India National

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.1 % മാത്രമേ ഉണ്ടാകൂവെന്ന് ഐ.എം.എഫ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.1 ശതമാനം മാത്രമേ ഉണ്ടാകൂവെന്ന് ഐ.എം.എഫ്. ഇന്ത്യക്ക് 7 ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്നായിരുന്നു ജൂലൈയില്‍ ഐ.എം.എഫ് വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുടെ വളര്‍ച്ചക്ക് തിരിച്ചടിയേറ്റത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അടക്കം മോശപ്പെട്ട സ്ഥിതിയിലേക്ക് പോയതാണെന്നും നിരവധി നടപടികള്‍ നിലവിലെ അവസ്ഥ മറികടക്കാന്‍ ആവശ്യമാണെന്നും ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായ ഗീത ഗോപിനാഥ് പറഞ്ഞു. നേരത്തെ ലോകബാങ്ക്, മൂഡിസ്, എന്നിവയും ആര്‍.ബി.ഐ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് […]

India National

ബാബരി ഭൂമിത്തര്‍ക്ക കേസില്‍ വാദം കേൾക്കല്‍ ഇന്ന് അവസാനിച്ചേക്കും; സുപ്രീം കോടതി വാദം കേട്ടത് തുടര്‍ച്ചയായ 40 ദിവസം

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്കകേസിലെ അപ്പീലുകളില്‍ അന്തിമവാദം കേള്‍ക്കല്‍ സുപ്രീം കോടതി ഇന്ന് പൂര്‍ത്തീകരിച്ചേക്കും. ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈകോടതി വിധിക്കെതിരായ കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും വാദം സമര്‍പ്പിക്കാന്‍ കോടതി ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി നാല്പത് ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്നത്തോടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കും. കേസിലെ മുഴുവന്‍ […]

India National

ഭാതതരത്നക്കായി സവര്‍ക്കരുടെ പേര് നിര്‍ദ്ദേശിക്കും; പ്രകടന പത്രികയുമായി ബി.ജെ.പി

നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ ബി.ജെ.പി മഹാരാഷ്ട്രയിലെ പ്രകടനപത്രിക പുറത്തിറക്കി. ഒരു കോടി തൊഴില്‍ അവസരം, വരള്‍ച്ചമുക്ത സംസ്ഥാനമായി മഹാരാഷ്ട്രയെ മാറ്റും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ആണ് ബി.ജെ.പി മുന്നോട്ട് വക്കുന്നത്. ഭാരത് രത്നക്കായി സവര്‍ക്കറുടെയും സാവിത്രിഭായ് ഫൂലെയുടെയും, മഹാത്മ ജോതിഭ ഫൂലെയെടുയും പേരുകള്‍ നിര്‍ദ്ദേശിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്നത് പ്രകടനപത്രികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. മഹാത്മഗാന്ധി ആത്ഹമത്യചെയ്താണെന്ന പാഠപുസ്തകം അച്ചടിക്കുന്ന രാജ്യത്ത് ഇത്തരം ആവശ്യങ്ങളും പ്രതീക്ഷിക്കാമെന്ന് കോണ്‍ഗ്രസ് പറ‍ഞ്ഞു […]

India Kerala

കൂടത്തായ് കേസ്; പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും

കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ കൂടത്തായി കൊലപാതക കേസുകളിലെ മുഖ്യപ്രതി ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ചില വിവരങ്ങള്‍ കൂടി പ്രതികളില്‍ നിന്ന് ലഭിക്കാനുണ്ടെന്ന നിലപാടിലാണ് പൊലീസ്. അതേസമയം വ്യാജ ഒസ്യത്ത് കേസില്‍ ജയശ്രീയുടെ പങ്കിനെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കും. ജയശ്രീയോടും മുന്‍ വില്ലേജ് ഓഫീസര്‍മാരോടും ഹാജരാവാന്‍ കലക്ടര്‍ സാംബശിവറാവു നിര്‍ദേശം നല്‍കി. ഈ മാസം പത്തിനാണ് താമരശേരി കോടതി ജോളിയെ 6 ദിവസത്തേക്ക് പൊലീസ് […]

