ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ സാമുദായിക വോട്ടുകളും നിർണ്ണായകമാവും. പല വിധ വിഷയങ്ങൾ ഉയർത്തി മുന്നണികൾ പ്രചരണം നടത്തിയെങ്കിലും ഈ വോട്ടുകളുടെ ഏകീകരണമാവും വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടനമാവുക. അടിയൊഴുക്കുകൾ നിർണ്ണായകമാവുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഇരുപത്തിമൂന്ന് വർഷം അടൂർ പ്രകാശ് എം.എൽ.എയായിരുന്ന മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.എസ്എ.സിന്റെ പിന്തുണയും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ തെരഞ്ഞെടുപ്പിനെ […]
India
വട്ടിയൂര്‍ക്കാവ് പ്രചരണം അവസാന ഘട്ടത്തില്‍; യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍.എസ്എ.സിന്‍റെ നിലപാട് സംബന്ധിച്ച വിവാദം അവസാനഘട്ടത്തിലെ പ്രധാന അടിയൊഴുക്കാകും. പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തിലാണ് മണ്ഡലത്തില്‍ യു.ഡി.എഫിന്‍റെ മെഗാറോഡ് ഷോ. കലാശക്കൊട്ട് ആവേശകരമാക്കാന്‍ എല്‍ ഡി എഫും ഒരുങ്ങിക്കഴിഞ്ഞു. മറ്റേത് മണ്ഡലത്തിലുമില്ലാത്ത തരത്തില്‍ പിരിമുറുക്കത്തിലേക്കാണ് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പോക്ക്. ആദ്യ ഘട്ടത്തിലെ പ്രചരണ മുന്‍തൂക്കം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യു.ഡി.എഫ് പ്രചരണത്തില്‍ ഒപ്പത്തിനൊപ്പമെത്തി. എന്‍.എസ്.എസ് പിന്തുണ ആദ്യ ഘട്ടത്തില്‍ യു.ഡി.എഫിന് ആവേശമായെങ്കില്‍ […]
മരട്; നഷ്ടപരിഹാരമായ 25 ലക്ഷം രൂപ 10 ശതമാനം താമസക്കാര്‍ക്ക് പോലും ലഭിച്ചേക്കില്ല
സുപ്രിം കോടതി പൊളിച്ച് കളയാന്‍ ഉത്തരവിട്ട മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരില്‍ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ പത്ത് ശതമാനം താമസക്കാര്‍ക്ക് പോലും ലഭിച്ചേക്കില്ല. സമിതി ഇതുവരെ നഷ്ടപരിഹാരം കണക്കാക്കിയ 107 പേരില്‍ 14 ഫ്ലാറ്റുടമകള്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ ശിപാര്‍ശ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന്‍ രേഖകളില്‍ തുക കുറച്ച് കാണിച്ചതാണ് പല ഫ്ലാറ്റുടമകള്‍ക്കും തിരിച്ചടിയായത്. വാങ്ങിയ സമയത്ത് രജിസ്ട്രേഷന്‍ രേഖകളില്‍ കാണിച്ച തുകയും അതിന് ഉണ്ടാകാന്‍ സാധ്യതയുള്ള മൂല്യവര്‍ധനവും കണക്കാക്കിയാണ് നഷ്ടപരിഹാര സമിതി തുക […]
റോയ് കൊലക്കേസിൽ ഭാര്യ ജോളിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും
പൊന്നാമറ്റം റോയ് കൊലക്കേസിൽ ഭാര്യ ജോളിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കുന്നുണ്ട്. ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയിച്ചിരുന്നു. ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകൻ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ ഫോണിലെ ഗ്യാലറിയിൽ റാണിയുമൊത്തുള്ള നിരവധി ഫോട്ടോകൾ കണ്ടെന്ന വിവരം റോമോ […]
വരുംദിവസങ്ങളില്‍ തുലാവര്‍ഷം കനക്കും; ഇടിമിന്നലിനൊപ്പം ഉരുള്‍പൊട്ടല്‍ ഭീഷണിയും, 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ തുലാവര്‍ഷം കനക്കും. 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ശക്തമായ തുലാമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ച തിരിഞ്ഞ് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രാത്രിയാത്രകള്‍ ഒഴിവാക്കണം. ഇന്ന് എല്ലാ ജില്ലകളിലും ഞായറാഴ്ച കാസര്‍കോഡ് ഒഴികെ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. മഴ 22 വരെ തുടരും. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടകാരിയാണ്. ഉച്ചക്ക് രണ്ട് […]
ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. ബോബ്ഡെയുടെ പേര് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ശിപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കെ പിന്മുറക്കാരന്‍റെ പേര് നിര്‍ദേശിക്കുന്ന കീഴ്‍വഴക്കമുണ്ട്. ഇതിന്‍റെ ഭാഗമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് എസ്.എ ബോബ്ഡെയുടെ പേര് നിര്‍ദേശിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ശിപാര്‍ശ കത്തയച്ചത്. അടുത്ത മാസം 17നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്നത്.
