India Kerala

മാർക്ക് ദാന വിവാദത്തില്‍ ജലീലിന് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

മാർക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി . കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രവർത്തകർ ഇരച്ചു കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനുഷ് ലാല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

India Kerala

കൂടത്തായി കേസ്; പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി, ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ എതിര്‍പ്പ്

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. റോയിയുടെ കൊലപാതക കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി. ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ മറ്റ് അഭിഭാഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയച്ചിരുന്നു. ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകൻ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ […]

India Kerala

ആലുവ മണപ്പുറം നടപ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി

ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതിയില്‍ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി. അഴിമതി സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി സർക്കാർ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി.ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻപരിചയമില്ലാത്ത കരാറുകാർക്ക് അധിക തുക അനുവദിച്ച് 4 .2 കോടിയുടെ അഴിമതി നടത്തിയെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുഹമ്മദ് ഹനീഷ്, അൻവർ […]

India Kerala

എറണാകുളത്ത് ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു വില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാർ(43) സന്തോഷ്‌ കുമാർ (40) എന്നിവരാണ് മരിച്ചത്. ഇവർ ഈ മാസം 14നാണ് ലോഡ്ജില്‍ മുറി എടുത്തത്.

India Kerala

”നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ’ വിഷം നല്‍കിയ ശേഷം ജോളി വിളിച്ച്‌ കരഞ്ഞുപറഞ്ഞു

പയ്യോളി: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യമറിയിച്ചത്. ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും രണ്ടുതവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ചോദ്യംചെയ്തവരെ ഞെട്ടിച്ചു. മൂന്നുമാസത്തെ ഇടവേളയിലാണ് രണ്ടു ശ്രമങ്ങളും നടന്നത്. എന്നാല്‍, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കല്‍ കോളേജ് […]

India National

പാക്കറ്റ് പാലില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥം; ഫുഡ് സേഫ്റ്റി സര്‍വെ; ആശങ്ക

ന്യൂഡല്‍ഹി: സംസ്ഥാനത്തു വിതരണം ചെയ്യുന്ന പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥമായ അഫ്‌ലക്ടോക്‌സിന്‍ എം വണ്‍ കണ്ടെത്തി. കേരളത്തിനു പുറമേ തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പാലില്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിനു ഹാനികരമായ ഘടകം കണ്ടെത്തിയത്. രാജ്യത്ത് എല്ലായിടത്തുനിന്നും സാംപിളുകള്‍ ശേഖരിച്ചാണ് ഫുഡ് സേഫ്റ്റി അതോറിറ്റി നാഷനല്‍ മില്‍ക്ക് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സര്‍വേ നടത്തിയത്. ഇതില്‍ കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ആറു ശതമാനം സാംപിളുകളില്‍ അഫ്‌ലക്ടോക്‌സിന്‍ […]

India National

ആൾദൈവം കൽക്കി ബാബയുടെ ആശ്രമത്തില്‍ റെയ്ഡ്; 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു

ആൾദൈവം കൽക്കി ബാബയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിൽ 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ബാബ ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന. റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്‌. ഇന്ത്യയിലും വിദേശത്തുമായി രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് […]

India National

ബാബരി കേസ്; വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും

ബാബരി ഭൂമിത്തർക്ക കേസിൽ വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. 40 ദിവസം തുടര്‍ച്ചയായിവാദം കേട്ട ശേഷമാണ് സുപ്രിം കോടതി വാദങ്ങള്‍ എഴുതി നല്‍കാന്‍ മൂന്ന് ദിവസം നല്‍കിയത്. അതിനിടെ മധ്യസ്ഥ സമിതിയുടെ നീക്കം ഗൂഢതാത്പര്യമാണെന്ന ആരോപണവുമായി മുസ്ലിംകക്ഷികളുടെ അഭിഭാഷകർ രംഗത്തെത്തിയിരുന്നു. ബാബരി കേസിൽ അന്തിമ വാദം കേൾക്കൽ പൂർത്തിയായതിന് തൊട്ടു പിന്നാലെയാണ് മധ്യസ്ഥ സമിതി കോടതിക്ക് പ്രശ്നപരിഹാര ഫോർമുല സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. ഇന്നലെ ചേംബറിൽ ചേർന്ന ഭരണഘടന ബഞ്ച് റിപ്പോർട്ട് […]

India National

ഐ.എന്‍.എക്‍സ് മീഡിയ; പി ചിദംബരത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു

ഐ.എന്‍.എക്‍സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. മകന്‍ കാര്‍ത്തി ചിദംബരമടക്കം 15 പേരെ പ്രതിചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം ഡല്‍ഹി റോസ് അവന്യു കോടതി തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റഡി ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഇന്നലെ വീണ്ടും ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു. ഇതിനിടെ ചിദംബരം സമര്‍പ്പിച്ച ജാമ്യഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

India Kerala

അവസാനലാപ്പില്‍ അരൂരില്‍ നേര്‍ക്കുനേര്‍ പോരാട്ടവുമായി ഇടതു വലതു മുന്നണികള്‍

മണ്ഡലം രൂപീകരിച്ച ശേഷമുള്ള 15 തെരഞ്ഞെടുപ്പുകളില്‍‍11 ലും ഇടതിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് അരൂര്‍. ഇത്തവണയും ഇടത് പ്രതീക്ഷ വാനോളം ഉയര്‍ന്നതിന്‍റെ കാരണവും ഈ കണക്കുകള്‍തന്നെ. കഴിഞ്ഞ നിയഭസഭ തെരഞ്ഞെ‍ടുപ്പില്‍ലഭിച്ച 38000 പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ. അത്രയും ലഭിച്ചില്ലെങ്കിലും 15000 പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മനു.സി പുളിക്കല്‍ ജയിക്കുമെന്നാണ് ഇടത് കണക്ക് കൂട്ടല്‍‍. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ലീഡ് അട്ടിമറിച്ച് നേടിയ 648 വോട്ടിന്‍റെ ലീഡിലാണ് യു.ഡി.എഫ് പ്രതീക്ഷ വച്ച് പുലര്‍‍ത്തുന്നത്. […]