India National

ഇന്ത്യയുടെ ആണവായുധ ഉപയോഗ നയം മാറാമെന്ന് പ്രതിരോധമന്ത്രി

പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആണവായുധ ഉപയോഗ നയം മാറ്റുമെന്ന സൂചനയാണ് പ്രതിരോധ മന്ത്രി നല്‍കിയത്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ന് വരെയുള്ള നയം. ഭാവിനയം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

India Kerala

പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം

പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം. ഒരാഴ്ച കൊണ്ട് 10 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്. വെള്ളം കയറി കെ.എസ്.ആര്‍.ടി.സിയുടെ പല ഡിപ്പോകളും നശിച്ചിട്ടുണ്ട്. പ്രളയം രൂക്ഷമായ ഈ മാസം എട്ട് മുതല്‍ ഒരാഴ്ച കൊണ്ട് വരുമാനത്തില്‍ വന്‍ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. ഏറ്റവുമധികം നഷ്ടമുണ്ടായത് ഉത്തരമേഖലയിലാണ്. അഞ്ച് ദിവസം കൊണ്ട് ആറു കോടി രൂപയിലേറെ വരുമാനത്തില്‍ നഷ്ടമുണ്ടായി. സാധാരണ ഗതിയില്‍ ഒരു കോടി അറുപത് ലക്ഷം രൂപ വരെ പ്രതിദിനം ഉത്തരമേഖലയില്‍ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ […]

India Kerala

പ്രളയം; ആശങ്കയൊഴിയാതെ വയനാട്ടിലെ തോട്ടം മേഖല

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വയനാട്ടിലെ തോട്ടം മേഖല ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ഇനി ജോലിയെടുക്കാന്‍ സാധിക്കില്ല. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അവസ്ഥയും ദയനീയമാണ്. മേഖലയില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. വയനാട്ടിലെ തേയില തോട്ടം മേഖലയുടെ അവസ്ഥയാണിത്. ഏഴാം തിയതി ഉച്ചക്കുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നാണ് പ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചലുണ്ടായത്. ചൂരല്‍മല, അട്ടമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ മൂവായിരത്തോളം ആളുകളെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നഷ്ടം തുടരുന്ന സാഹചര്യത്തില്‍, തോട്ടം വേഗത്തില്‍ തുറക്കാനുള്ള നടപടികളാണ് മാനേജുമെന്റുകള്‍ നോക്കുന്നത്.

India Kerala

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും- ജി. സുധാകരന്‍

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. റോഡിലുള്ള പാറകള്‍ പൊട്ടിച്ച് നീക്കേണ്ടതുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. ഇന്ന് നാടുകാണി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. റോഡ് നിന്നിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വലിയ പാറകള്‍ റോഡില്‍ വീണതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

India Kerala

നാടുകാണിയില്‍ കനത്ത മണ്ണിടിച്ചില്‍

നാടുകാണി ചുരത്തില്‍ കനത്ത നാശം. തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താണു. റോഡിന് കുറുകെ വലിയ പാറകള്‍. റോഡ് നിന്നിടത്ത് അഗാധ ഗര്‍ത്തം. ഗതാഗത യോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും

India National

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട 28കാരന്റെ പിതാവ് ആത്മഹത്യ ചെയ്തു

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട 28 വയസ്സുകാരന്റെ അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ ആല്‍വാര്‍ സ്വദേശി രത്തിറാം ജാദവാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. കൊലപാതക കേസില്‍ പൊലീസ് അന്വേഷത്തിലെ അതൃപ്തിയാണ് അത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അന്ത്യ നിമിഷങ്ങളില്‍ പോലും രത്തി റാം പൊലീസ് അന്വേഷണത്തിലെ പോരായ്മകളെക്കുറിച്ചാണ് പറഞ്ഞതെന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 16നാണ് രത്തിറാമിന്റെ മകന്‍ ഹരീഷ് യാദവിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടാകുന്നത്. ഹരീഷിന്റെ മോട്ടോര്‍സൈക്കിള്‍ ഒരു സ്ത്രീയെ ഇടിച്ചതിനെ തുടര്‍ന്ന് […]

India National

‘കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലിട്ടിരിക്കുന്നു’ അമിത് ഷാക്ക് മെഹബൂബ മുഫ്തിയുടെ മകളുടെ കത്ത്

കശ്മീരികള്‍ നേരിടുന്ന ദുരവസ്ഥകള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദിന്റെ കത്ത്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും തടഞ്ഞ് കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലടച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീഷണിയുണ്ടെന്നും ഇല്‍തിജയുടെ കത്തിലും പുറത്തുവന്ന ശബ്ദസന്ദേശത്തിലും പറയുന്നു. മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ഇല്‍തിജ നേരത്തെ തന്നെ ഒരു ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ‘ഇന്ന് […]

India National

പ്രളയത്തിനിടെ ആംബുലന്‍സിന് നീന്തി വഴികാട്ടിയ വെങ്കിടേഷിന് ധീരതക്കുള്ള പുരസ്‌കാരം

കര്‍ണാടകയില്‍ പ്രളയത്തിനിടെ ആംബുലന്‍സിന് നീന്തിക്കൊണ്ട് വഴി കാണിച്ച ആറാം ക്ലാസുകാരന്‍ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ ഡെപ്യൂട്ടി കമ്മീഷണറാണ് സംസ്ഥാന സര്‍ക്കാരിന്റെ ധീരതക്കുള്ള പുരസ്‌കാരം വെങ്കിടേഷിന് സമ്മാനിച്ചത്. കഴിഞ്ഞ ആഴ്ച കര്‍ണാടകയില്‍ കൃഷ്ണ നദി കരകവിഞ്ഞൊഴുകിയ ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. പാലം കവിഞ്ഞ് വെള്ളം വന്നതോടെ റോഡ് തിരിച്ചറിയാനാകാത്ത നിലയായി. ആംബുലന്‍സ് ഡ്രൈവര്‍ കുഴങ്ങി നില്‍കുമ്പോഴാണ് വെങ്കിടേഷ് വെള്ളത്തിലേക്ക് എടുത്തുചാടി വഴികാട്ടിയായത്. സുരക്ഷിതമായി ആംബുലന്‍സിനെ മറുകരയിലെത്തിക്കാന്‍ സഹായിച്ച വെങ്കിടേഷിന്റെ വീഡിയോ പിന്നീട് […]

India Kerala

മഴ മാറി, മാനം തെളിഞ്ഞു; 3 ജില്ലകളിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ മാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഒരു മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല. മൂന്ന് ജില്ലകളില്‍ നല്‍കിയ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ലക്ഷദ്വീപിലും ജാഗ്രതാനിര്‍ദേശങ്ങളില്ല. മത്സ്യത്തൊഴിലാളികള്‍ക്കും ഇന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ഈ മാസം ആദ്യം […]

India Kerala

കവളപ്പാറയിൽ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

നിലമ്പൂർ കവളപ്പാറയിൽ മലയിടിഞ്ഞ് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു . ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തു. കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും […]