India Kerala

നാടുകാണി ചുരത്തിന്റെ തകർച്ച വടക്കന്‍ ജില്ലകളെ സാമ്പത്തികമായി ബാധിക്കും

നാടുകാണി ചുരത്തിന്റെ തകർച്ച വടക്കൻ ജില്ലകൾക്ക് സാമ്പത്തികമായി കനത്ത ആഘാതമേൽപിക്കും. അതിന്റെ ആദ്യ സൂചനകൾ ചുരത്തിന്റെ തുടക്കമായ വഴിക്കടവ് അങ്ങാടിയിൽ തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട് ഇതല്ല വഴിക്കടവ് അങ്ങാടിയിലെ സാധാരണ കാഴ്ച. ഉരുൾ പൊട്ടലും പ്രളയവും തുടങ്ങി ഒരാഴ്ചയായി പക്ഷെ ഇങ്ങനെയാണ്. ഹോട്ടലുകളിൽ തിരക്കില്ല. ബേക്കറികളിലോ തുണിക്കടകളിലോ വിൽപനയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന ഹോട്ടലാണിത്. ഇനി എന്ന് തുറക്കണമെന്നറിയില്ല. യാത്രക്കാരെ മാത്രം ആശ്രയിച്ചാണ് ഇവിടത്തെ കച്ചവടം. ചുരം ശരിയാക്കാൻ മാസങ്ങളെടുക്കുമെങ്കിൽ പിന്നെ അടച്ചിടുകയേ വഴിയുളളൂ. ഓട്ടോറിക്ഷയെങ്കിലും […]

India Kerala

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എറണാകുളത്തെ സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാത്തിച്ചാര്‍ജില്‍ പിഴവില്ലെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് പ്രതിരോധം തീര്‍ത്തപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നും ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

India National

നിയന്ത്രണങ്ങളില്‍ നിന്നും ഉടന്‍ മുക്തമാകുമെന്ന പ്രതീക്ഷയില്‍ ജമ്മുകശ്മീര്‍

രണ്ടാഴ്ചയായി തുടരുന്ന സുരക്ഷ നിയന്ത്രണങ്ങളില്‍ നിന്നും ഉടന്‍ മുക്തമാകുമെന്ന പ്രതീക്ഷയില്‍ ജമ്മുകശ്മീര്‍. ഇന്നത്തോടെ ടെലഫോണ്‍, ഗതാഗത സൌകര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ. മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടു തടങ്കലില്‍ തന്നെയാണ്. അതേസമയം ജമ്മുകശ്മീർ പി.സി.സിയുടെ വാർത്താ സമ്മേളനം തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ മാസം നാലിന് അര്‍ധ രാത്രിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. ഇവയില്‍ ഗതാഗതം, ടെലഫോണ്‍, ജലവിതരണം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവര്‍ത്തനം അടക്കമുള്ളവ […]

India National

കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു

കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. ഇന്ത്യയും പാക്കിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ നിലപാടെടുത്തതായാണ് സൂചന. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ ഇന്ത്യന്‍ നീക്കം ചർച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക യു.എന്‍ രക്ഷാ സമിതി യോഗത്തിലാണ് പാക്കിസ്താന് തിരിച്ചടി നേരിട്ടത്‍. പാകിസ്താന്റെ […]

India Kerala

സിസ്റ്റര്‍ ലൂസിയെ മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര യെ മഠത്തിൽ നിന്ന് ഇറക്കിവിടാൻ നീക്കം. ലൂസി ഇന്ന് മഠം വിട്ടിറങ്ങണമെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മകളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്ക് സന്യാസിനി സഭ കത്തയച്ചു. കത്തിൽ പ്രായമായ അമ്മയെ അപമാനിച്ചുവെന്ന് സി. ലൂസി ആരോപിച്ചു.

India Kerala

എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മലപ്പുറം, തിരുനാവായ സ്വദേശിയാണ് സുധീര്‍. ആലുവ സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 18 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ കുട്ടികളായ കാഞ്ചനയും മാധവ് കെ.വർമ്മയും ഇന്നലെ സന്നിധാനത്തെത്തിയിരുന്നു. പതിവിനു വിപരീതമായി തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർക്ക് തന്ത്രിയും നിലവിലെ മേൽശാന്തിമാരും ചേർന്ന് പരിശീലനം നൽകും. ചിങ്ങമാസ പൂജകൾക്ക് ശേഷം ആഗസ്ത് 21ന് രാത്രി ക്ഷേത്രനടയടയ്ക്കും.

India Kerala

വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം; ശ്യാമിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും

കൃത്രിമക്കാലുമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥി ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം എംജി കോളജില്‍ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിയാണ് ശ്യാം. ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് ചികിത്സ ഏറ്റെടുക്കുന്നതായി ആരോഗ്യമന്ത്രി ഫേബുക്കിലൂടെ അറിയിച്ചത്. മീഡിയ വണ്‍ ഇംപാക്ട്.

India Kerala

കവളപ്പാറ ദുരന്തം; തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്, ഇനി കണ്ടെത്താനുള്ളത് 21 പേരെ

കവളപ്പാറയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇതുവരെ 38 പേരെ കണ്ടെത്തി. മുഴുവൻ പേരെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്യത്തിൽ തിരച്ചിൽ നടക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ തെരച്ചലിന് പ്രതിസന്ധിയാകുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി […]

India Kerala

പ്രളയഭീഷണിക്കും കര്‍ക്കിടകത്തിനും വിട; ഇന്ന് ചിങ്ങം ഒന്ന്

പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി. വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ. പഞ്ഞമാസം മാത്രമായിരുന്നില്ല ചിങ്ങത്തിന് മുന്നേയുള്ള […]

India National

‘കശ്മീരില്‍ നിയന്ത്രണം അനിവാര്യം’

കശ്മീരിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ന്യായീകരിച്ച് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി. സംസ്ഥാനത്തെ കലുഷിതമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ ഉള്‍പ്പടെയുള്ളവ അത്യാവശ്യമായിരുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം പറഞ്ഞു. ഒരു ജീവനും നഷ്ടമാകാതിരിക്കാനായിരുന്നു പ്രഥമ പരിഗണനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിൽ മീഡിയ റൂം തുറന്നിട്ടുണ്ട്. യാത്രയിലടക്കം ചില ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് മുതൽ സർക്കാർ സ്ഥാപനങ്ങളും, വിദ്യാലങ്ങൾ തിങ്കളാഴ്ച്ച മുതലും തുറക്കും. ടെലഫോൺ സർവീസ് ഘട്ടങ്ങളായി പുനസ്ഥാപിക്കും. ആഗസ്റ്റ് 15 ന് സുരക്ഷ ശക്തമാക്കിയത് ഭീകരാക്രമണ സാധ്യത […]