കനത്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും… ജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ […]
ഇരട്ടവോട്ടെന്ന യു.ഡി.എഫ് ആരോപണം ശരിവെച്ച് കമ്മീഷന്‍
കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുണ്ടെന്ന യു.ഡി.എഫ് ആരോപണം സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. വട്ടിയൂർക്കാവിൽ 257 ഇരട്ട വോട്ടുകളുണ്ട്. ഇരട്ടവോട്ടുളളവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കോന്നിയിൽ 10000ത്തോളവും വട്ടിയൂർക്കാവിൽ 15000ത്തോളവും ഇരട്ടവോട്ടുകൾ ഉണ്ടെന്നായിരുന്നു യു.ഡി.എഫ് നേതൃത്വത്തിന്റെ ആരോപണം. ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പക്ഷേ ഇരട്ട വോട്ടുകളുടെ എണ്ണം വളരെ കുറവാണെന്നും വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പരാതി ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താകരുതെന്നും ടീക്കാറാം മീണ പറഞ്ഞു. ഇരട്ടവോട്ടുളളവർക്കെതിരെ […]
ഒരു നാള്‍ മാത്രം ബാക്കി; മണ്ഡലങ്ങളിലൂടെ ഓടി നടന്ന് നേതാക്കള്‍
ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ എല്ലായിടത്തും ഓടിയെത്താനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, എ.കെ ആന്‍ണി, ഉമ്മന്‍ചാണ്ടി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെല്ലാം പ്രചാരണ രംഗത്ത് ഇന്നും സജീവമാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. അരൂരിലെ എല്‍.ഡി.എഫ് വേദികളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബി.ജെ.പി നേതാക്കളും അരൂരില്‍ പ്രചാരണ രംഗത്തുണ്ട്. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടിയുള്ള വി.എസ് അച്യുതാനന്ദന്‍റെ റാലി വൈകീട്ട് നടക്കും. […]
‘റാണി’ വഴി ജോളിയുടെ എന്‍.ഐ.ടിയിലേക്ക് കടക്കാൻ പൊലീസ്
കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി വടകര റൂറൽ എസ്പി ഓഫീസിന്റെ മുന്നിലെത്തി. വെള്ളിയാഴ്ച രാവിലെ 9.20 ന് ഓട്ടോറിക്ഷയിൽ രണ്ട് പേർക്കൊപ്പമാണ് ഇവരെത്തിയത്. ഈ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ എസ്പി ഓഫീസിന്റെ പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ ഒട്ടോറിക്ഷക്ക് അകത്ത് തന്നെയിരുന്നു. തലശ്ശേരിയിൽ നിന്നാണ് റാണി ഓട്ടം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കി. 9.55 ഓടെ ഇന്റലിജൻസ് ഡിവൈഎസ്പി ഇസ്മയിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ സമയത്ത് ഓട്ടോറിക്ഷയിലേക്ക് നോക്കി അവരെ […]











