കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി,ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കിലും പുനലൂര്‍ […]
India
ഓര്‍ത്തോഡോക്സ് സഭയെ അപമാനിച്ച് കെ സുരേന്ദ്രന്റെ പ്രചാരണം; പ്രതിഷേധം ശക്തം
പത്തനംതിട്ട : ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ സഭയില്‍ പ്രതിഷേധം ശക്തമാകുന്നു . തങ്ങളുടെ മതവികാരത്തെ അപമാനിച്ചതിനെതിരെ സഭയിലെ ഒരു പറ്റം വിശ്വാസികള്‍ ചേര്‍ന്ന് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. കത്തോലിക്കാ സഭയുടെ പാട്ടു കുര്‍ബ്ബാനയിലും, മാര്‍ത്തോമാ, പെന്തക്കോസ് സഭകളുടെ ഗാന ശുശ്രുഷയിലും ഉപയോഗിക്കുന്ന ‘യിസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനത്തിന്റെ ഈണത്തില്‍ സുരേന്ദ്രന് വേണ്ടി വരികള്‍ എഴുതി […]
കൂടത്തായി കൊലപാതകം: ജോളിക്കും കൂട്ടു പ്രതികള്‍ക്കും ജാമ്യമില്ല, കേസിന്റെ വക്കാലത്ത് സംബന്ധിച്ച് തര്‍ക്കം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ പ്രതികള്‍ക്ക് ജാമ്യമില്ല. കേസിലെ മുഖ്യ പ്രതി ജോളിയുടേയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയാണ് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി.അതേ സമയം സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവഹികള്‍ കോടതിയില്‍ വാദിച്ചു. ബാര്‍ അസോസിയേഷനില്‍ അംഗമല്ലാത്ത പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് സൗജന്യ വക്കാലത്ത് നല്‍കിയത് നിയമവിരുദ്ധമാണെന്നും വാദമുണ്ടായി. ജോളിയുടെ കേസിന്റെ വക്കാലത്ത് സംബന്ധിച്ചാണ് കോടതിയില്‍ വാദങ്ങളുണ്ടായത്.എന്നാല്‍ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവരതില്‍ സ്വമേധയാ […]
ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്ബനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്പര്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യം ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ്: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി […]
കോന്നിയിൽ കലാശകൊട്ടിനിടെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം
കോന്നിയിൽ കലാശകൊട്ടിനിടെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തു നിന്നെത്തിയ രാഷ്ടീയ നേതാക്കൾ മണ്ഡലം വിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും പോലീസും ഇക്കാര്യം ഉറപ്പുവരുത്തമെന്നും നിർദ്ദേശം.
ശക്തമായ മഴ തുടരാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കൊച്ചി:P കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിലുടനീളം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് ഇന്ന് നാല് ജില്ലകളിലായി പരിമിതപ്പെടുത്തി. എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അലേര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.നാളെ ഏഴ് ജില്ലകളിലും തിങ്കളാഴ്ച്ച 5 ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ബുധനാഴ്ച്ച വരെയും ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളില്‍ മഴ തുടരുകയാണിപ്പോഴും.വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് […]
ഉപതെരഞ്ഞെടുപ്പ്: അഞ്ച് നിയമസഭാ മണ്‌ഡലങ്ങളിലും എല്‍ഡിഎഫിന് വിജയം സുനിശ്ചിതം: എ വിജയരാഘവന്‍
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്‌ഡലങ്ങളിലും എല്‍.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശക്തമായ താക്കീത് നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പകരം നിസാര വിഷയങ്ങളുടെ പേരില്‍ വിവാദം ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തിനാലാണിത്. ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നത്. ജാതി ഭ്രാന്ത് ഇളക്കിവിടുന്നതനെതിരെ ജനങ്ങള്‍ ശക്തമായ മറുപടി […]
ആര്‍ട്ടിക്കിള്‍ 370ഉം യു.എ.പി.എ ബില്ലും സംബദ്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം
വിവരാവകാശ പ്രകാരമുള്ള അപേക്ഷക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്രകാരം മറുപടി നല്‍കിയത്. ദേശ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി. മോദി സര്‍ക്കാര്‍ നീക്കങ്ങള്‍ സുതാര്യമായതിനാല്‍ വിവരകാവകാശ അപേക്ഷകളുടെ ആവശ്യം കുറയുന്നു എന്ന പ്രസ്താവന ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത് ഈ മാസം 12നാണ്. പക്ഷെ കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നാണ് ആഭ്യന്തരമന്ത്രാലത്തിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വിവരവാവകാശ പ്രകാരമുള്ള രണ്ട് അപേക്ഷകള്‍ക്ക് രാജ്യ സുരക്ഷ ആരോപിച്ച് വിവരങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ആദ്യ ആര്‍.ടി.ഐ അപേക്ഷയില്‍ യു.എ.പി.എ […]
മാർക്ക് ദാന വിവാദത്തില്‍ ജലീലിന് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
മാർക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി . കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രവർത്തകർ ഇരച്ചു കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനുഷ് ലാല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കൂടത്തായി കേസ്; പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി, ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ എതിര്‍പ്പ്
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. റോയിയുടെ കൊലപാതക കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി. ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ മറ്റ് അഭിഭാഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയച്ചിരുന്നു. ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകൻ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ […]