India Kerala

കൂടത്തായി കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റോജോ

കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റോജോ. സിവില്‍ കേസിന്റെ മധ്യസ്ഥ ശ്രമത്തിനിടെയാണ് കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. പത്ത് മണിക്കൂറോളമാണ് ആദ്യ ദിനത്തില്‍ അന്വേഷണ സംഘം റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴി രേഖപ്പെടുത്തിയത്. ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടെയും മൊഴി രേഖപ്പെുത്തിയത്. നിലവിലെ അന്വേഷണത്തില്‍ റോജോ തൃപ്തി രേഖപ്പെടുത്തി. ‌അന്വേഷണ സംഘത്തിന് നന്ദി അറിയിച്ചു. ആത്മാക്കള്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും […]

India Kerala

ചൂർണിക്കര പഞ്ചായത്ത് ഭരണം വീണ്ടും എല്‍.ഡി.എഫിന്

ആലുവ ചൂർണിക്കര പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. നിലവിലെ യു.ഡി.എഫ് ഭരണ സമിതിയെയാണ് അവിശ്വാസത്തിലൂടെ എല്‍.ഡി.എഫ് പുറത്താക്കിയത്. ആറ് മാസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് ചൂര്‍ണിക്കരയില്‍ ഭരണമാറ്റം ഉണ്ടാകുന്നത്. യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബാബു പുത്തനങ്ങാടിയെയാണ് അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫ് പുറത്താക്കിയത്. 18 അംഗങ്ങളുള്ള ചൂർണിക്കര പഞ്ചായത്തിൽ പ്രമേയം വോട്ടിനിട്ടപ്പോൾ 10 എൽ.ഡി.എഫ് അംഗങ്ങളേ ഹാജരായുളളൂ. ആറ് മാസങ്ങൾക്കു മുമ്പ് എൽ.ഡി.എഫ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ആറ് മാസത്തിന് മുന്‍പ് എൽ.ഡി.എഫ് ഭരണ […]

India Kerala

കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ല് സപ്ലൈകോ ഉടൻ സംഭരിക്കും

കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ല് സപ്ലൈകോ ഉടൻ സംഭരിക്കും. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, കൃഷിമന്ത്രി വി.എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്വകാര്യ മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തി. സപ്ലൈകോയുമായുള്ള തർക്ക വിഷയങ്ങളിൽ രണ്ട് മാസത്തിനകം ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്. നെല്ല് സംഭരണം ആരംഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നെൽ കർഷകർ നേരിട്ട ദുരിതത്തിനാണ് താൽക്കാലിക പരിഹാരമായത്. ഇന്നലെ എറണാകുളത്ത് മന്ത്രിമാരായ തിലോത്തമൻ, വി.എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മില്ലുടമകളുമായി […]

India Kerala

പമ്പുടമയുടെ കൊലപാതകം; പെട്രോൾ പമ്പുടമകൾ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയെ കേസിൽ കസ്റ്റഡിയിലുള്ളവര്‍ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി വിവരം. കയ്പമംഗലം സ്വദേശികളായ മൂന്ന് പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പമ്പുടമയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തു പെട്രോൾ പമ്പുടമകൾ പ്രതിഷേധ ദിനം ആചരിക്കും. പെട്രോൾ പമ്പിലെ കളക്ഷൻ തുക കൈവശ പ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന നിഗമനമായിരുന്നു പൊലീസിന്. പെട്രോൾ പമ്പിന് സമീപത്തു താമസിക്കുന്ന മൂന്ന് പേരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. രാത്രി പെട്രോൾ പമ്പ് പൂട്ടി പോകുമ്പോൾ ദിവസ കളക്ഷൻ മനോഹരന്റെ […]

India Kerala

കാസര്‍കോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ച താല്‍ക്കാലികമായി നിയന്ത്രിച്ചു

കാസർകോട് മംഗലാപുരം ദേശീയപാതയിലെ അടുക്കത്ത് ബയലിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാതക ചോര്‍ച്ച താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നേരത്തേക്ക് വാഹനങ്ങൾ വഴി തിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.

India Kerala

തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ കയ്പമംഗലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട മനോഹരൻ ഉപയോഗിച്ച കാർ മലപ്പുറം അങ്ങാടിപുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം മൂന്ന്പീടിക സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പോലീസ് ഇക്കാര്യം സ്‌ഥിരീകരിക്കുന്നില്ല. പെട്രോൾ പമ്പിലെ ഓരോ ദിവസത്തെയും കളക്ഷൻ രാത്രി മനോഹരൻ വീട്ടിൽ കൊണ്ടുപോകുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടു പോകൽ അക്രമികൾ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. പണം ഇല്ലെന്നു കണ്ടപ്പോൾ കാറുമായി കടന്നു കളയാൻ അക്രമി സംഘം […]