India Kerala

പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്;

പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പിക്കും. പുനര്‍നിര്‍മാണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇ.ശ്രീധരന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് മന്ത്രിസഭാതീരുമാനം. നഷ്ടം വന്ന തുക കോണ്‍ട്രാക്റ്ററില്‍ നിന്ന് ഈടാക്കും. ഇതിനായി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനം മറ്റു പ്രധാന തീരുമാനങ്ങള്‍ ഭൂപരിഷ്ക്കരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ ഇളവ് നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ തിരിച്ചെടുക്കുന്ന നടപടികളിലേക്ക് കടക്കും. പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ […]

India Kerala

ലാപ്ടോപുമായി കേരളസര്‍ക്കാര്‍; ‘കോക്കോണിക്സ്’ ജനുവരി മുതല്‍ വിപണിയില്‍

ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാണമേഖലയിലെ മേല്‍ക്കോയ്മ തിരിച്ചു പിടിക്കാനുള്ള സംസഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. സംസഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുമായി കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡില്‍ കോക്കോണിക്സ് ജനുവരി മുതല്‍ വിപണിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. മൂന്നു വ്യതസ്ത മോഡലുകളിലായി നാല് നിറങ്ങളിലാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സര്‍ക്യുട്ട് ബോര്‍ഡ് […]

India Kerala

കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വഴിവിട്ട ജീവിതത്തിനും, സ്വത്ത് തട്ടിയെടുക്കാനും ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടും മൂന്നും പ്രതികളുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ ആറ് കൊലപാതകങ്ങള്‍ നടന്ന കൂടത്തായി കേസില്‍ ആദ്യ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങി. 2011 ല്‍ കോടഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യം […]

India Kerala

കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തലാക്കിയ നപടിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ച് കെ.എസ്.ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഓഫീസ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉപരോധിച്ചു . എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് കെ.എസ്.യു, എസ്.എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ സമര രംഗത്തേക്ക് വരികയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു കെ.എസ്.യു വിന്‍റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് കണ്‍സഷന്‍ തുടരുമെന്ന് എം.ഡി ഉറപ്പു […]

India Kerala

ശാരീരിക അസ്വാസ്ഥ്യം; മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍ റബ്ബ് എം എല്‍ എ ആശുപത്രിയില്‍

തിരുവനന്തപുരം: ( 23.10.2019) ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുര്‍ റബ്ബ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

India National

തി​ഹാ​ര്‍‌ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ സോ​ണി​യ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ്‌ നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​​നെ സോ​ണി​യ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. മു​തി​ര്‍​ന്ന നേ​താ​വ് അം​ബി​ക സോ​ണി​ക്കൊ​പ്പ​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ സോ​ണി​യ ഗാ​ന്ധി തി​ഹാ​ര്‍‌ ജ​യ​ലി​ല്‍ എ​ത്തി​ ശി​വ​കു​മാ​റി​​നെ സ​ന്ദ​ര്‍​ശി​ച്ചത്. ശി​വ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഡി.​കെ സു​രേ​ഷും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പാ​ര്‍​ട്ടി ശി​വ​കു​മാ​റി​നൊ​പ്പ​മു​ണ്ടെ​ന്നും എ​ല്ലാ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കു​മെ​ന്നും സോ​ണി​യ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി സു​രേ​ഷ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

India Kerala

സംസ്ഥാനത്ത് ഒരു കാബിനറ്റ് പദവി കൂടി; എ.ജിക്ക് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം. ഇതോട മന്ത്രിമാർക്ക് പുറമേ ക്യാബിനറ്റ് പദവി ലഭിക്കുന്നവരുടെ എണ്ണം അഞ്ചായി. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് അധികച്ചെലവുണ്ടാക്കുന്ന സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് അഡ്വക്കേറ്റ് ജനറൽ സി.പി സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചത്. നിയമവകുപ്പിന്റെ ശിപാർശ പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ നടപടി. സുപ്രധാന ഭരണഘടന സ്ഥാപനമെന്ന നിലയിൽ എ.ജിക്ക് ക്യാബിനറ്റ് പദവിയ്ക്ക് അർഹതയുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മന്ത്രിമാർക്ക് പുറമേ ക്യാബിനറ്റ് […]

India Kerala

മദ്യപിച്ച്‌ വാഹനമോടിച്ചാലുള്ള പിഴ 10,000 ആയി തുടരും; സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴ കുറച്ചു

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുകകുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന പിഴയ്‌ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതുസംബന്ധിച്ച്‌സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനം പുതുക്കി നിശ്ചിയിച്ച പിഴ നിരക്ക് പ്രകാരം ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിച്ചാലുള്ള പിഴ ഇനി 500 രൂപയായി കുറയും, നേരത്തെ ഇത് 1000 രൂപയായിരുന്നു.അതേസമയം മദ്യപിച്ചു […]

India Kerala

മരട് ഫ്‌ളാറ്റ് കേസ്: ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ കോടതിയില്‍ കീഴടങ്ങി

കൊച്ചി: നിയമ ലംഘനം നടത്തി ഫ്‌ളാറ്റ് നിര്‍മിച്ച കേസില്‍ ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് കീഴടങ്ങി. ജില്ലാ സെഷന്‍സ് കോടതി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യം ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് പോള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കീഴടങ്ങിയത്.ഇയാളെ നവംബര്‍ അഞ്ചുവരെ കോടതി റിമാന്‍ഡ് ചെയ്തു. മരട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ നവംബര്‍ എട്ടിന് പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കാന്‍ കോടതി പോള്‍ രാജിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞതിന് പിന്നാലെയാണ് പോള്‍ […]

India Kerala

വെള്ളക്കെട്ട് നീക്കാൻ കൊച്ചി നഗരസഭ എന്താണ് ചെയ്‌തതെന്ന് ഹെെക്കോടതി; ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹാരത്തിന് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവ്. വെള്ളക്കെട്ടുണ്ടായപ്പോള്‍ കൊച്ചി കോർപറേഷൻ അവസരത്തിനൊത്ത് ഉണർന്നില്ലെന്ന് കോടതി വിമർശിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മേയറുള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ കൺവീനർ ജില്ലാ കലക്ടറായിരിക്കും. ചീഫ് സെക്രട്ടറി /എല്‍.എസ്.ജി പ്രിൻസിപ്പൽ സെക്രട്ടറി, കൊച്ചി നഗരസഭ സെക്രട്ടറി ,കൊച്ചി മെട്രോ, സിയാല്‍, ജല വിഭവ വകുപ്പ് എന്നിവരുടെ പ്രതിനിധികൾ ഉണ്ടാകണമെന്നും കോടതി നിർദേശം നൽകി. വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും അടിയന്തിര […]