ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൊങ്കു എക്സ്‍പ്രസിലേക്ക് എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. സിഗ്നല്‍ സംവിധാനത്തിലെ തകരാരാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നു പോകേണ്ട നിരവധി ട്രെയിനുകളുടെ സര്‍വീസ് അവതാളത്തിലായി. ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും ചിലത് വൈകുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
India
ചങ്ങനാശേരി നഗരസഭ ഭരണം; കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം
ചങ്ങനാശേരി നഗരസഭാ ഭരണത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങൾ തമ്മിൽ പുതിയ തര്‍ക്കം. ജോസ് കെ മാണി വിഭാഗക്കാരനായ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് കത്ത് നൽകി. ചെയർമാൻ രാജിവെച്ചില്ലെങ്കിൽ അച്ചടക്കനടപടി ഉൾപ്പെടെ ഉണ്ടാകുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. യുഎഫിലെ ധാരണപ്രകാരം ആഗസ്റ്റിൽ ജോസ് വിഭാഗക്കാരനായ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജി വെക്കേണ്ടതാണ്ട്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ഇതിന് ലാലിച്ചൻ വഴങ്ങിയില്ല. ഇതോടെയാണ് പി.ജെ ജോസഫ് രേഖാമൂലം കത്ത് നൽകിയത്. […]
ബാബരി വിധി നിരാശാജനകമെന്ന് മുസ്‍ലിം ലീഗ്
ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി നിരാശാജനകമായിരുന്നെന്ന് മുസ്‍ലിം ലീഗ്. ധാരാളം വെെരുദ്ധ്യങ്ങളുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. തുടർ നടപടികളെ പറ്റി പരിശോധിക്കുമെന്നും പാണക്കാട് ചേർന്ന ലീഗിന്റെ ഉന്നതതല യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. വിധി വന്ന ശേഷം മുസ്‍ലിം സമുദായം കാണിച്ച പക്വമായ സമീപനം പ്രശംസയർഹിക്കുന്നതാണ്. കോടതി നിർദേശിച്ച സ്ഥലം സ്വീകരിക്കണമോ എന്ന കാര്യമടക്കം മുസ്‍ലിം പേഴ്സനൽ ലോ ബോർഡുമായും സമാന ചിന്തയുള്ള മറ്റു സംഘടനകളുമായും ചേർന്ന് ആലോചിക്കുമെന്നും […]
ആശങ്കകളെ സിക്സര്‍ പറത്തി രണ്‍വീര്‍; ഇത് കപില്‍ തന്നെയെന്ന് ആരാധകര്‍!
ഇന്ത്യയുടെ ആദ്യലോകകപ്പ് വിജയത്തിന്‍റെ കഥ പറയുന്ന ’83’ ന്‍റെ രണ്‍വീര്‍ പുറത്തു വിട്ട ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. കപിലുമായ് രൂപസാദൃശ്യം നന്നേ വ്യത്യാസമുള്ള രണ്‍വീര്‍ ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം ക്രിക്കറ്റ്-സിനിമാപ്രേമികളുടെ നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ആശങ്കകളെ ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് രണ്‍വീര്‍ ’83’ ലെ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഒറ്റക്കാലില്‍ നിന്ന് കൂറ്റന്‍ അടി പായിക്കുന്ന കപിലിന്‍റെ മുഖമുദ്രയായ നടരാജന്‍ ഷോട്ടാണ് രണ്‍വീര്‍ പുറത്ത് വിട്ട ചിത്രത്തിലുള്ളത്. കപിലിനെ […]
സിനിമയില്‍ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപര്‍ണ
മലയാള സിനിമയിൽ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി സുപര്‍ണ. ദുഃഖകരമാണത്. തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമ. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ 30 വർഷത്തിന് ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും […]
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. മുല്ലപ്പെറിയാറില്‍ പുതിയ ഡാമിനായി തമിഴ്‌നാടുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദിസംയോജനപദ്ധതിയോടുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ ആലോചിക്കുന്നുണ്ടോയെന്ന് എം.സ്വരാജാണ് […]
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി
പഞ്ചായത്തുകളുടെ ധനവിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരിടത്തും വികസന പദ്ധതികള്‍ തടസപ്പെട്ടിട്ടില്ലെന്നും പദ്ധതി വിഹിതം 20 ശതമാനം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചെന്ന് കാണിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തി. മന്ത്രി സഭയെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും ഫണ്ട് വിഹിതം കൂട്ടിയെന്ന് പറയുന്നത് കളവാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി […]
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു
മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊളിക്കലിന് മുന്നോടിയായി 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും. മൂന്ന് കെട്ടിടങ്ങളാണ് ആദ്യ ദിവസം പൊളിക്കുക. അതേ സമയം മരട് ഫ്ലാറ്റ് കേസിൽ വിജിലൻസ് നടപടി തുടങ്ങി. മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്‍റെ അറസ്റ്റ് മൂവാറ്റുപുഴ സബ് ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തി. നേരത്തെ അഷ്റഫിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. രതീഷ് ടി.എസ്, ലാലു രാജ്, എബിന്‍ പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജ രേഖ ചമച്ചതിന് പൊലീസുകാരന്‍ ഗോകുല്‍ വി.എമ്മിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസ് എടുത്തു. പരീക്ഷസമയത്ത് ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കാണിക്കുകയും ചെയ്തതിനാണ് ഗോകുലിനെതിരെ പുതിയ എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്. ഇതോട് കൂടി കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.
വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍
വാളയാർ കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാമുഹ്യ പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. അപ്പീല്‍ നൽകിയാൽ എതിർക്കേണ്ടതില്ലെന്നാണ് സർക്കാറിന്റെ നിലപാട്.












