India National

2014 മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് ; ബി.ജെ.പി ചെലവാക്കിയത് കോണ്‍ഗ്രസിന്‍റെ നാലിരട്ടി

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലുമായി 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിലെ വിവിധ പാര്‍ട്ടികളുടെ സാമ്പത്തിക വരവു, ചെലവു വിവരങ്ങള്‍ പുറത്ത് വന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാ(എ.ഡി.ആര്‍)ണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 217.68 കോടി രൂപ ചെലവഴിച്ച് ബി.ജെ.പിയാണ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കോണ്ഗ്രസ് 57.27 കോടി രൂപയാണ് ചെലവഴിച്ചത്. ആദായ നികുതി വകുപ്പിന്റെയും, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച സാമ്പത്തിക വരവു ചിലവു കണക്കുകളില്‍ […]

India Kerala

കൂടത്തായി കൊലപാതകം; അന്വേഷണ സംഘം ഫോണ്‍ കണ്ടെടുത്തു

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ഒരു ഫോണ്‍ പൊലീസ് കണ്ടെത്തി. മുഖ്യപ്രതി ജോളിയുടെയതാണ് ലഭിച്ച ഫോണെന്നാണ് സൂചന. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണ്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തിയതെന്ന് മാത്രമാണ് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. വെെക്കത്ത് നിന്ന് ഇന്നലെ രാത്രിയോട് കൂടിയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫോണ്‍ കണ്ടെത്തിയത്. ജോളി ഉപയോഗിച്ചിരുന്ന ഫോണ്‍ കാണാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എങ്കില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ […]

India Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ആവേശത്തില്‍

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. മുന്നണികളുടെ പ്രചാരണത്തിനായി പ്രധാന നേതാക്കള്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്. പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോഴും ഉറച്ച വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികളും ഉറച്ച വിജയ പ്രതീക്ഷയോടെ പ്രചാരണം സജീവമാക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍റെ പ്രചാരണത്തിനായി ഡീന്‍ കുര്യാക്കോസ് എം.പി, ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മിഥുന്‍ റായ് തുടങ്ങിയ യുവ നേതാക്കള്‍ ഇന്ന് മണ്ഡലത്തിലെത്തും. വോട്ടെടുപ്പ് ദിനം അടുക്കും തോറും വലിയ ആവേശത്തിലാണ് യു.ഡി.എഫിന്‍റെ പ്രചാരണം പുരോഗമിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ […]

India Kerala

കൂടത്തായ് കൂട്ടക്കൊലപാതകം; ആറ് മരണത്തിലും പൊലീസ് കേസെടുത്തു

കൂടത്തായിയിലെ ‌ കൊലപാതക പരമ്പരയില്‍ അഞ്ച് കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു . ഇതോടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് മരണത്തിലും പൊലീസ് കേസെടുത്തു. സിലിയുടെ മരണത്തില്‍ ജോളിയെ കൂടാതെ ഷാജിയെന്നയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 5 പേരെ സയനൈഡ് നല്‍കിയും അന്നമ്മയെ കീടനാശിനി നല്‍കിയുമാണ് കൊന്നതെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. റോയിയുടേത് ഒഴികെയുള്ള അഞ്ച് കൊലപാതകങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ അന്വേഷിക്കും.

India Kerala

കൂടത്തായ് കൊലപാതകം; ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകങ്ങൾക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന നിഗമനത്തിലാണ് അന്വേഷണ സംഘം. ജോളിയും മാത്യുവിനെയും ഇന്ന് തന്നെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആദ്യഘട്ടം ചോദ്യംചെയ്യൽ പൂർത്തിയാക്കിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികളും കൂടുതൽ ചോദ്യംചെയ്യലുമാണ് ഇന്ന് നടത്തുക. ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ […]

India Kerala

പ്രചരണ ചൂടില്‍ എറണാകുളം; പ്രതീക്ഷയോടെ മുന്നണികള്‍

വാഹന പ്രചാരണം തുടങ്ങിയതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലെത്തി. പലയിടത്തും ഇരുമുന്നണികളുടെയും ശക്തി പ്രകടനമായി മാറിയിരിക്കുകയാണ് പ്രചാരണം. ചേരാനെല്ലുർ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു എൽഡിഎഫ് – യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം. കാൽനട പ്രചാരണം കഴിഞ്ഞ് വൈകിട്ടായപ്പോഴേക്കും സ്ഥാനാർത്ഥികൾ ചേരാനെല്ലൂരിലെ ഇടയക്കുന്നത്ത് എത്തി. റോഡിന്‍റെ ഇരുവശങ്ങളിലുമായി രണ്ട് മുന്നണിയുടെയും പ്രവർത്തകർ. യു.ഡി.എഫ് സ്ഥാനാഥി ടി.ജെ വിനോദ് എത്തിയ ഉടൻ ആദ്യം പോയത് എൽ.ഡി.എഫ് നേതാക്കൾക്കടുത്തേക്ക്. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയുടെ വാഹനപ്രചാരണം പി.രാജീവ് ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസം […]

India Kerala

പ്രചാരണത്തിനായി നേതാക്കള്‍ വട്ടിയൂര്‍ക്കാവില്‍

ഉപതെരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കേ വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും പ്രചാരണം ഉഷാറാക്കി. എല്‍.ഡി.എഫിന്‍റെ വാഹന പ്രചാരണത്തിന് ഇന്ന് തുടക്കമാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മണ്ഡലത്തിലെത്തിയതോടെ യു.ഡി.എഫ് ക്യാമ്പും ആവേശത്തിലാണ് പരസ്യ പ്രചാരണത്തിന് ഇനി ഒമ്പത് നാള്‍ കൂടിയാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരിലെത്താനാണ് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ശ്രമം. വികസനവും രാഷ്ട്രീയവുമാണ് വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ശബരിമല വിഷയവും യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്‍റെ പൊതു പര്യടനം […]

India Kerala

കോന്നിയില്‍ വാശിയേറിയ പ്രചരണത്തില്‍ മുന്നണികള്‍

പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ കോന്നിയില്‍ വാശിയേറിയ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. ഉമ്മന്‍ചാണ്ടി, കാനം രാജേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഇന്ന് കോന്നിയില്‍ പ്രചരണത്തിന് എത്തും. ത്രികോണ മത്സരത്തിലേക്ക് കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചരണം എത്തിയതോടെ സംസ്ഥാന നേതാക്കളും കളത്തിലിറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൂടല്‍ പഞ്ചായത്തില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും. വി.ടി ബല്‍റാം എം.എല്‍.എ ആന്റോ ആന്റണി എം.പി അടൂര്‍ പ്രകാശ് എന്നിവരും ഒപ്പമുണ്ടാകും. സി.പി.ഐ സംസ്ഥാന സെക്രട്ടറി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് […]

India Kerala

സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.ഐ ആവശ്യപ്പെട്ടതെന്ന് ഈശ്വരി രേശൻ

സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ സി.പി.ഐ തന്നോട് ആവശ്യപ്പെട്ടതെന്ന് ഈശ്വരി രേശൻ. തനിക്ക് നിയമസഭ സീറ്റ് ലഭിക്കുമെന്ന തോന്നല്‍ ചില നേതാക്കളെ ഭയപ്പെടുത്തുന്നതായും ഈശ്വരി രേശൻ മീഡിയവണിനോട് പറഞ്ഞു. പാർട്ടി തനിക്കെതിരെ ഉന്നയിച്ച പരാതികൾക്ക് മുഴുവൻ മറുപടി നൽകിയതാണ് .സി.പി.ഐക്ക് വേണ്ടിയല്ല സി.പി.എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടത്. തന്റെ വളർച്ച തടയാൻ പല നേതാക്കളും ശ്രമിക്കുന്നൂണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ മണാർകാട് സീറ്റ് തനിക്ക് ലഭിക്കുമെന്നതിനാലാണ് […]

India Kerala

സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ

എറണാകുളം ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ. കളമശേരിയിൽ ഹോസ്റ്റൽ വാർഡനായ കണ്ണൂർ സ്വദേശിനി ആര്യയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആശുപത്രി വളപ്പിൽ മറ്റ് വാഹനങ്ങൾക്ക് മാർഗതടസമാകുന്ന വിധത്തിൽ പാർക്ക് ചെയ്ത വാഹനം മാറ്റിവച്ച സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് യുവതിക്കെതിരെ കേസെടുത്തത്.ആര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഒക്ടോബര്‍ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശി […]