India Kerala

വയനാടിന് 50,000 കിലോ അരിയും ഭക്ഷ്യവസ്തുക്കളുമെത്തിച്ച് രാഹുല്‍ ഗാന്ധി

മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് സാന്ത്വനവുമായി എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. എം.പിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ വയനാടിന് നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കള്‍ എത്തിക്കും. […]

India National

ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണെന്ന് പ്രിയങ്കാ ഗാന്ധി

പെഹ്‍ലുഖാൻ കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണ്. മനുഷ്യത്വരഹിതമായ പ്രവർത്തികൾ രാജ്യത്തു നിന്ന് തുടച്ചു നീക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കി ഉത്തമ മാത്യകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു.

India National

ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതിയില്‍

ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പ്രത്യേക പദവി നീക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലും കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹരജിയിലും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്‌.എ. ബോബ്‌ഡെ, എസ്‌. അബ്ദുൽ നസീർ എന്നിവരാണ് കശ്മീർ കേസുകൾ പരിഗണിക്കുന്ന ബഞ്ചിലെ മറ്റു അംഗങ്ങൾ. ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35A […]

India National

കശ്മീരി മാധ്യമപ്രവര്‍ത്തകനെ അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയി സായുധ സേന

കശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്രേറ്റർ കശ്മീര്‍’ റിപ്പോർട്ടർ ഇർഫാൻ അമീൻ മാലികിനെ അർദ്ധരാത്രിയിൽ വീട് കയറി കസ്റ്റഡിയിലെടുത്ത് സായുധ സേന. കസ്റ്റഡിയിലെടുത്ത കാര്യം ഇര്‍ഫാന്റെ കുടുംബം തന്നെയാണ് അന്താരാഷ്ട്ര മാധ്യമമായ ഹഫിംഗ്റ്റൻ പോസ്റ്റിനോട് പറയുന്നത്. കശ്മീരിലെ ട്രാൽ സ്വദേശിയായ ഇർഫാൻ മാലിക് ദക്ഷിണ കശ്മീരിലെ പുൽവാമയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ്. കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370ഉം 35 എയും റദ്ദാക്കിയതിന് ശേഷം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടുതടങ്കലിലാണെങ്കിലും […]

India Kerala

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. അടുത്ത ഒരു വർഷത്തെ താന്ത്രിക ചുമതലയുമായി തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഇന്ന് മല ചവിട്ടും. കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ […]

India Kerala

കുമരകത്തെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍

ഇത്തവണത്തെ പ്രളയവും കുമരകത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. ഓണം മുന്നില്‍ കണ്ട് വിരപ്പു കൃഷിയിറക്കിയ കര്‍ഷകര്‍ക്കെല്ലാം വന്‍ നഷ്ടമാണ് ഉണ്ടായത്. അടിയന്തര സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് കുമരകത്തെ ഇടവട്ടം പാടശേഖരം. ഇവിടെ 220 ഏക്കറില്‍ 150 കര്‍ഷകരാണ് കൃഷി ഇറക്കിയത്. പക്ഷെ, ഇത്തവണയും മഴ ഈ കര്‍ഷകരെ മഴ ചതിച്ചു. ഓണം വിപണി മുന്നില്‍ കണ്ട് കുമരകത്ത് വിരപ്പു കൃഷിയിറക്കിയ മുഴുവന്‍ കര്‍ഷകരുടേയും അവസ്ഥ ഇത് തന്നെ. ബണ്ട് കെട്ടി പ്രളയത്തെ തടയാന്‍ […]

India Kerala

പത്തനംതിട്ടയിൽ മഴ ശമിച്ചു; നദികളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി

പത്തനംതിട്ടയിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് പരിഗണിച്ച് ഇന്ന് തിരുവല്ല താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും അപ്പർ കുട്ടനാട് മേഖലകളിലെ പല വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. തിരുവല്ലയിലെ മേപ്രാൽ, നിരണം മേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. വയൽ […]

India Kerala

പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും

വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതിനകം പ്രദേശത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് ഏഴു പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരാഴ്ച മുന്‍പുണ്ടായ ദുരന്തത്തില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയാണ് പുത്തുമലയില്‍ ഇന്നും തെരച്ചില്‍ നടക്കുന്നത്. നൂറു കണക്കിന് സന്നദ്ധ സേവകരും മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് കിണഞ്ഞ് ശ്രമിച്ചിട്ടും കഴിഞ്ഞ 4 ദിവസത്തെ തിരച്ചില്‍ വിഫലമാവുകയായിരുന്നു. അനുകൂല കാലാവസ്ഥയായിരുന്നിട്ടും കഴിഞ്ഞ ദിവസത്തെ തെരച്ചിലിലും ആരെയും കണ്ടെത്താനായില്ല. സ്നിഫര്‍ […]

India Kerala

സംസ്ഥാനത്ത് മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴക്ക് ശമനം. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ഇന്ന് നല്‍കിയിരിക്കുന്നത്. കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ […]

India National

നാഗാലാന്റില്‍ ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം

നാഗാലാന്‍ഡില്‍ ‘നാഗാ ദേശീയപതാക’ ഉയര്‍ത്തി നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എന്‍എസ്എഫ്). 73ആമത് നാഗാ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെയാണ് നാഗാവംശജര്‍ക്ക് കൂടുതലുള്ള മേഖലകളില്‍ നാഗാ ദേശീയ പതാക ഉയര്‍ത്തിയത്. മണിപ്പൂരിലെ സേനാപതി ജില്ലയിലായിരുന്നു പരിപാടിക്ക് കൂടുതല്‍ ജനപങ്കാളിത്തം ലഭിച്ചത്. യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ(യു.എന്‍.സി) ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ആദ്യമായാണ് നാഗാ ദേശീയ പതാക ഉയര്‍ത്തുന്നത്. നാഗാ വിമതര്‍ 1947 ആഗസ്റ്റ് 14നായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ മ്യാന്മറിലും ഇന്ത്യയിലെ നാഗാ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള അതിര്‍ത്തി ജില്ലകളിലും ഈ […]