മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ബീഹാറിലെ ജെ.ഡി.യു – ബി.ജെ.പി സഖ്യം വന്‍ തിരിച്ചടി നേരിടുന്നു. അഞ്ച് നിയമസഭാ സീറ്റുകളിൽ നാലെണ്ണത്തിലും ജെ.ഡി.യു – ബി.ജെ.പി സഖ്യം പിന്നിലാണ്. ഇതില്‍ ദാരൌന്ദ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി വിമതന്‍ കരണ്‍ജീത്ത് സിങ് ഏലിയാസ് വ്യാസ് സിങ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. കിഷങ്കഞ്ച് സീറ്റിലൂടെ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ബീഹാർ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ്. ഇവിടെ എ.ഐ.ഐ.എം സ്ഥാനാര്‍ഥി കമ്രുൽ ഹോഡ വിജയം ഉറപ്പിച്ചു കഴിഞ്ഞു. […]
India
എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്ന് ശരത് പവാര്‍
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 220 ലും ബി.ജെ.പി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായെന്നും എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി മേധാവി ശരത് പവാര്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യം ജനങ്ങൾക്ക് അംഗീകരിക്കില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് തുടരാനാണ് ജനങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കില്ലെന്നും പവാർ കൂട്ടിച്ചേർത്തു. ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 19 സീറ്റുകൾ നേടുകയും 80 സീറ്റുകളിൽ മുന്നിലുമാണ്. സഖ്യകക്ഷിയായ ശിവസേന 14 സീറ്റുകൾ […]
ജനവിധി വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ല, ജനങ്ങളെ ആരുടെയും കോന്തലയില്‍ കെട്ടിയിടാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചകമാണ്, തെരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്, എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും കൂടിയെന്നും പിണറായി പറഞ്ഞു. അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മൂന്ന് സീറ്റിലും എല്‍.ഡി.എഫ് രണ്ട് സീറ്റിലും വിജയിച്ചു. […]
ശബരിമല വിഷയം ഏശിയില്ല; കോന്നിയില്‍ ‘മൂന്നില്‍’ അവസാനിപ്പിച്ച് കെ സുരേന്ദ്രന്‍
പ്രതീക്ഷകളുടെ വലിയ മനക്കോട്ട കെട്ടിയാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ കോണ്‍ഗ്രസ് മേധാവിത്വമുള്ള കോന്നി മണ്ഡലത്തില്‍ മല്‍സരത്തിനിറങ്ങിയത്. മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ തന്നെ ശബരിമല വിഷയം മുന്‍ നിര്‍ത്തി പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട ബി.ജെ.പി പ്രചരണാവസാനം വരെ ഇതേ വിഷയം മുന്‍നിര്‍ത്തിയായിരുന്നു ജനങ്ങളിലേക്കിറങ്ങിയിരുന്നത്. വിശ്വാസികളുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് പ്രചരാണാവസാനം വരെ ഉറപ്പിച്ച ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിലെ ഈ ഫലം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46,506 വോട്ടുകള്‍ ലഭിച്ച മണ്ഡലത്തില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ 6720 വോട്ടുകള്‍ […]
ശാസ്തമംഗലത്ത് എൻ.എസ്.എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു
ശാസ്തമംഗലത്ത് എൻ.എസ്.എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു. മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തകനാണ് ചാണകമെറിഞ്ഞതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പൊലീസ് പിടികൂടി. ഓഫീസിന് രാവിലെ മുതൽ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇതിനിടെയാണ് മദ്യപിച്ചെത്തിയ ഇയാള്‍ ചാണകമെറിഞ്ഞത്. ഇയാളെ ഉടൻ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഹരിയാനയില്‍ തിരിച്ചടി; ബി.ജെ.പി അധ്യക്ഷന്‍ രാജിവെച്ചു
