India National

56 ഇഞ്ച് നെഞ്ച് വിരിച്ച് ഈയൊരു കാര്യം ചൈനീസ് പ്രസിഡന്റിനോട് പറയാമോ ? മോദിയെ വെല്ലുവിളിച്ച് കപില്‍ സിബല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ന് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്റിനോട് രണ്ടേ രണ്ടു കാര്യങ്ങള്‍ പറയാനാണ് മോദിയോട് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിക്കേണ്ടത് ചൈനീസ് പ്രസിഡന്റിനോടാണെന്നും കപില്‍ സിബല്‍ പറഞ്ഞുവെക്കുന്നുണ്ട്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് വിരിച്ച്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് രണ്ടു കാര്യങ്ങള്‍ പറയണം, പാക് അധീന കശ്മീരിലെ 5000 കിലോമീറ്റര്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്നും 5ജിക്ക് വേണ്ടി […]

India National

റോഡിലെ മരണക്കുഴി ഒരു ജീവന്‍ കൂടി എടുത്തു; മരിച്ചത് വനിതാ ഡോക്ടര്‍

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ 25 കാരിയായ വനിതാ ഡോക്ടർ ട്രക്ക് ഇടിച്ച് മരിച്ചു. ഭിവണ്ടി-വാഡ റോഡിൽ ഇന്നലെ രാത്രി 10.30 നാണ് സംഭവം. അടുത്ത മാസം വിവാഹിതയാകാനിരുന്ന കുടുസ് ഗ്രാമവാസിയായ നിദ ഷെയ്ഖിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗണേശ്പുരി പൊലീസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ബന്ധുവായ ഷബാൻ (25) ഓടിച്ചിരുന്ന സ്കൂട്ടിയുടെ പിന്‍സീറ്റിലായിരുന്നു നിദ. വിവാഹവുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ വാങ്ങാന്‍ പോയ ശേഷം ഷാബാൻ നിദയെ വീട്ടിലേക്ക് […]

India National

മോദിയേക്കാള്‍ വലിയ ലോക സഞ്ചാരി മന്‍മോഹനെന്ന് അമിത് ഷാ

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി മേധാവിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഈ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് അമിത് ഷായുടെ അവകാശവാദം. ഇക്കാര്യത്തിൽ കോൺഗ്രസ് നടത്തുന്ന ആക്രമണങ്ങൾ അസൂയയുടെ ഫലമാണെന്ന് അമിത് ഷാ പറഞ്ഞു. മോദി പോകുന്നിടത്തെല്ലാം ആയിരക്കണക്കിന് ആളുകൾ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങളുമായി വിമാനത്താവളങ്ങളിൽ തടിച്ചുകൂടുന്നുണ്ട്. ഇത് കോൺഗ്രസിന് വലിയ വയറുവേദനയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ്, എന്തുകൊണ്ടാണ് മോദി ഇത്രയധികം യാത്ര ചെയ്യുന്നതെന്ന് […]

India Kerala

കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി

ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്ന് ഉച്ചവരെ മാത്രം മുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി. ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ തുടർച്ചയായ 10ാംദിവസമാണ് കെ.എസ്.ആര്‍.ടി.സിയിൽ സർവീസുകൾ മുടങ്ങുന്നത്.ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ന് 321 സർവീസുകൾ ഇതുവരെയായി റദ്ദാക്കി.തെക്കൻമേഖലയിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.141 എണ്ണം.ഇന്നലെ 1352 സർവീസുകൾ മുടങ്ങിയിരുന്നു. താൽക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. അതിനിടെ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി […]

India Kerala

അന്നമ്മയെ കൊന്നത് കീടനാശിനി നല്‍കിയെന്ന് ജോളിയുടെ മൊഴി

ഭര്‍തൃമാതാവായ അന്നമ്മയെ കൊലപെടുത്താന്‍ ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡ് അല്ലെന്ന് ജോളിയുടെ മൊഴി കീടനാശിനിയാണ് ഉപയോഗിച്ചത്. ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നും ജോളി മൊഴി നല്‍കി. പൊട്ടിക്കരഞ്ഞും തേങ്ങലടക്കിയുമാണ് കസ്റ്റഡിയിലായ ആദ്യ ദിനം ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചത്. പലപ്പോഴും തലകുനിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമ്പോള്‍ വിങ്ങിപ്പൊട്ടി. കുറ്റങ്ങള്‍ ഓരോന്നായി ഏറ്റെടുത്തു. ആദ്യ കൊലപാതകത്തിന് ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡല്ലെന്ന നിര്‍ണായക മൊഴിയും ഇതിനിടെയാണ് നല്‍കിയത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് പറയുമ്പോഴും തല കുനിച്ച് തന്നെയാണ് […]

India Kerala

ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം: ആഞ്ഞടിച്ച് പി.ജെ ജോസഫ്

ജോസ് കെ. മാണിക്കെതിരെ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്ക് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിന്റെ ഭാഗമായി പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് പറഞ്ഞു.

India Kerala

കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി സന്ദര്‍ശനം നടത്തും

കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശനം നടത്തും. വിശദമായ ശാസ്ത്രീയ പരിശോധന നടത്തിയാലെ വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താന്‍ പറ്റൂ എന്ന് ഡി.ജി.പി പറഞ്ഞു.കേസ് തെളിയക്കണമെങ്കില്‍ സയന്‍സിന്റെ സഹായം കൂടിയെ തീരൂവെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ ‍ 5 എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസിലും ജോളിയാണ് പ്രധാന പ്രതി. സിലിയുടെ മരണവുമായി ബന്ധപ്പെട്ട ഷാജിയെന്നയാളെ കൂടി സംശയിക്കപ്പെടുന്ന പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

India Kerala

ദാദയെ മറി കടന്ന കോഹ്‍ലി; നായകനായി 50 മത്സരങ്ങള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില്‍ രണ്ടാമതായി കോഹ്‍ലി. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ‍്‍ലി നായകനായി 50 മത്സരം പൂര്‍ത്തിയാക്കിയത് ക്യാപ്റ്റനായി 49 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ‍്‍ലി മറികടന്നത്. ഇതോടെ 50 ടെസ്റ്റുകളില്‍ നായകനാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്‍ലിക്ക് സ്വന്തമായി. 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ്. ധോണി മാത്രമാണ് കോഹ്‍ലിക്ക് മുന്നില്‍. 50 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്‍ലിക്ക് 29 വിജയങ്ങള്‍ […]

India National

ക്ഷീരമേഖലയെ തകര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ

ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ. ക്ഷീര മേഖലയെ തകർക്കുന്ന നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് കർഷക സംഘടനകളോട് ആവർത്തിക്കെയാണ് സർക്കാർ നീക്കം. ആര്‍.സി.ഇ.പി കരാർ സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഒന്നാം മോദി സർക്കാർ പ്രതിനിധി സുരേഷ് പ്രഭു ന്യൂസിലൻറുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നതായാണ് വിവരം. പാൽ ഉൽപാദത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കര്‍ഷകരില്‍ ഭൂരിഭാഗത്തിന്റെയും ഉപജീവന മാര്‍ഗമാണ് പാല്‍ ഉല്‍പാദനം. എന്നിട്ടും ഇറക്കുമതി തീരുവ കൂടാതെ ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ന്യൂസിലന്റുമായി […]

India National

ഇന്ത്യ – ചൈന ഉച്ചകോടി ഇന്ന് തുടങ്ങും: അതിർത്തി സുരക്ഷ, കശ്മീര്‍ ചര്‍ച്ചയാവും

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ഇന്ന് തമിഴ്നാട് മഹാബലിപുരത്ത് തുടക്കമാകും. പ്രതിരോധവും അതിർത്തി സുരക്ഷയും പ്രധാന ചർച്ചയായേക്കാവുന്ന കൂടിക്കാഴ്ച നാളെയാണ് നടക്കുക. ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താന് അനുകൂലമായി ചൈനയെടുത്ത നിലപാടും ഉച്ചകോടിയിൽ ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷീജിൻപിങ് ഇന്ന് ഉച്ചക്ക് 2.10നാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തുക. തുടർന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ റോഡിന് ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകയേന്തിയ വിദ്യാർത്ഥികളും തമിഴ് വാദ്യമേളങ്ങളും സ്വാഗതമോതും. വൈകീട്ട് നാലിന് റോഡ് മാർഗം മഹാബലിപുരത്തേയ്ക്ക് തിരിക്കും. ഈ വഴിയിൽ […]