എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്ന് 580 സര്‍വീസുകള്‍ മുടങ്ങി. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ മാത്രമേ വെട്ടിക്കുറക്കാവൂ എന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഹൈക്കോടതിയെ അറിയിക്കുമെന്നും ഗതാഗതമന്ത്രി മീഡിയവണിനോട് പറഞ്ഞു. ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ പ്രശ്നത്തില്‍ കര്‍ണാടകവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും യാഥാര്‍ത്ഥ്യ ബോധ്യത്തോട് നിലപാട് എടുക്കണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. വനത്തിലൂടെയല്ലാതെ ബദല്‍പാത പോലും സാധ്യമല്ല. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബദല്‍പാത 20 കിലോമീറ്ററോളം വനത്തിലൂടെയാണ്. മാത്രമല്ല രാജ്യത്ത് പലയിടത്തും […]
India
പാലാരിവട്ടം പാലം അഴിമതി കേസ്; പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി
പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി.ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ റിമാന്‍റ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നീട്ടി. ഇന്ന് രാവിലെയാണ് മുവാറ്റുപുഴ സബ് ജയിലിൽ നിന്നും സൂരജ് ഉൾപ്പടെയുള്ള പ്രതികളെ റിമാൻറ് നീട്ടുന്നതിനായി കോടതിയിൽ ഹാജരാക്കിയത്. 36 ദിവസമായി ജയിലിൽ കഴിയുന്ന ഇവരെ മുവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിലാണ് ഹാജരാക്കിയത്. തുടർന്നാണ് 17 വരെ റിമാന്റ് നീട്ടി കോടതി ഉത്തരവായത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് […]
കനത്ത മഴ: ബിഹാറും ഉത്തർപ്രദേശും മധ്യപ്രദേശും ദുരിതത്തില്‍
ബിഹാറിലും ഉത്തർപ്രദേശിലും വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മരണസംഖ്യ മധ്യപ്രദേശിൽ 225ഉം ഉത്തർപ്രദേശിൽ 150ഉം കടന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. മഴ തുടരുന്നതിനാൽ കൂടുതൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ ദുരിതബാധിത മേഖലകളിൽ വിന്യസിച്ചു. അതിസങ്കീർണമായിരിക്കുകയാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബിഹാറിലെയും സാഹചര്യം. വരുന്ന രണ്ട് ദിവസം കൂടി മഴ തുടർന്നാൽ രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കും. മധ്യപ്രദേശിൽ മരണസംഖ്യ 225 കവിഞ്ഞു. 46,000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഈ വർഷം പ്രളയത്തിൽ […]
ഡല്‍ഹി – കത്ര വന്ദേഭാരത് ഹൈ സ്പീഡ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു
ഹൈ സ്പീഡ് ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ഡല്‍ഹി – കത്ര സര്‍വീസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. സര്‍വീസ് അഞ്ചാം തിയ്യതി മുതലാണ് ആരംഭിക്കുക. മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സർവീസ് ആരംഭിച്ചതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസിന്റെ ലക്ഷ്യം. 12 മണിക്കൂര്‍ യാത്ര 6 […]
ഭീമ കൊറഗാവ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും ജഡ്ജി പിന്മാറി
ഭീമ കൊറഗാവ് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എസ് രവീന്ദ്രഭട്ടാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജഡ്ജിമാരുടെ പിന്മാറ്റത്തെ തുടര്‍ന്ന് മൂന്നാം തവണയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഹരജി പരിഗണിക്കവെ ബഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പിന്മാറുകയായിരുന്നു. ഹരജി പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയും പിന്നീട് ജസ്റ്റിസ് […]
ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി: കനത്ത സുരക്ഷയും പരിശോധനയും
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡല്‍ഹി പൊലീസ് നല്‍കിയിട്ടില്ല. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും വ്യോമസേനാ താവളങ്ങളും കനത്ത ജാഗ്രതയിലാണ്. വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ചാവേറാക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
വോട്ടുകച്ചവടം കോണ്ഗ്രസിന്റെ പണിയെന്ന് എം.എം മണി
വോട്ടുകച്ചവടം കോണ്ഗ്രസിന്റെ പണിയെന്ന് എംഎം മണി. പാലായിൽ 7000 വോട്ടിന്റെ കച്ചവടം കോണ്ഗ്രസ് ആർഎസ്എസുമായി നടത്തിയിരുന്നു. അല്ലെങ്കിൽ 10000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷം ജയിക്കുമായിരുന്നു. മുല്ലപ്പള്ളി വിവരം കുറഞ്ഞ കെപിസിസി പ്രസിഡണ്ടെന്നും എംഎം മണി മീഡിയ വണിനോട് പറഞ്ഞു
‘അരൂരില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കും’ ജി.സുധാകരന്‍
അരൂരിൽ ബി.ഡി.ജെ.എസ് – ബി.ജെ.പി തർക്കം മുതലെടുത്ത് ഇടത് മുന്നണി. ബി.ഡി.ജെ.എസ് വോട്ടുകൾ ഇടത് മുന്നണിക്ക് ലഭിക്കുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ധാരണയൊന്നുമുണ്ടായിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ മീഡിയ വണിനോട് പറഞ്ഞു. എൻ.ഡി.യെയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അരൂരിൽ ബി.ഡി.ജെ.എസ് പ്രചാരണ പരിപാടികളുമായി സഹകരിക്കുന്നതുമില്ല. ഈ തർക്കം മുതലെടുക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 27,753 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന്‍റെ ഭൂരിഭാഗം […]
ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് കോടിയേരി
ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇത് ബാധിക്കില്ല. മഞ്ചേശ്വരം സ്ഥാനാർഥി ശങ്കർ റെ സ്ത്രീപ്രവശനത്തിന് എതിരായി നിലപാട് എടുത്തില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
തര്‍ക്കങ്ങള്‍ക്കിടെ ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത്
തര്‍ക്കങ്ങള്‍ക്കിടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നു. 84 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പട്ടികയിലില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദ്ര സിങ് ഹൂഡയും സ്ഥാനാര്‍ഥികളാണ്. സീറ്റുകള്‍ ഹൈകമാന്‍ഡ് അടുപ്പക്കാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണവുമായി അശോക് തന്‍വാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഹരിയാനയില്‍ ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിക്കാത്ത രണ്ട് മന്ത്രിമാരെ […]












