India National

ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച്ച

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച ചാന്ദ്രയാന്‍ 2 വിക്ഷേപണം ജൂലൈ 22ന് നടക്കും. തിങ്കളാഴ്ച്ച 02.43നായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. സാറ്റലൈറ്റും റോക്കറ്റും പൂര്‍ണമായും സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അവസാന നിമിഷം ‘ചന്ദ്രയാന്‍ 2’ വിക്ഷേപണം മാറ്റിവെച്ചത്. സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിച്ചുവെന്നും റോക്കറ്റും സാറ്റലൈറ്റും പൂര്‍ണ സുരക്ഷിതമാണെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു. തീപിടിത്ത സാധ്യത കൂടിയ ദ്രവീകൃത […]

India National

വെള്ളത്തെ ചൊല്ലി തര്‍ക്കം; യു.പിയില്‍ ഗര്‍ഭിണി വെടിയേറ്റ് മരിച്ചു

കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യു.പിയില്‍ ഗര്‍ഭിണിയായ യുവതി വെടിയേറ്റു മരിച്ചു. സമോര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. മംമ്ത എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് വെടിയേറ്റതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. വെള്ളത്തെ ചൊല്ലി നാല് പുരുഷന്‍മാരടങ്ങുന്ന സംഘം മംമ്തയുമായി വാക്കുതര്‍ക്കത്തിലായി. വഴക്കിനൊടുവില്‍ സന്തോഷ് എന്നയാള്‍ മംമ്തക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മംമ്ത ഇതിന് മുന്‍പും മറ്റ് ഗ്രാമവാസികളുമായി സ്ഥിരം വഴക്കിടാറുണ്ടെന്ന് ഗ്രാമത്തലവന്‍ ഭാനു പ്രതാപ് പറഞ്ഞു. സംഭവത്തില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംമ്തയുടെ മൃതദേഹം […]

India Kerala

എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്ത് നിന്ന് നീക്കി

എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്തുനിന്ന് നീക്കി. ക്രൈമിലേക്കാണ് ആര്‍ ബിജുവിനെ മാറ്റിയിരിക്കുന്നത്. ഷാഡോ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ആര്‍ ബിജുവാണ് പരീക്ഷപേപ്പറുകളും സീലും റെയ്ഡില്‍ കണ്ടെത്തിയത്.

India Kerala

യൂണിവേഴ്‌സിറ്റി കോളജ് അക്രമം; പ്രതികളെ ഇന്ന് തെളിവെടുപ്പിന് കോളജിലെത്തിച്ചേക്കും

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജില്‍ എത്തിക്കുമെന്ന് സൂചന. അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതല്‍ കേസെടുത്തു. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ 6 […]

India Kerala

ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

സീസണ്‍ നിരക്കു വര്‍ധനക്കിടയിലും ഗള്‍ഫിനും ഇന്ത്യക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഗോ എയര്‍ വിമാനം ഈ മാസം 25ന് പറന്നുയരും. സീറ്റുകളുടെ ലഭ്യത കുറഞ്ഞതോടെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക സെക്ടറുകളിലേക്കും വലിയ നിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ കമ്പനികളുടെ തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ […]

India Kerala

പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി അംഗങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നു. പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണെന്നും എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

India National

വിശ്വാസ വോട്ടെടുപ്പ് നീട്ടി വയ്ക്കാന്‍ സാധ്യത; വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് വിമതര്‍

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. ന്യൂനപക്ഷമായ കോണ്‍ഗ്രസ്- ജെ. ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമാണ്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍. നിലവിൽ സഖ്യ സർക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം. വോട്ടെടുപ്പ് നീട്ടിവെക്കാനും സാധ്യതയുണ്ട്. അതിനിടെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. എം.എല്‍.എ ആശുപത്രിയില്‍ പോയതാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എം.എല്‍.എമാരുടെ രാജി […]

India National

എന്ത് ചെയ്യാം വിധി ഇംഗ്ലീഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്താനെ പരിഹസിച്ച് ഗിരിരാജ് സിങ്

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താന് വന്‍ വിജയം നേടാനായെന്ന് അഭിപ്രായപ്പെട്ട പാക് സര്‍ക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തതിന്റെ കുഴപ്പമാണ് ഇതെന്ന് ഗിരിരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു. കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ്, പാകിസ്താന് വന്‍ വിജയം നേടാനായെന്ന് പാക് സര്‍ക്കാരിന്റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് വന്നത്. കുല്‍ഭൂഷണെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കോടതി തള്ളിയെന്നും ഇത് പാകിസ്താന് വന്‍ വിജയമാണെന്നുമായിരുന്നു ട്വീറ്റ്. ഇതിനു ചുട്ട മറുപടിയാണ് ഗിരിരാജ് […]

India National

കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്താന് ഇനി ഏകപക്ഷീയ വിചാരണ അസാധ്യം

അന്താരാഷ്ട്ര നീതി ന്യായ കോടതി വിധി ഇന്ത്യക്ക് അനുകൂലമായതോടെ കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്താന് ഇനി ഏകപക്ഷീയ വിചാരണ അസാധ്യം. വിധി പുനഃപരിശോധിക്കുന്ന ഘട്ടത്തിൽ ജാദവിന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കും. ഇതോടെ കേസിലെ പാകിസ്താന്റെ ഒരോ വാദവും സൂക്ഷ്മമായി പരിശോധിക്കപ്പെടാനാണ് വഴി ഒരുങ്ങിയത്. ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമാനുസൃത കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ , 2016 മാർച്ചിലാണ് പാകിസ്താന്‍ പിടികൂടിയത്. ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് ചുമത്തിയ കേസിൽ പിന്നീട് പാക് പട്ടാള കോടതി ഒന്നര കൊല്ലത്തോളം […]

India Kerala

ജ്വല്ലറിയിലെ തോക്ക് ചൂണ്ടി കവര്‍ച്ച പൊലീസ് അന്വേഷണം ഊര്‍ജിതം

കോഴിക്കോട് ഓമശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. കവര്‍ച്ച സംഘത്തിലെ രണ്ട് പ്രതികള്‍കള്‍ക്കായി അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പോവും. ഓമശേരി ശാദി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പ്രതികള്‍ മഹാരാഷ്ട്രയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. മോഷ്ടാക്കള്‍ ഉപയോഗിക്കുന്ന ഫോണ്‍ പിന്തുടര്‍ന്നാണ് സംഘം മഹാരാഷ്ടയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണം […]