India Kerala

എം.എല്‍.എയെ തല്ലിയതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് കലക്ടര്‍

എറണാകുളത്ത് സി.പി.ഐ മാര്‍ച്ചിനിടെ എം.എല്‍.എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. സി.പി.ഐ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ പ്രകോപനമാണ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് എന്താണെന്ന് ആദ്യം മനസ്സിലാക്കട്ടെയെന്നും പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഞാറയ്ക്കല്‍ സി.ഐയ്ക്ക് നേരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സി.പി.ഐയുടെ ആവശ്യ പ്രകാരം മുഖ്യമന്ത്രി അന്വേഷണത്തിന് […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോർട്ടത്തിൽ നിർണായക വഴിത്തിരിവ്

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തിൽ നിർണായക വഴിത്തിരിവ്. റീ പോസ്റ്റുമോർട്ടത്തിൽ ക്രൂര മർദ്ദനമേറ്റതിന്റെ തെളിവുകൾ കണ്ടെത്തി. ആദ്യ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താതിരുന്ന ചതവുകൾ ആണ് റി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടത്തിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ് കുമാറിന്റെ മൃതദേഹം വീണ്ടും റീ പോസ്റ്റുമോർട്ടം നടത്തിയത്. രണ്ടര മണിക്കൂർ എടുത്തത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ റീ പോസ്റ്റുമോർട്ടത്തിൽ മരണത്തിന് കാരണമാകുന്ന ചതവുകളും ക്രൂരമർദ്ദനം ഏറ്റതിന്റെ […]

India Kerala

ഡോക്ടറായും, കലക്ടറായും, പൊലീസായും വേഷമിട്ട് തട്ടിപ്പ്; ഒടുവില്‍ പിടിയില്‍

ഇടയ്ക്ക് ഡോക്ടറാണ്. ചിലപ്പോള്‍ കലക്ടറും. ഒരിക്കല്‍ ചീഫ് വിജിലന്‍സ് ഓഫീസറുമായി. തട്ടിപ്പിനായി കോഴിക്കോട് പേരാമ്പ്ര സ്വദേശി കെട്ടിയ വേഷമാണിതെല്ലാം. വി.ഐ.പി വേഷം മാത്രമല്ല പണം തട്ടിയെടുക്കാന്‍ രോഗി വരെയാകും. അവസാനം കാന്‍സര്‍ രോഗി ചമഞ്ഞ് സന്നദ്ധ സംഘടനയില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പിടിയിലാവുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര പാനമ്പ്രല്‍ സുബൈറാണ് പിടിയിലായത്. ക്യാന്‍സര്‍ രോഗിയാണെന്ന പേരില്‍ വെല്‍നസ് ഫൌണ്ടേഷനില്‍ നിന്നും ആദ്യം രണ്ട് ലക്ഷം രൂപ സുബൈര്‍ കൈപറ്റി. വീണ്ടും അമ്പതിനായിരം രൂപ കൂടി കൈപറ്റാന്‍ […]

India National

സ്ത്രീവിരുദ്ധ പരാമര്‍ശം: സമാജ്‍വാദി പാര്‍ട്ടി എം.പി അസംഖാന്‍ മാപ്പ് പറഞ്ഞു

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി എം. പി അസംഖാന്‍ പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞു. ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളം വെച്ചതോടെ അസംഖാന്‍ മാപ്പ് ആവര്‍ത്തിച്ചു. ബി.ജെ.പി എം.പി രമാദേവി സഭ നിയന്തിക്കുന്നതിനിടെ ആയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സമാജ്‍വാദി പാര്‍ട്ടി എം.പി അസംഖാന്‍റെ ഈ പരാമര്‍ശം. അന്നുതന്നെ സഭയില്‍ ഇത് വലിയ ബഹളത്തിന് വഴിവച്ചിരുന്നു. പുറത്തും പ്രതിഷേധമുയര്‍ന്നു. മോശം പരാമര്‍ശത്തില്‍ അസംഖാന്‍ ഇന്ന് സഭില്‍ ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞാണ് […]

India National

ജയ് ശ്രീറാം വിളിച്ചില്ല; 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞാറാഴ്ച്ച രാത്രിയാണ് സംഭവം. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഖാലിദിനെകബീര്‍ ചൌരാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കുട്ടി പൊലീസിനോട് പറഞ്ഞതിങ്ങനെ: “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് […]

India Kerala

നേതാവ് എവിടെ?; കോണ്‍ഗ്രസിനെതിരെ തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നും, യുവ നേതാവ് പ്രസിഡന്റായി വരണമെന്നും എം.പി ആവശ്യപ്പെട്ടു. വിമര്‍ശനത്തിന് മറുപടി പറയാതെ മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസ് അധ്യക്ഷപദം രണ്ട് മാസമായി ഒഴിഞ്ഞുകിടന്നിട്ടും തെരഞ്ഞെടുപ്പ് നടപടിയിലേക്ക് കടക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. പരാമര്‍ശം വിവാദമായതിന് പിന്നാല മറ്റെന്നാള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം വിളിച്ചു. കര്‍ണാടക, ഗോവ അടക്കം പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കിയത് […]

India Kerala

കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ സത്യാഗ്രഹ സമരത്തിലേക്ക്

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ ദ്വിദിന സത്യാഗ്രഹ സമരം നടത്തും. വൈദ്യുതി പോസ്റ്റ് വാടകയിലെ വാര്‍ഷിക വര്ദ്ധന ഒഴിവാക്കുക, ചെറുകിട കേബിള്‍ ടി.വി സംരംഭകര്‍ക്ക് പോസ്റ്റ് വാടകയില്‍ 50 ശതമാനം സബ്സിഡി അനുവദിക്കുക, ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിലവില്‍ കോര്‍പ്പറേഷന്‍ – മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 438 രൂപയും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ 219 രൂപയുമാണ് പോസ്റ്റ് വാടക. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും […]

India Kerala

ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവ്

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി ബിനോയിയോട് നിർദേശിച്ചു. ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി […]

India National

കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെച്ചു

കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ രാജി വെച്ചു. ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് തൊട്ട് പിന്നാലെയാണ് സ്പീക്കറുടെ രാജി. കര്‍ണാടകയിലെ എം.എല്‍.എ മാരുടെ രാജിക്ക് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രധാനപങ്കുവഹിച്ചയാളാണ് സ്പീക്കര്‍. ഭരണഘടനക്ക് അനുസൃതമായി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രാജിക്ക് ശേഷം കെ.ആര്‍ രമേഷ് കുമാര്‍ പറഞ്ഞു. ഇത്തരം നിര്‍ണായക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ സൂഷ്മതയോടെ മാത്രമേ തീരുമാനങ്ങളെടുക്കാനാകൂ. സ്പീക്കര്‍ സ്ഥാനത്തിന് അപകീര്‍ത്തികരമാകുന്ന തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നാണ് പ്രതീക്ഷയെന്നും രമേഷ് കുമാര്‍ പറഞ്ഞു. രാജിവെച്ച […]

India National

പശു ഹിന്ദുവാണ്, ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ അടക്കം ചെയ്യരുതെന്ന് ബി.ജെ.പി നേതാവ്

പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും ബി.ജെ.പി നേതാവ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് കൗതുകരമായ പ്രസ്താവന നടത്തിയത്. ഉത്തര്‍ പ്രദേശിലെ ബറബന്‍കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രഞ്ജിത് ശ്രീവാസ്തവ സ്ഥലത്തെ മുന്‍സിപാലിറ്റി ബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യും പോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും പകരം പ്രത്യേകമായി വൈദ്യുതി ശ്മശാനം പശുക്കളെ അടക്കം ചെയ്യാനായി ഉപയോഗിക്കണമെന്നും […]