India Kerala

‘അരൂരില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കും’ ജി.സുധാകരന്‍

അരൂരിൽ ബി.ഡി.ജെ.എസ് – ബി.ജെ.പി തർക്കം മുതലെടുത്ത് ഇടത് മുന്നണി. ബി.ഡി.ജെ.എസ് വോട്ടുകൾ ഇടത് മുന്നണിക്ക് ലഭിക്കുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ധാരണയൊന്നുമുണ്ടായിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ മീഡിയ വണിനോട് പറഞ്ഞു. എൻ.ഡി.യെയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അരൂരിൽ ബി.ഡി.ജെ.എസ് പ്രചാരണ പരിപാടികളുമായി സഹകരിക്കുന്നതുമില്ല. ഈ തർക്കം മുതലെടുക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 27,753 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന്‍റെ ഭൂരിഭാഗം […]

India Kerala

ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് കോടിയേരി

ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇത് ബാധിക്കില്ല. മഞ്ചേശ്വരം സ്ഥാനാർഥി ശങ്കർ റെ സ്ത്രീപ്രവശനത്തിന് എതിരായി നിലപാട് എടുത്തില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

India National

തര്‍ക്കങ്ങള്‍ക്കിടെ ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത്

തര്‍ക്കങ്ങള്‍ക്കിടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നു. 84 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പട്ടികയിലില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദ്ര സിങ് ഹൂഡയും സ്ഥാനാര്‍ഥികളാണ്. സീറ്റുകള്‍ ഹൈകമാന്‍ഡ് അടുപ്പക്കാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണവുമായി അശോക് തന്‍വാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഹരിയാനയില്‍ ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിക്കാത്ത രണ്ട് മന്ത്രിമാരെ […]

India Kerala

അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി വിസ നിയമം ഉദാരമാക്കി ഇന്ത്യ

യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഇന്ത്യ. വിസാ നിയമങ്ങൾ ഉദാരമാക്കിയ നടപടി കൂടുതൽ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിക്കും. മുംബൈക്കു പുറത്ത് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും അറബ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പ്രമോഷൻ കാമ്പയിനുകളും ഇന്ത്യ ആവിഷ്കരിക്കും. വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാനായി ഒരു മാസ കാലാവധിയിലുള്ള ഇ-വിസയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ വിസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തിയിട്ടുണ്ട്. നിലവിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വർഷ കാലാവധിയുള്ള […]

India Kerala

വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന; എന്‍.ഡി.എ വോട്ടുചോര്‍ച്ചയുടെ സൂചനയോ?

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ ലഭിക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വോട്ട് ചോര്‍ച്ചയുടെ സൂചന നല്‍കുന്നതാണെന്ന് ബിജെപി വിലയിരുത്തല്‍. ബി.ഡി.ജെ.എസുമായുള്ള പ്രശ്നം പരിഹരിക്കാതെ വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാര്‍ഥി അനിയപ്പന്‍ മത്സരിച്ചപ്പോള്‍ 27753 വോട്ടാണ് ലഭിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 26250 വോട്ട് എന്‍.‍ഡി.എയുടെ പെട്ടിയില്‍ […]

India Kerala

മരടിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. സമയ പരിധി നീട്ടാനാവില്ലെന്ന് പൊളിക്കല്‍ നടപടികളുടെ ചുമതലയുള്ള സബ്ബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമയം നീട്ടിയില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു. അനുകൂല […]

India Kerala

ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയത്- രമേശ് ചെന്നിത്തല

ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. അരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വൈകുന്നേരം നാല് മണിക്ക് കൺവെൻഷൻ ആരംഭിച്ചെങ്കിലും ഉദ്ഘാടകൻ എത്തിയത് ഏഴ് മണിക്ക്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആയുധവുമായിട്ടായിരുന്നു ചെന്നിത്തലയുടെ വരവ്. പാലയിലെ തിരിച്ചടി ജനങ്ങൾ നൽകിയ താക്കീതാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തലയുടെ ഓർമ്മപ്പെടുത്തൽ. പാലായിൽ നടന്നത് സി.പി.എം […]

India Kerala

ചട്ടം ലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍‌മാണം

ചട്ടംലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍‌മാണം. സംഘ്പരിവാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ് ഇന്ത്യ എന്ന സംഘടനയാണ് വ്യാപകമായി ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഊരുകൂട്ടത്തിന്റെ സമ്മതവും പഞ്ചായത്തിന്‍റെ അനുമതിയും ഇല്ലാതെ 193 വീടാണ് ഇതുവരെ നിര്‍മിച്ചത്. ചട്ടം മറികടന്ന് നിര്‍മ്മിച്ചതിനാല്‍ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. 2011ലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം ഗോത്രമേഖലയില്‍ അംഗീകൃത ഏജന്‍സികള്‍ വീട് നിര്‍മിക്കണമെങ്കില്‍ ഊരുമൂപ്പന്‍ ഉള്‍പെടെയുള്ളവരുമായി കൂടിയാലോചന നടത്തണം. വീടുകള്‍ ആദിവാസികളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്നതാണെന്ന് ഉറപ്പ് […]

India Kerala

അഞ്ച് മണ്ഡലങ്ങളിലെ മത്സരചിത്രം ഇന്ന് തെളിയും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണിയോടെ മണ്ഡലങ്ങളിലെ മത്സരചിത്രം തെളിയും. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ 37 പത്രികകളാണ് അംഗീകരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ അന്തിമ മത്സരചിത്രം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. വൈകിട്ട് മൂന്ന് മണിയോടെ സ്ഥാനാർത്ഥികള്‍ ആരെന്ന് കൂടുതൽ വ്യക്തമാകും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 37 സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. എറണാകുളമാണ് മുന്നിൽ. 10 സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിൽ എട്ട് പത്രികകൾ അംഗീകരിച്ചു. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി […]

India Kerala

അട്ടപ്പാടിയിൽ പുതിയ ഡാം നിർമ്മിക്കുന്നു; 458 കോടി രൂപ ചെലവ് വരും

അട്ടപ്പാടിയിൽ ഡാം നിർമ്മിച്ച് ജലസേചന പദ്ധതി നടപ്പിലാക്കാൻ വീണ്ടും കേരളത്തിന്റെ നീക്കം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ജലസേചന വകുപ്പ് വൻകിട ജലസേചന പദ്ധതി തയ്യാറാക്കുന്നത്. 458 കോടി ചെലവ് വരുന്നതാണ് പദ്ധതി. കാവേരി ട്രിബ്യൂണൽ വിധി പ്രകാരം ഭവാനി പുഴയിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ജലം ഉപയോഗിയ്ക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണി പുഴയ്ക്ക് കുറുകെ അഗളി – ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിലൂടെ 2.87 […]