India National

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍. പാകിസ്താൻ നിയമങ്ങള്‍ അനുശാസിക്കുന്ന സഹായം നല്‍കും. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയാമെന്ന് ജാദവിനെ അറിയിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം.

India National

വിശ്വാസ വോട്ടിന് സമ്മര്‍ദ്ദമേറുന്നു; കോണ്‍ഗ്രസും ബി.ജെ.പിയും സുപ്രിം കോടതിയിലേയ്ക്ക്, ഇന്ന് സഭയില്‍ വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍

കര്‍ണാടക നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ വാജുബായി വാല. ഇതു കാണിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്ക്ക് കത്തു നല്‍കി. വിശ്വാസം തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം നിഷേധിച്ച സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച്, ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ തന്നെ തുടരുകയാണ്. ഇന്ന് രാവിലെ 11നാണ് സഭ സമ്മേളിയ്ക്കുന്നത്. വിപ്പ് സംബന്ധിച്ച വ്യക്തത വരുത്താന്‍ കോണ്‍ഗ്രസും സഭയില്‍ വേഗത്തില്‍ വിശ്വാസവോട്ട് നേടാന്‍ നിര്‍ദ്ദേശിയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ഇന്ന് സുപ്രിം കോടതിയെ സമീപിച്ചേക്കും. ബി.ജെ.പി സംഘം നല്‍കിയ നിവേദനത്തിന്റെ […]

India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. കോളജില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തെ ഇന്ന് രൂപീകരിക്കും. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണറെ കാണും. കെ.എസ്‌.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തേക്കായിരുന്നു പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരുന്നത്. അഖിലിനെ കുത്താന‍് ഉപയോഗിച്ച ആയുധം കണ്ടെത്താനുണ്ട്. സര്‍വകലാശാലയുടെ […]

India Kerala

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആർ.എസ്.എസ് വേദിയിൽ

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ.പി.എസ് ആർ.എസ്.എസ് വേദിയിൽ. കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരു പൗർണ്ണമി പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്. ആര്‍.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്‌കാരിക സംഘടനയാണ്. അതിനോട് […]

India Kerala

കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി ആലോചിക്കുന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി ആലോചിക്കുന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കേസില്‍ തദ്ദേശ സ്വയംഭരണ അണ്ടര്‍ സെക്രട്ടറി ജി. അനില്‍ കുമാറിന്റെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പരിശോധനകളില്ലാതെ ഗ്രാമങ്ങളില്‍ പോലും ബഹുനില കെട്ടിടങ്ങളും ആളുകള്‍ ഒത്തു ചേരുന്ന കണ്‍വെന്‍ഷന്‍ സെന്ററുകളും ധാരാളം നിര്‍മിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെട്ടിടങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പു വരുത്താന്‍ ചട്ട ഭേദഗതിക്ക് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ […]

India Kerala

എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു; വധഭീഷണിയുണ്ട്: ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍

കാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്‍. തന്നെ ഭീഷണിപ്പെടുത്തിയാണ് എ.ബി.വി.പി പ്രവർത്തകർ കോളജിൽ വീണ്ടും കൊടിമരം സ്ഥാപിച്ചതെന്ന് ഫൽഗുനൻ പറഞ്ഞു. നേരിട്ടും ഫോണിലൂടെയും വധഭീഷണിയുണ്ട്. പുതിയ കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ല. പൊലീസിനെ കാമ്പസിനകത്ത് കയറ്റാതെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്നലെ കൊടിമരം സ്വമേധയാ എടുത്ത് മാറ്റിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയില്ല. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാമ്പസിൽ സംഘർഷ സാധ്യതയുണ്ടെന്നും പ്രിൻസിപ്പൽ കെ.ഫൽഗുനൻ പറഞ്ഞു.

India Kerala

കേരള സർവകലാശാല ഉത്തരക്കടലാസ് പുറത്തു പോയ സംഭവം; സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

കേരള സർവകലാശാല ഉത്തരക്കടലാസ് പുറത്തു പോയ സംഭവം സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീല്‍ ഉണ്ടാക്കിയത് ക്രിമിനല്‍ കുറ്റമാണെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടും. അതെ സമയം യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിന് കോളജിലെത്തിക്കും. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്ന് ധര്‍ണ നടത്തി. വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

India National

കുല്‍ഭൂഷണ്‍ യാദവിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ഇന്ത്യ; നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് വിദേശകാര്യമന്ത്രി

കുല്‍ഭൂഷണ്‍ ജാദവിന്‍റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ. അന്താരാഷ്ട്ര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കനുകൂലമായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് പാക് പ്രധാനമന്ത്രി കുൽഭൂഷണെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ട്വീറ്റ് ചെയ്തത്. പാക് ജനതക്കെതിരെ കുറ്റം ചെയ്തയാളാണ് […]

India National

ശരവണ ഭവന്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു

സുപ്രസിദ്ധ വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഘലയായ ശരവണഭവന്റെ ഉടമ പി രാജഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജഗോപാല്‍ തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ കൊലപാതകത്തെ തുടര്‍ന്നാണ് ജയിലിലായത്. 2001-ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു ജ്യോത്സ്യന്റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനായിരുന്നു രാജഗോപാല്‍ ശ്രമിച്ചത്. എന്നാല്‍ ജീവനക്കാരനും കുടുംബവും […]

India Kerala

കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി

കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര വകുപ്പിന് നാഥനില്ലാതായെന്നും പരീക്ഷയെ കുറിച്ച് അന്വേഷിക്കണമെന്നും പക്ഷെ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.