോലീസ് കോടതി നടപടികളിലുടനീളം ഉയർത്തിയപ്പോഴും ആത്മഹത്യാ കുറിപ്പിന്റെ അഭാവം പ്രോസിക്യൂഷന് മുൻപിൽ വലിയൊരു കടമ്പ തന്നെയായിരുന്നു. ഫോറൻസിക്ക് വിഭാഗത്തിന്റെ […]
‘ജയ് ശ്രീറാം’ ബംഗാളി സംസ്കാരമല്ല, ആളുകളെ തല്ലാന്‍ ഉപയോഗിക്കുന്ന വിളിയാണത്: അമർത്യാ സെൻ
ജയ് ശ്രീ റാം വിളി ബംഗാളി സംസ്കാരത്തോട് യോജിക്കുന്നതല്ലെന്ന്നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെൻ. ‘ജയ് ശ്രീറാം’ വിളി ആളുകളെ തല്ലാനുളള മുടന്തന്‍ ന്യായമായിട്ടാണ് ഉപയോഗിക്കുന്നതെന്നും മാ ദുർഗ വിളിയാണ്ബംഗാളിന്റെ തനതായ സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ജാദവ്‍പൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആരാണ് ഇഷ്ടപ്പെട്ട ദൈവമെന്ന് ഞാന്‍ എന്റെ നാല് വയസുളള കൊച്ചുമകളോട് ചോദിച്ചു. മാ ദുര്‍ഗ എന്നായിരുന്നു അവളുടെ മറുപടി. മാ ദുര്‍ഗയ്ക്ക് കിട്ടുന്നത്ര ജനപ്രീതി ഇവിടെ […]
ബംഗാളിൽ അക്രമം അഴിച്ചുവിട്ട് ബി.ജെ.പി; 13 പ്രവർത്തകർ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോൾ, റാണാഘട്ട് നഗരങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി ബി.ജെ.പി പ്രവർത്തകർ പിടിയിൽ. അസൻസോളിൽ ബി.ജെ.പിയുടടെ മുനിസിപ്പൽ കോർപറേഷൻ ഉപരോധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 13 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. റാണാഘട്ടിൽ പരസ്പരം ഏറ്റുമുട്ടിയ ടി.എം.സി.പി – എ.ബി.വി.പി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. അസൻസോളിൽ രണ്ട് ബാരിക്കേഡുകൾ ഭേദിച്ചാണ് മുനിസിപ്പൽ കോർപറേഷൻ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയത്. കോർപറേഷൻ ഓഫീസിനു സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ […]
കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറില്‍ വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് രണ്ട് ദിവസം
ഫോണ്‍ ചെയ്യുമ്പോള്‍ പലരും പരിസരം മറക്കുമെന്നും അതു വഴി പല അബദ്ധങ്ങളിലും അപകടങ്ങളിലും ചെന്നു ചാടുന്ന സംഭവങ്ങള്‍ നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. ഈയിടെ തിരുവനന്തപുരം കൊഞ്ചിറ നാലുമുക്ക് വിളയിലും ഇത്തരത്തിലൊരു സംഭവം നടന്നു. കിണറിന്റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. ഇയാള്‍ കിണറ്റില്‍ വീഴുന്നത് ആരും അറിയാത്തത് മൂലം രണ്ട് രാത്രിയും ഒന്നര പകലുമാണ് യുവാവിന് കിണറ്റില്‍ കഴിയേണ്ടി വന്നത്. ബുധനാഴ്ച വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന പ്രദീപ്(38) എന്ന […]












