India International Latest news Pravasi World

Air India Celebrates Historic Return to Zurich with Inaugural Flight to Delhi

Zurich: 16.06.24————————————————On June 16th, Air India marked a significant milestone with the inauguration of its first flight, AI 152, from Zurich to Delhi. The event, held at Zurich Airport, was graced by several distinguished guests and dignitaries. The ceremony was inaugurated by His Excellency Mridul Kumar, the Indian Ambassador to Switzerland, who highlighted the pride […]

Kerala

എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ; സമ​ദൂര നിലപാടുമായി ഓർത്തഡോക്സ്; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ

തെരഞ്ഞെടുപ്പിന് മൂന്ന് നാൾ ബാക്കിനിൽക്കെ നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ പ്രഖ്യാപിച്ചപ്പോൾ വിലപേശലിന് ഇല്ലെന്നും സമദുര നിലപാടാണെന്ന് ഓർത്തഡോക്സ് സഭയും വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിന് ശേഷം അകൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ ലത്തീൻ സഭയും രംഗത്ത് വന്നു ക്രൈസ്തവ സഭകളുടെ വോട്ടുകൾ പെട്ടിയിലാക്കാൻ മുന്നണികൾ പ്രയത്നിക്കുന്നതിനിടെയാണ് സഭകൾ നിലപാടുകൾ തുറന്ന് പറഞ്ഞ് തുടങ്ങിയത്. ആദ്യം രംഗത്ത് വന്നത് യാക്കോബായ സഭ. പ്രതിസന്ധികളിൽ ഒപ്പം നിന്നവരെ തിരിച്ചും സഹായിക്കണമെന്ന് മെത്രോപൊലീത്ത ജോസഫ് […]

India National

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.അന്തരിച്ച ഡിഎംകെ നേതാക്കളായ സിഎൻ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും മറീന ബീച്ചിലെ സ്മാരകങ്ങളിൽ സ്റ്റാലിൻ ആദരാഞ്ജലി അർപ്പിച്ചു. “തമിഴ്നാട് മുഖ്യമന്ത്രി തിരു@എം കെ സ്റ്റാലിൻ ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,” പ്രധാനമന്ത്രി മോദി ‘എക്സ്’ എന്ന പോസ്റ്റിൽ പറഞ്ഞു.കോൺഗ്രസ് […]

India Kerala Weather

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കേരള, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 °c വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, ജില്ലകളിൽ 36 °c വരെയും താപനില ഉയരാൻ […]

Business India Kerala

70 ലക്ഷം രൂപയുടെ വലിയ ഭാഗ്യം ആരുനേടും? ഇന്നറിയാം നിര്‍മല്‍ ഭാഗ്യക്കുറി ഫലം

സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ 40 രൂപയാണ് . ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നല്‍കുന്നത്.നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും […]

India Kerala

ഇരുട്ടടി; വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയരാന്‍ ഇടയാക്കിയേക്കും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

India Kerala

ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരത് അരി ആയി നൽകുന്നത് എന്ന് മന്ത്രി ആരോപിച്ചു. ഭാരത് അരി സിവിൽ […]

India Kerala

സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദം; വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

കോൺഗ്രസിന്റെ സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണം. നേതാക്കളുടെ ജാഗ്രത ക്കുറവിന് നൽകേണ്ടി വരുന്നത് കനത്ത വില. എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ തൻ്റെ ഫേസ്ബുക്ക് പേജിൽ […]

India Kerala

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും. 2017 മുതൽ ഇയാളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കുടുംബം.അടുത്ത ദിവസങ്ങളിൽ യുവാവിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തി അന്വേഷണവുമായി സഹകരിക്കും. അതേസമയം ലഭിച്ച അസ്ഥി കഷണങ്ങളുടെ വിശദ പരിശോധന നടത്തിയാലേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസിലെ […]

India National

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്നലെ രാത്രി ചേർന്നു. 125 ഓളം സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യപട്ടികയിൽ ഉള്ളത് എന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരുടെ പേരുകൾ ആദ്യപടികയിൽ ഉണ്ടാകും. ഒപ്പം സിനിമ ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള ചില പേരുകളും […]