India Kerala

സക്കറിയയെ കൊന്ന് സ്വത്ത് തട്ടാനും ജോളി പദ്ധതിയിട്ടു, കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയില്‍നിന്ന് പൊലീസിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയയെയും കൊലപ്പെടുത്തി ഇവരുടെ പേരിലുളള സ്വത്ത് തട്ടാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് ജോളി മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്നു. ഷാജുവിനെ രണ്ടാമത് വിവാഹം ചെയ്തശേഷം സക്കറിയയുമായി അടുത്തബന്ധം ജോളി പുലര്‍ത്തിയിരുന്നു. സക്കറിയയുടെ രണ്ട് മക്കളില്‍ ഒരാളാണ് ഷാജു. ഷാജുവിനെ കൂട്ടുപിടിച്ച്‌ സക്കറിയയുടെ സ്വത്തിന്റെ വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന […]

India Kerala

ഓഫീസിലെ മേശയില്‍ നിന്ന് ഉത്തരക്കടലാസകള്‍ മോഷ്ടിച്ചു, യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതി ശിവരഞ്ജിത്ത് മൊഴിമാറ്റി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ശിവരഞ്ജിത്തിനെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിവരഞ്ജിത്തിനെ ചോദ്യം ചെയ്തത്. കോടതി ഉത്തരവ് പ്രകാരം ജയില്‍ സൂപ്രണ്ട് ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍, നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ […]

India Kerala

മാര്‍ക്ക്ദാന വിവാദം; മന്ത്രിക്കോ സര്‍കാറിനോ പങ്കില്ല- എം.ജി വൈസ് ചാന്‍സലര്‍

കോട്ടയം:മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച്‌ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍സാബു തോമസ്. മാര്‍ക്ക് ദാനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിന്‍ഡിക്കേറ്റ് ആണ് ഈ തീരുമാനം കൈകൊണ്ടത്. മന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. അദാലത്തില്‍ മാര്‍ക്ക് നല്‍കിയിട്ടില്ല, ശുപാര്‍ശ ചെയ്യുകയാണ് ചെയ്തത്. സാമൂഹ്യ നീതിക്ക് വേണ്ടിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട തീരുമാനം താനല്ല എടുത്തതതെന്നും അത് സിന്‍ഡിക്കേറ്റിന്‍റേത് ആണെന്നും മന്ത്രി കെ.ടി ജലില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ജലീലിന്‍റെ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണക്കുന്ന […]

India Kerala

പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്‌.ഐ.ആർ

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ. മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചുള്ള കേസിലാണ് പുതിയ എഫ്.ഐ.ആർ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.

India Kerala

ജാതി മത സംഘടനകൾ പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ല: ടിക്കാറാം മീണ

ജാതി മത സംഘടനകൾ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

India National

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തീഹാര്‍ ജയിലില്‍ ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ റോസ് അവന്യൂ കോടതി ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമുള്ള അനുമതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍ നാളെ ഹരജി പരിഗണിക്കുന്നത് വരെ ചിദംബരം തീഹാര്‍ ജയിലില്‍ തുടരും. സമാനകേസില്‍ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരം […]

India National

അന്വേഷണ ഏജന്‍സികളെയും മാധ്യമങ്ങളെയും ഫാസിസ്റ്റ് ശക്തികള്‍ നശിപ്പിച്ച്കൊണ്ടിരിക്കുകയാണെന്ന് അരുന്ധതി റോയ്

കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായ നജീബിനെ കണ്ടെത്താനായിട്ടില്ല . നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി അരുദ്ധതി റോയ്, കവിത ലങ്കേഷ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നജീബിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരത്തിന് കൂടിയാണ് മൂന്ന് വയസ് പിന്നീടുന്നത്. നിരവധി പ്രക്ഷോഭം നടത്തിയിട്ടും നജീബിനെ കണ്ടെത്താനുള്ള സി.ബി.ഐ അന്വേഷണവും എങ്ങുമെത്താത്ത അവസാനിച്ചു. 2016ല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് […]

India National

മോദി അദാനി,അംബാനിമാരുടെ ഉച്ചഭാഷിണിയാണെന്ന് രാഹുല്‍ ഗാന്ധി

പ്രധാവമന്ത്രി നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയാണെന്ന് രാഹുല്‍ ഗാന്ധി. ദരിദ്രരുടെ പോക്കറ്റിൽ പണം വയ്ക്കാതെ സാമ്പത്തിക മാന്ദ്യം മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ നൂഹില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളാണ് അദാനിയും അംബാനിയും. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സർക്കാർ അടുത്തിടെ നികുതി ഇളവ് ചെയ്തതായും അവർക്ക് 1.4 ലക്ഷം കോടി രൂപയുടെ ആശ്വാസം നൽകിയതായും രാഹുൽ ചൂണ്ടിക്കാട്ടി. നിങ്ങൾ അവർക്ക് എത്ര പണം നൽകിയാലും ദരിദ്രരുടെ പോക്കറ്റിൽ പണം വച്ചില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം […]

India Kerala

തെരഞ്ഞെടുപ്പ് പ്രചാരണം: നിയന്ത്രണം ആവശ്യപ്പെട്ട് ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിയന്ത്രണം ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലാണ് പ്രചാരണ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് കത്തില്‍ പറയുന്നു. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം അതിരുവിടുകയാണെന്ന മുന്നറിയിപ്പാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്നത്. ശബ്ദ ഉപയോഗം യാതൊരു നിയന്ത്രണവും പാലിക്കപ്പെടുന്നില്ല. വാഹന ജാഥകള്‍ നടത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രചാരണ സമയവും പാലിക്കപ്പെടുന്നില്ല. നിരോധിച്ച വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നു- ഇവയൊക്കെ […]

India Kerala

കൂടത്തായി കൊലപാതക പരമ്പര: അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൂടത്തായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി ജോളിയും എം.എസ് മാത്യുവും അഞ്ച് കേസുകളിലും പ്രതികളാവും. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന് പുറമെയാണ് മറ്റ് അഞ്ച് കൊലപാതകങ്ങളിലും പ്രത്യേകം കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തത്. കേസിലെ പരാതിക്കാരനായ റോജോയും സഹോദരി റെഞ്ചിയും അന്വേഷണസംഘത്തിന് മുമ്പാകെ ഇന്നും മൊഴി നൽകുന്നുണ്ട്. വടകര റൂറൽ എസ്പി ആസ്ഥാനത്താണ് ഇന്നും മൊഴിയെടുക്കൽ തുടരുന്നത്. റോയി തോമസിൻറെ രണ്ട് […]