India Kerala

എസ്.എഫ്.ഐയില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം

എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. യൂണിവേഴ്സിറ്റി സംഭവത്തില്‍ തിരുത്തല്‍ നടപടി ശക്തമാക്കും. അപവാദങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

India Kerala

ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയത്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ. നിയമപരമല്ലാത്ത വഴിയിലൂടെയാണ് അനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കോടതിയെ അറിയിച്ചു. മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വനംവകുപ്പിന്‍റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്. 2012ല്‍ മോഹന്‍ലാലിന്‍റെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് […]

India Kerala

കേരളത്തില്‍ മഴ കനക്കുന്നു; കോഴിക്കോട് ഉരുള്‍പൊട്ടല്‍, വിഴിഞ്ഞത്ത് നാലു പേരെ കാണാതായി

കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായിട്ടുണ്ട്.പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. പമ്പാനദിയിലടക്കം ജലനിരപ്പ് ഉയർന്നു. എറണാകുളം-കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി ,വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.പത്തനംതിട്ട അഴുതയിലെ മൂഴിക്കൽ ചപ്പാത്ത് മുങ്ങിയതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.തീക്കോയി – വാഗമൺ […]

India Kerala

കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണം; പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു

കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു. യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് മോഷണം അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത് പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കെ.എസ്.യുവിന്റെ നിരാഹാര സമരം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. സി.പി.എം അംഗങ്ങള്‍ മാത്രമുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ നിയമനം എസ്.എഫ്.ഐയെ രക്ഷിക്കാനാണ്. പ്രശ്നത്തിൽ സർക്കാരിന് ആത്മാർഥതയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് […]

India Kerala

എസ്.എഫ്.ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; കുത്താനുപയോഗിച്ച കത്തി ഓണ്‍ലൈനില്‍ നിന്നും വാങ്ങിയത്

യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുൻപ് പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് കണ്ടെത്തി. കോളജിലെ തെളിവെടുപ്പിൽ കത്തി കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതി എസ്.എഫ്,.ഐ മുൻ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി മുൻ സെക്രട്ടറി നസീമിനെയും രാവിലെയാണ് കോളേജിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രധാന കവാടത്തിനു സമീപം പ്രതികളെ ഇറക്കിയ ശേഷം സംഘർഷം നടന്ന സ്ഥലത്തു തെളിവെടുപ്പ് നടത്തി.പാർക്കിങ് […]

India Kerala

‘’അമിത് ഷാ നിങ്ങള്‍ക്ക് ആളുതെറ്റി… അവര്‍ ഒരു കമ്യൂണിസ്റ്റാണ്…’’; മറുപടിയുമായി എം.ബി രാജേഷ്

ത്രിപുരയിലെ അക്രമങ്ങളെക്കുറിച്ച് പരാതി പറയാനെത്തിയ സി.പി.എം വനിത എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അമിത് ഷായ്ക്ക് കിട്ടിയ ചുട്ടമറുപടിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. താന്‍ വന്നത് ബി.ജെ.പി അധ്യക്ഷനെ കാണാനല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണെന്നുമായിരുന്നു ഝർണാദാസ്‌ എം.പിയുടെ മറുപടി. അമിത് ഷായ്ക്ക് നല്‍കിയ മറുപടിയുടെ പശ്ചാത്തലത്തില്‍ എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ബി.ജെ.പി അധ്യക്ഷനുള്ള വിമര്‍ശം. ”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും […]

India Kerala

സ്വര്‍ണ വില വീണ്ടും കൂടി; പവന് 26,120 രൂപ

സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 200 രൂപ വര്‍ധിച്ച്‌ 26,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ രണ്ടര ശതമാനം വർധിപ്പിച്ചതിന് ശേഷം ആഭ്യന്തര വിപണിയിൽ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

India National

ഉറക്കം നിയമസഭയിലാക്കി യെദ്യൂരപ്പയും പ്രതിപക്ഷവും

കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ ഉറങ്ങി യെദ്യൂരപ്പയും പ്രതിപക്ഷ എം.എല്‍.എമാരും. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസവോട്ട് നടത്താതെ കുമാരസ്വാമി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുകയാണെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് കാണിച്ച് ഗവര്‍ണര്‍ വാജുബായി വാല മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ബി.ജെ.പി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് വിശ്വാസവോട്ട് നടത്തണമെന്ന് കാണിച്ച് കത്തുനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. ഭരണപക്ഷത്ത് 98 അംഗങ്ങള്‍ മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിപക്ഷത്ത് […]

India National

അമിത് ഷായെ ഞെട്ടിച്ച്‌ സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!

ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയിലേക്ക് ഇതരപാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണ്. കോണ്‍ഗ്രസാണ് ഈ ഒഴുക്കില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎഎമ്മും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്. 2018ല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട് നിന്ന ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചെടുത്തത്. പിന്നാലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന ബിശ്വജിത്ത് ദത്ത അടക്കമുളള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗം ജര്‍ണാ […]

India National

സി.പി.ഐ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സി.പി.ഐയുടെ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങും. ജനറല്‍ സെക്രട്ടറി പദം ഒഴിയാൻ സന്നദ്ധത അറിയിച്ച എസ്. സുധാകര റെഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനം. തെരഞ്ഞെടുപ്പ് അവലോകനവും നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ജനറല്‍ സെക്രട്ടറി പദത്തിൽ നിന്നുള്ള രാജി സന്നദ്ധത എസ് സുധാകര റെഡി അറിയിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. മുതിര്‍ന്ന നേതാവ് ഡി.രാജക്കാണ് മുന്‍തൂക്കം. ദലിത് നേതാവ് എന്നതും പരിചയസമ്പത്തും പ്രതിപക്ഷ […]