ജമ്മു കശ്മീരിൽ കോൺഗ്രസ് പ്രസിഡണ്ട് ഗുലാം അഹ്മദ് മിറിനെയും മുഖ്യവക്താവും മുൻ എം.എൽ.സിയുമായ രവീന്ദർ ശർമയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു മിറിന്റെ അറസ്റ്റ്. രാവില പത്രസമ്മേളനത്തിൽ സംസാരിക്കവെ മാധ്യമങ്ങൾക്കു മുന്നിൽവെച്ചാണ് രവീന്ദർ ശർമയെ സായുധരായ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ശഹീദി ചൗക്കിലെ കോൺഗ്രസ് ആസ്ഥാനത്ത് രവീന്ദർ ശർമ സംസാരിക്കാനിരുന്ന പത്രസമ്മേളനം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയായിരുന്നു. യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ ശർമയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും കെട്ടിടത്തിന് പുറത്തേക്കു നയിച്ച് ജീപ്പിൽ കയറ്റി […]
India
മികച്ച സേവനത്തിനുള്ള അവാര്‍ഡ് വാങ്ങിയ പൊലീസുകാരന്‍ തൊട്ടടുത്ത ദിവസം കൈക്കൂലിക്കേസില്‍ പിടിയില്‍
മികച്ച സേവനത്തിനുള്ള അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ കൈക്കൂലി കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തെലുങ്കാനയിലാണ് സംഭവം. മഹ്ബൂബ് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലേ തിരിപ്പതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. സ്വാതന്ത്ര്യദിനത്തിലാണ് എക്സൈസ് വകുപ്പ് മന്ത്രിയില്‍ നിന്നും മികച്ച സേവനത്തിനുള്ള അവാര്‍ഡ് റെഡ്ഡി സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം അഴിമതി വിരുദ്ധ വിഭാഗം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. കൈകൂലിയായി വാങ്ങിയ 17,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ രമേശ് എന്നയാളില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. […]
പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു
ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ്പ(35)ആണ് മരിച്ചത്. നൗഷേര സെക്ടറിലെ രജൗരിയിലാണ് പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രാവിലെ ആറരയോടെയായിരുന്നു പാകിസ്താന്‍ സേനയുടെ വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി
കണ്ണൂര്‍ മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാടകീയതകള്‍ക്കൊടുവിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായത്. കൌണ്‍സില്‍ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഗേഷ് എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചത്. പി.കെ രാഗേഷിനാവും മേയറുടെ താത്കാലിക ചുമതല. കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പി.കെ രാഗേഷ് യു.ഡി.എഫ് പാളയത്തിലേക്കെത്തിയത്. ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ […]
ദുരിതാശ്വാസം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുരളീധരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രളയദുരിതാശ്വാസത്തില്‍ കേന്ദ്ര സഹായത്തെ കുറിച്ച് താന്‍ പറയാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്‍.ഡി.ആര്‍.എഫിനെ വിട്ടുകൊടുക്കുന്ന കാര്യമാണ് പറഞ്ഞതെന്നും കേന്ദ്രസേനയുടെ കാര്യത്തിൽ അത് മതിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും വി.മുരളീധരന്‍ പറഞ്ഞു.
പ്രളയത്തില്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞ് കുതിര്‍ന്നോ? പരിഹാരമുണ്ട്
പ്രളയത്തിന്റെ രണ്ടാം വരവും നമ്മെ കുറച്ചൊന്നുമല്ല തകര്‍ത്തു കളഞ്ഞത്. ജീവനും ഒരായുസ് കൊണ്ട് സമ്പാദിച്ചവയെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. നഷ്ടങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ അതിന് ഒരറുതി ഉണ്ടാവുകയില്ല. നമ്മുടെ വിലപ്പെട്ട രേഖകള്‍ പോലും വെള്ളത്തില്‍ കുതിര്‍ന്ന് ഒരു പരുവമായിട്ടുണ്ടാകും. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങിനെ നാശമായാലും അത് ശരിയാക്കിത്തരാം എന്ന ഉറപ്പുമായി എത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസിലെ സംസ്ഥാന പൈതൃക പഠന കേന്ദ്രം. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരുമെന്നാണ് […]
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് എ.കെ ബാലന്‍
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.ആദിവാസികളുടെ പുനരധിവാസത്തിനായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമി ഉപയോഗിക്കും. മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു .മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബീഫ് വിറ്റതിന് മലയാളിയുടെ കട ഒഴിപ്പിച്ചെന്ന് പരാതി
ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയതിന് മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു. ഗുരുഗ്രാമില്‍ രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹം ഹോട്ടല്‍ തുടങ്ങിയത്. ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെത്തി കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കടയടച്ചത്. അടച്ചില്ലെങ്കില്‍ ഹോട്ടല്‍ കത്തിച്ചുകളയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ഉടമ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ തന്നെ സൗത്ത് […]
പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സിവില്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം
പട്ടത്തിന്‍റെ നൂല്‍ തൊണ്ടയില്‍ കുരുങ്ങി സിവില്‍ എഞ്ചിനീയര്‍ മരിച്ചു. ഡെല്‍ഹി പശ്ചിം വിഹാറിലാണ് സംഭവം. 28 കാരനായ മാനവ് ശര്‍മയാണ് മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു മാനവിന്‍റെ കഴുത്തില്‍ പട്ടത്തിന്‍റെ നൂല്‍ കുരുങ്ങിയത്. ബോധരഹിതനായി ബൈക്കില്‍ നിന്നും വീണ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ചൈനീസ് പട്ടത്തിന്‍റെ നൂല്‍ കുരുങ്ങി പരിക്കേറ്റ എട്ടോളം ആളുകളാണ് വ്യാഴാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ […]
ജമ്മുകശ്മീരിലെ 5 ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു
ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. അടുത്ത ആഴ്ചയോടെ സ്കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചേക്കും. ജമ്മുകശ്മീരില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ വസതിയില്‍ മന്ത്രിതലയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്. അതേസമയം ജമ്മുകശ്മീർ പി.സി.സിയുടെ വാർത്താ സമ്മേളനം തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ മാസം നാലിന് അര്‍ധ രാത്രിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. […]












