മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച വൈകീട്ട് 7.50നാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ച് അക്രമത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ […]
India
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും. മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതി തേടിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാലാം പ്രതി ടി. ഒ സൂരജും ഒന്നാം പ്രതി കരാറുകാരനായ സുമിത് ഗോയലും രണ്ടാം പ്രതി എം ഡി തങ്കച്ചനും രണ്ടാം വട്ടം നൽകിയ […]
മേയര്‍ ബ്രോ എം.എല്‍.എ ബ്രോ ആകുമ്പോള്‍ അനന്തപുരിയില്‍ അടുത്തതാര്?
മേയര്‍ വി.കെ പ്രശാന്ത് നിയമസഭയിലേക്ക് വിജയിച്ചതോടെ തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവം. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക കൗണ്‍സിലറുമായ കെ. ശ്രീകുമാറിനാണ് മുന്‍ഗണന. സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലത, ആര്‍.പി ശിവജി തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. തലസ്ഥാന നഗരമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള പദവിയാണ് തിരുവനന്തപുരം നഗരസഭ മേയര്‍. നഗരപിതാവ് എന്ന നിലയിലെ ശ്രദ്ധേയമായ പ്രകടനമാണ് അഡ്വ വി.കെ പ്രശാന്തിന് തുണയായതും എം.എല്‍.എ പദവിയിലേക്ക് വഴിയൊരുക്കിയതും. മേയര്‍ ബ്രോ […]
കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡൻ
കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡൻ എം.പി. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണം. പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയമാണ്. കൊച്ചി കോര്‍പ്പറേഷനെതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. എറണാകുളത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടായില്ല എന്നത് യാഥാർഥ്യമാണ്. നിഷ്പക്ഷ വോട്ടുകൾ യു.ഡി.എഫിന് എതിരായി. കൊച്ചി കോര്‍പറേഷന് എതിരായ വികാരം പാർട്ടി കണക്കിലെടുക്കണം. പാർട്ടിക്ക് വിധേയമായി ഭരണസമിതി നിൽക്കണം. പല പദ്ധതികളും നടപ്പാക്കുന്നതില്‍ നഗരസഭക്ക് വേഗത ഇല്ല. നഗരസഭയുടെ വീഴ്ചകളിൽ […]
കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും പരാജയത്തിന് കാരണം തേടി കോണ്‍ഗ്രസ്
കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം തേടിയുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കം. തന്ത്രം മെനയുന്നതിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലുമുള്ള നേതൃത്വത്തിന്റെ പരാജയം പാര്‍ട്ടിയില്‍ ചര്‍ച്ചയാകും. കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി തര്‍ക്കങ്ങളില്‍ കക്ഷികളായ നേതാക്കള്‍ക്കെതിരെയും വിമര്‍ശം ഉയരും. ഗ്രൂപ്പ് നീക്കങ്ങള്‍ക്കും പുതിയ സാഹചര്യം കാരണമായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് ശേഷം സി.പി.എം ഏറെ കരുതലോടെയാണ് നീങ്ങിയത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുത്ത് പാലായില്‍ വിജയമൊരുക്കി. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും അസ്വസ്ഥതകളെ എല്‍.ഡി.എഫ് നോട്ടമിട്ടു. യു.ഡി.എഫിന് അനുകൂലമായേക്കാമായിരുന്ന എന്‍.എസ്.എസ് പിന്തുണക്ക് […]
ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. സിലി കൊലപാതകത്തില്‍ ജോളിയുമായി അന്വേഷണ സംഘം നടത്തിയത് മാരത്തോണ്‍ തെളിവെടുപ്പായിരുന്നു. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സിലിക്ക് വിഷം കലര്‍ത്തി നല്‍കിയ അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. രാവിലെ വടകരയില്‍ നിന്ന് […]
അരിഷ്ടത്തില്‍ വിഷം കലര്‍ത്തി സിലിയെ കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്റെ സഹായത്തോടെയാണെന്ന് ജോളി
ഷാജുവിനെയും സക്കറിയാസിനെയും വീണ്ടും പ്രതിരോധത്തിലാക്കി ജോളിയുടെ മൊഴി. അരിഷ്ടത്തില്‍ വിഷം കലര്‍ത്തി സിലിയെ കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്റെ സഹായത്തോടെയാണെന്ന് ജോളി മൊഴി നല്‍കി. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് ഷാജുവിന്റെ പിതാവ് സക്കറിയാസാണെന്നും ജോളി മൊഴി നല്‍കി. ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് മുന്നില്‍ ഷാജുവിനും പിതാവ് സക്കറിയാസിനുമെതിരെ ജോളി വീണ്ടും മൊഴി നല്‍കി. സിലി ഉപയോഗിച്ചിരുന്ന അരിഷ്ടത്തില്‍ വിഷം കലര്‍ത്താന്‍ ഷാജു സഹായം നല്‍കിയതായി ജോളി അന്വേഷണ സംഘത്തോട് […]
അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് കനത്തമഴും നാശനഷ്ടങ്ങളും പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയ്ക്ക് 490 കിലോമീറ്ററും രത്നഗിരിക്ക് 360 കിലോമീറ്ററും അകലെയായി കിടക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായും മാറിയേക്കാം. തുടര്‍ന്ന് ‘ക്യാര്‍’ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്. തുടക്കത്തില്‍ വടക്ക് കിഴക്ക് ഭാഗത്തേക്കാണു ദിശയെങ്കിലും ഒക്ടോബര്‍ 25 വൈകുന്നേരത്തോടെ ദിശ മാറി ഒമാന്‍ -യമന്‍ […]
ബിഹാറില്‍ കന്നി സീറ്റ് ഉറപ്പിച്ച് എ.ഐ.എം.ഐ.എം; ബി.ജെ.പി സഖ്യം തകര്‍ന്നടിഞ്ഞു
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ബീഹാറിലെ ജെ.ഡി.യു – ബി.ജെ.പി സഖ്യം വന്‍ തിരിച്ചടി നേരിടുന്നു. അഞ്ച് നിയമസഭാ സീറ്റുകളിൽ നാലെണ്ണത്തിലും ജെ.ഡി.യു – ബി.ജെ.പി സഖ്യം പിന്നിലാണ്. ഇതില്‍ ദാരൌന്ദ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി വിമതന്‍ കരണ്‍ജീത്ത് സിങ് ഏലിയാസ് വ്യാസ് സിങ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. കിഷങ്കഞ്ച് സീറ്റിലൂടെ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ബീഹാർ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ്. ഇവിടെ എ.ഐ.ഐ.എം സ്ഥാനാര്‍ഥി കമ്രുൽ ഹോഡ വിജയം ഉറപ്പിച്ചു കഴിഞ്ഞു. […]
എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്ന് ശരത് പവാര്‍
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 220 ലും ബി.ജെ.പി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായെന്നും എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി മേധാവി ശരത് പവാര്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യം ജനങ്ങൾക്ക് അംഗീകരിക്കില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് തുടരാനാണ് ജനങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കില്ലെന്നും പവാർ കൂട്ടിച്ചേർത്തു. ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 19 സീറ്റുകൾ നേടുകയും 80 സീറ്റുകളിൽ മുന്നിലുമാണ്. സഖ്യകക്ഷിയായ ശിവസേന 14 സീറ്റുകൾ […]












