India National

ഡിസ്കവറി ചാനലിലെ സാഹസിക ഷോയില്‍ പങ്കെടുക്കാന്‍ മോദി

ഡിസ്കവറി ചാനലിലെ പ്രശസ്തമായ ടിവി ഷോയാണ് ‘മാന്‍ Vs വൈല്‍ഡ്’. ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന ഈ സാഹസിക ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡില്‍ എത്തുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെയര്‍ ഗ്രില്‍സ് തന്നെയാണ് മോദി തന്റെ ഷോയിലേക്ക് എത്തുന്ന വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കാടിനുള്ളില്‍ മോദിയോടൊപ്പം ചിത്രീകരിച്ച ഷോയുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയ ട്രെയിലറും ഗ്രില്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഡിസ്കവറി ചാനല്‍ ആഗസ്റ്റ് 12 രാത്രി ഒമ്പതു മണിക്കാണ് മോദിയെ അതിഥിയാക്കിയ ‘മാന്‍ Vs വൈല്‍ഡ്’ […]

India Kerala

ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് ഉത്തരവ്. കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സംസ്‌പെന്‍ഷനിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാന്‍ ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചല്ല അപേക്ഷ നല്‍കിയതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. സാധ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് രാജ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്. 36 ദിവസങ്ങള്‍ പിന്നിട്ടു. റീപോസ്റ്റുമോര്‍ട്ടത്തിനായുള്ള […]

India Kerala

പത്തനംതിട്ട ജ്വല്ലറി മോഷണം; മുഴുവന്‍ പ്രതികളും പിടിയില്‍

പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സേലം പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കളവ് മുതല്‍ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വാങ്ങാനായി പത്തനംതിട്ട പൊലീസ് സേലത്തേയ്ക്ക് തിരിച്ചു. കഴിഞ്ഞദിവസമാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നത്. ജ്വല്ലറി ജീവനക്കാരനടക്കമുള്ള അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറി ജീവനക്കാരന്‍ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീല്‍ നേരത്തേ പൊലീസ് പിടിയിലായിരുന്നു. പത്തനംത്തിട്ട മുത്താരമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന […]

India National

തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തണമെന്ന് ശശി തരൂര്‍

പ്രവര്‍ത്തക സമിതി ഉള്‍പ്പെടെയുള്ളവയിലേക്ക് തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നതാണ് കോണ്‍ഗ്രസിന് ഉചിതമെന്ന് ശശി തരൂര്‍. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ അഭിപ്രായപ്രകടനം. നേതൃ നിരയിലെ അവ്യക്തതയില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ട് എന്നായിരുന്നു ഇതിനോട് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ നേതൃനിരയില്‍ രൂപപ്പെട്ട അവ്യക്തതയില്‍ ആശങ്ക രേഖപ്പെടുത്തികൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ […]

India National

ചെ ഗുവേരയുടെ മകള്‍ അലന്ദ ഗുവേര ഇന്ത്യയില്‍

ചെഗുവരയുടെ മകള്‍ അലെന്ദ ഗുവേര സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍. ഡല്‍ഹിയിലെത്തിയ അലന്ദ കവി സച്ചിദാനന്ദനടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് ചെഗുവേരയുടെ മകള്‍ അലന്ദ ഗുവേര ഇന്ത്യയിലെത്തിയത്. കേരള ഹൗസിലെത്തിയ അലന്ദ സാംസ്കാരിക പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. കവി സച്ചിതാനന്ദന്‍, സിനിമ സംവിധായകന്‍ കുമാര്‍ സാഹ്നി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എന്നിവരോടൊപ്പം സൗഹൃദം പങ്കിട്ടു. ക്യൂബക്കാരിയായ അലന്ദ പരിഭാഷകയുടെ സഹായത്തോടെയാണ് ആശയവിനിമയം നടത്തിയത്. കുട്ടികളുടെ വിഭാഗം ഡോക്ടരായ […]

India National

മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത

മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത. താനെ, പല്‍ഗര്‍, ബദ്ലാപൂര്‍ മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നദികളും ജലാശയങ്ങളും കരകവിഞ്ഞതോടെ പ്രളയ സമാന സാഹചര്യം രൂപപ്പെട്ടു. മൂര്‍ബാദിനെയും കല്യാണിനെയും ബന്ധിപ്പിക്കുന്ന ഉല്ലാസ് നദിക്ക്‌ കുറുകെയുള്ള പാലം ഇന്നലെ തകര്‍ന്നിരുന്നു. ഇതോടെ മുംബൈയിൽനിന്ന് ഗുജറാത്തിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ മുംബൈയില്‍ ഇന്നലെ മഴക്ക് കുറഞ്ഞത് നഗരവാസികള്‍ക്ക് ആശ്വാസമായി.

India Kerala

കെ.എസ്.ആര്‍.ടി.സി വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനികള്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം നിര്‍ത്തി. അടിയന്തരമായി 100 കോടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിന് കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് മീഡിയ വണ്ണിന് ലഭിച്ചു. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുന്നു എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എം പി ദിനേശ് സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ വാങ്ങിയ വകയില്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ളത് 21.60 […]

India Kerala

അമ്പൂരി കൊലപാതകം; അഖിലിനെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

അമ്പൂരി കൊലപാതകത്തിലെ ഒന്നാംപ്രതി അഖില്‍ ആര്‍ നായരെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസിലെ രണ്ടാംപ്രതി രാഹുല്‍ ആര്‍ നായരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖില്‍ ആര്‍ നായരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു. എറണാകുളത്ത് വച്ച് രാഖി മോളെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോര്‍ട്ടം ഇന്ന്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് രാജ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്. 36 ദിവസങ്ങള്‍ പിന്നിട്ടു. റീപോസ്റ്റുമോര്‍ട്ടത്തിനായുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി. കലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ പത്ത് മണിക്ക് നടപടികള്‍ ആരംഭിക്കും. ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക. […]