മൂന്ന് കുത്തക മണ്ഡലങ്ങളില്‍ അട്ടിമറി സംഭവിച്ചുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ സവിശേഷത. രണ്ട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ അരൂരിലെ എല്‍.ഡി.എഫ് ആധിപത്യത്തിന് ഷാനിമോള്‍ ഉസ്മാന്‍ തടയിട്ടു. 2016ലും 2109ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവിലാണ് ഇത്തവണ എല്‍.ഡി.എഫ് വെന്നിക്കൊടി പാറിച്ചത്. ജനപ്രിയനായ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് വിജയം കൊയ്യാമെന്ന ഇടത് തന്ത്രം സമ്പൂര്‍ണമായും ഫലം കണ്ടു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അടൂര്‍ പ്രകാശും ആന്റോ ആന്‍റണിയും കൂറ്റന്‍ മുന്നേറ്റം കാഴ്ചവെച്ച കോന്നിയാണ് ഇടത് മുന്നേറ്റത്തില്‍ മൂക്കുകുത്തിയ മറ്റൊരു […]
India
ഹരിയാനയില്‍ എന്‍.ഡി.എ പിന്നോട്ട്; ലീഡ് കുറഞ്ഞു
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. തുടക്കത്തില്‍ എന്‍.ഡി.എ സഖ്യം കുതിപ്പ് നടത്തിയെങ്കിലും നിലവില്‍ ലീഡ് കുറഞ്ഞ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 46 സീറ്റിനും താഴേക്ക് എത്തി. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി 40 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 55 സീറ്റുകളില്‍ കുതിപ്പ് നടത്തിയ ശേഷമാണ് ബി.ജെ.പിയുടെ ലീഡ് നില താഴേക്ക് എത്തിയത്. ഇവിടെ കോണ്‍ഗ്രസ് 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയില്‍ തൂക്കു സഭയെന്ന് […]
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന്
മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന് പുറത്തുവരും. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഈ ഫലം നിര്‍ണായകമാണ്. രണ്ടിടത്തും ബി.ജെ.പി സഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഹരിയാനയില്‍ തൂക്കു സഭയെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വെ പുറത്ത് വന്നതോടെ വലിയ ആകാംഷയാണ് സംസ്ഥാനത്തുള്ളത്. പ്രചരണത്തില്‍ ഉടനീളം ബി.ജെ.പിക്കാണ് മുന്‍കൈയെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ബി.ജെ.പി 32-44 സീറ്റ് വരെയും കോണ്‍ഗ്രസ് 30 -44 സീറ്റ് വരെ നേടുമെന്നുമാണ് […]
പെട്രോള്‍ പമ്പുകള്‍ ആര്‍ക്കും തുടങ്ങാം; നിര്‍ണായക തീരുമാനവുമായി കേന്ദ്രമന്ത്രി സഭ
പെട്രോളിയം മേഖലയില്‍ എണ്ണക്കമ്പനികള്‍ അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ചില്ലറ വില്‍പ്പന രംഗത്ത് കടുത്ത മത്സരത്തിന് വഴിതുറക്കുന്നതാണ് തീരുമാനം. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. അഞ്ച് ശതമാനം ഔട്ട്‌ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കുമെന്ന വ്യവസ്ഥയുണ്ട്. പെട്രോള്‍, ഡീസല്‍, […]
വട്ടിയൂര്‍ക്കാവില്‍ വിജയമുറപ്പിച്ച് വി.കെ പ്രശാന്ത്
വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയമുറപ്പിച്ചു. പ്രശാന്തിന്റെ ലീഡ് 8000 കടന്നിരിക്കുകയാണ്. 8397 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍
താന്‍ പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍. ബി.ജെ.പി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും എം. സി ഖമറുദ്ദീന്‍. പ്രധാന പഞ്ചായത്തുകള്‍ കൂടി എണ്ണിയാല്‍ ഇനിയും ലീഡ് കൂടുമെന്നും അദ്ദേഹം പറഞ്ഞു. 6601 വോട്ടുകള്‍ക്കാണ് എം. സി ഖമറുദ്ദീന്‍ ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി രവീഷ് താന്ത്രി കുന്‍ഠാറാണ് രണ്ടാം സ്ഥാനത്ത്
എറണാകുളത്ത് യു.ഡി.എഫ് മുന്നേറ്റം
എറണാകുളത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് 4202 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്. മനു റോയിയുടെ അപരനും വന്‍തോതില്‍ വോട്ട് പിടിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് ശങ്കര്‍ റൈ; എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എം.സി ഖമറുദ്ദീന്‍
മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ. അതേസമയം മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പറഞ്ഞു. 2500 വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍.
വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് വി.കെ പ്രശാന്ത്
വട്ടിയൂര്‍ക്കാവില്‍ വലിയ വിജയ പ്രതീക്ഷയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 2000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്നും വി.കെ പ്രശാന്ത് അവകാശപ്പെട്ടു. യു.ഡി.എഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍കാവില്‍ മേയര്‍ എന്ന നിലയില്‍ വി.കെ പ്രശാന്ത് നേടിയ ജനപ്രീതി വോട്ടായി മാറുമെന്നാണ് എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ. പോളിംഗിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു. പോളിങ് ശതമാനം 65 എങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫ് കേന്ദ്രങ്ങള്‍ അങ്കലാപ്പിലാണ്. എന്നാല്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് ഗുണമായി മാറുമെന്നാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ.
ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; കാത്തിരിപ്പോടെ കേരളം
കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ എട്ട് മണിയോടെ തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. രാവിലെ എട്ട് മണിയോടെ വരണാധികാരിയുടെ സാന്നിധ്യത്തില്‍ സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറന്ന് യന്ത്രങ്ങളും വിവി പാറ്റും കൌണ്ടിങ് ടേബിളുകളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കൌണ്ടിങ് ടേബിളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും യന്ത്രങ്ങളും പുറത്തെടുക്കുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം ഇ.വി.എമ്മുകളിലേക്ക് കടക്കും. ഓരോ മണ്ഡലത്തിലെയും ബൂത്തെണ്ണം അനുസരിച്ച് റൌണ്ടുകളുടെ എണ്ണം വ്യത്യാസപ്പെടും. വട്ടിയൂര്‍ക്കാവ് […]











