India Kerala

കാസര്‍കോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ച താല്‍ക്കാലികമായി നിയന്ത്രിച്ചു

കാസർകോട് മംഗലാപുരം ദേശീയപാതയിലെ അടുക്കത്ത് ബയലിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാതക ചോര്‍ച്ച താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നേരത്തേക്ക് വാഹനങ്ങൾ വഴി തിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.

India Kerala

തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ കയ്പമംഗലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട മനോഹരൻ ഉപയോഗിച്ച കാർ മലപ്പുറം അങ്ങാടിപുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം മൂന്ന്പീടിക സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പോലീസ് ഇക്കാര്യം സ്‌ഥിരീകരിക്കുന്നില്ല. പെട്രോൾ പമ്പിലെ ഓരോ ദിവസത്തെയും കളക്ഷൻ രാത്രി മനോഹരൻ വീട്ടിൽ കൊണ്ടുപോകുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടു പോകൽ അക്രമികൾ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. പണം ഇല്ലെന്നു കണ്ടപ്പോൾ കാറുമായി കടന്നു കളയാൻ അക്രമി സംഘം […]

India Kerala

കേരള രാഷ്ട്രീയത്തിലെ ജോളിയാണ് രമേശ് ചെന്നിത്തല, പിണറായി സയനൈഡും; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജോളിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കൂടാതെ സയനൈഡ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നേതാവ് പറഞ്ഞു. രണ്ടും നശീകരണമാണെന്നും ഗോപാലകൃഷ്ണന്‍ തുറന്നടിച്ചു. ‘സ്വത്ത് സമ്ബാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്ബ് കാണിക്കുന്ന ജോളിസം. ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് -വലത് മുന്നണികള്‍’ ഗോപാലാകൃഷ്ണന്‍ പറയുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ […]

India National

രാജ്യത്ത് ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഇടപാട് സ്വന്തമാക്കി ടാറ്റ മോട്ടോര്‍സ്

കൊച്ചി: രാജ്യത്ത് നിലവില്‍ നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഇടപാട് ടാറ്റ മോട്ടോര്‍സിന് ലഭിച്ചു. അഹമ്മദാബാദ് ജന്‍മാര്‍ഗ് ലിമിറ്റഡാണ്(എജെഎല്‍) ടാറ്റ മോട്ടോഴ്‌സുമായി 300ഇലക്‌ട്രിക് ബസുകള്‍ക്കായി കരാറിലാണ് ടാറ്റ ഏര്‍പ്പെട്ടതെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 60ശതമാനം വിപണി വിഹിതത്തോടെ 200 ഇലക്‌ട്രിക് ബസുകള്‍ വിപണിയില്‍ എത്തിച്ച കമ്ബനിക്ക് ഈ പുതിയ ഓര്‍ഡര്‍ ലഭ്യമായതോടെ ഇവി ബസ് വിഭാഗം വിപണിയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണെന്നാണ് കമ്ബനിയുടെ അവകാശവാദം. ടാറ്റ അള്‍ട്രാ അര്‍ബന്‍ 9/9ഇലക്‌ട്രിക് എസി ബസ്സുകള്‍ അഹമ്മദാബാദിലെ […]

India National

എയര്‍ ബസ് വിമാനം ടാക്‌സിബോട്ട് ഉപയോഗിച്ച്‌ റണ്‍വേയിലേക്ക്, ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: യാത്രക്കാരുമായി എയര്‍ ബസ് വിമാനത്തെ ടാക്‌സി ബോട്ട് ഉപയോഗിച്ച്‌ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച്‌ ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യ. എന്‍ജിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്‌സി ബോട്ട്. പൈലറ്റാണ് ടാക്‌സി ബോട്ടിനെ നിയന്ത്രിക്കുക. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എ ഐ 665 ഡല്‍ഹി- മുംബൈ വിമാനമാണ്‌ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച്‌ പാര്‍ക്കിങ് […]

India Kerala

എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന്റേത് കുറ്റസമ്മതമെന്ന് ചെന്നിത്തല

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടം അനുസരിച്ചാണ് മാര്‍ക്ക് നല്‍കിയതെന്നാണ് വി.സി പറയുന്നത്, ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ വി.സി.യെ വെല്ലുവിളിക്കുന്നു, സത്യം മൂടിവെക്കാനാണ് മന്ത്രിയും വി.സിയും ശ്രമിക്കുന്നതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല കോന്നിയില്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് തെളിവുകൾ എത്രയും വേഗം കോടതിക്കോ ചാൻസലർക്കോ കൈമാറണമെന്ന് കെ.ടി ജലീൽ വ്യക്തമാക്കി.

India Kerala

മരടിലെ ഫ്ളാറ്റ് നിര്‍മ്മാണം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തീരദേശ നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റ് നിര്‍മിച്ച കേസില്‍ മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ്, ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റുകള്‍ക്ക് അനുമതി കൊടുത്തത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

India Kerala

സമയം കളയണ്ട, വിട്ടോളൂ മലരിക്കലിലേക്ക്; കണ്ണ് നിറയെ ആമ്പല്‍പ്പൂക്കള്‍ കണ്ട് തിരിച്ചുവരാം

കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍…കണ്ണ് മാത്രമല്ല, മനസ് നിറയ്ക്കുന്ന ഈ കാഴ്ച കാണണമെങ്കില്‍ കോട്ടയം ജില്ലയിലെ മലരിക്കല്‍ എന്ന സ്ഥലത്തേക്ക് പോയാല്‍ മതി. തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരത്തു ആണ് ഏക്കര്‍ കണക്കിന് പാടത്ത് ആമ്പല്‍ പൂത്ത് നില്‍ക്കുന്നത്. കോട്ടയം തിരുവാർപ് റോഡിൽ കാഞ്ഞിരം കവലയിൽ നിന്നും 3 കിലോ മീറ്റര്‍ ഉള്ളിലോട്ടു പോയാൽ മലരിക്കൽ എത്താം. പൂത്തുലത്ത് നില്‍ക്കുന്ന ആമ്പല്‍പ്പാടം കാണാന്‍ ജില്ലക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി മനോഹര […]

India Kerala

ജോളിക്കെതിരായ കേസ് തെളിയിക്കാന്‍ സഹായകരമായിരുന്ന 3 നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം

ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം.വ്യാജ വില്‍പത്രത്തിന്റെ നികുതി സ്വീകരിച്ച കൂടത്തായി വില്ലേജ് അസിസ്റ്റന്റ് സുധീര്‍ 2015 ല്‍ മരിച്ചു. റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം നത്തിയ ഡോ.ആര്‍ സോനുവും ജീവിച്ചിരിപ്പില്ല. ജോളിയുടെ ഭൂമി ഇടപാടില്‍ ഇടനിലക്കാരനായിരുന്ന എന്.എം.എസ് നാസര്‍ 2016ലാണ് മരിച്ചത്. ജോളി ജോസഫിന്റെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ […]

India Kerala

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് നോട്ടീസ്

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് നോട്ടീസ്. കേസിലെ നടപടിയില്‍ പുരോഗതിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. 2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. സര്‍ക്കാരിന്റെ വകയായ ആനക്കൊമ്പുകള്‍ അനുമതികളൊന്നുമില്ലാതെയാണ് സൂക്ഷിച്ചത്. കെ. കൃഷ്ണകുമാറാണ് മോഹന്‍ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി.എന്‍ കൃഷ്ണകുമാർ മോഹന്‍ലാലിന്റെ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാൻ 1988ല്‍ നല്‍കിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയില്‍ നിന്ന് 60,000 രൂപയ്ക്ക് […]