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ തിരിച്ചടി നേരിടുന്ന ബി.ജെ.പി ക്യാമ്പ് നിരാശയില്‍. ഫല സൂചനകളില്‍ ബി.ജെ.പി അസ്വസ്ഥരാണെന്നതിന്റെ സൂചനയായി പാർട്ടി സംസ്ഥാന മേധാവി രാജിവെച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാല രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 75 സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്ന് സുഭാഷ് ബരാല പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോഹാനയില്‍ നിന്ന് മത്സരിച്ച ബരാലയും വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഈ നാണക്കേടും രാജിക്ക് പിന്നിലുണ്ടെന്നാണ് സൂചന. ഹരിയാനയില്‍ […]
വട്ടിയൂർക്കാവിൽ താരമായി ‘മേയർ ബ്രോ’; ഞെട്ടിയത് സമവാക്യങ്ങൾ
കോൺഗ്രസ്സിന്റെ പാരമ്പരാഗത മണ്ഡലമായ വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് നേടിയ അട്ടിമറി ജയം ജനകീയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കൂടി വിജയമായി. ശക്തമായ ത്രികോണ മത്സരം പ്രവചിക്കപ്പെട്ട മണ്ഡലത്തിൽ, വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്തവിധമുള്ള അപ്രതീക്ഷിത ലീഡാണ് സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ ‘മേയർ ബ്രോ’ ആയ പ്രശാന്തിനുണ്ടായിരുന്നത്. ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനായി കെ. മുരളീധരൻ സ്ഥാനമൊഴിഞ്ഞ വട്ടിയൂർക്കാവ് നിലനിർത്താമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ അട്ടിമറിച്ച പ്രശാന്ത്, ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് വിജയച്ചെങ്കൊടി നാട്ടിയത്. […]
ലോക്സഭയിലെ മിന്നും ജയം ആവര്‍ത്തിക്കാനാവാതെ കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത വിജയം യു.ഡി.എഫിന് ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും വലിയ മാർജിനിൽ തോൽക്കേണ്ടി വന്നത് കോൺഗ്രസിന് കനത്ത ആഘാതമായി. അരൂരിലെ വിജയം മാത്രമാണ് പാർട്ടിക്ക് ആശ്വാസം നൽകുന്നത്. പാർട്ടിക്കകത്ത് നിരവധി പൊട്ടിത്തെറികൾക്ക് കാരണമാകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് നേടിയതിന് ശേഷമാണ് ഈ വലിയ തിരിച്ചടി. 23 വർഷമായി അടൂർ പ്രകാശ് കൈവശം വച്ച കോന്നി നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍ ഏറെയായിരുന്നു അടൂര്‍ പ്രകാശിന്‍റെ ഭൂരിപക്ഷം. […]
23 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ കോന്നിയെ ചുവപ്പിച്ച് ജനീഷ് കുമാര്‍
23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോന്നിയെ ചുവപ്പിച്ച് ജനീഷ് കുമാര്‍. നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് മേധാവിത്വത്തിനുള്ള തിരിച്ചടി കൂടിയാണ് കോന്നിയിലെ എല്‍.ഡി.എഫിന്റെ കെ.യു ജനീഷ് കുമാറിന്റെ മികച്ച മാര്‍ജിനിലെ വിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജിനെയാണ് ജനീഷ് കുമാര്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റില്‍ മലര്‍ത്തിയടിച്ചത്. എന്‍.ഡി.എക്ക് വേണ്ടി കെ സുരേന്ദ്രനായിരുന്നു കോന്നിയില്‍ മല്‍സരിച്ചത്. പത്തനംതിട്ടയുടെ ഭാഗമായ കോന്നിയില്‍ ശബരിമല വിഷയം പിന്തുണക്കുമെന്ന് കണക്കുകൂട്ടിയാണ് എന്‍.ഡി.എ സുരേന്ദ്രനെ കളത്തിലിറക്കിയിരുന്നത്. എന്നാല്‍ മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 45,506 വോട്ട് പിടിക്കാന്‍ […]
വട്ടിയൂര്‍ക്കാവിലും കോന്നിയിലും വന്‍ തിരിച്ചടി: തകര്‍ന്നടിഞ്ഞ് ബി.ജെ.പി
സംസ്ഥാനത്ത് ബി.ജെ.പിയുടെ കണക്ക് കൂട്ടലുകളും പ്രതീക്ഷകളും ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്നിടവും പാര്‍ട്ടി വളര്‍ച്ചയുടെ ഗ്രാഫുകള്‍ തേടുന്ന ഇടങ്ങളായിട്ടും ഒരിടത്തു പോലും കാര്യമായ രീതിയില്‍ മുന്നോട്ട് പോകാനായില്ല. ഇത് വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം- ബി.ജെ.പിക്ക് കണക്ക് കൂട്ടലുകള്‍ ഏറെയായിരുന്നു. പക്ഷേ മോഹങ്ങള്‍ പൂവണിഞ്ഞില്ലെന്ന് മാത്രമല്ല. പറയത്തക്ക മുന്നേറ്റം സൃഷ്ടിക്കാനുമായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16247 വോട്ടുകളും കുറഞ്ഞു. […]












