India National

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു

കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21 ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ […]

India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ശിവസേന എന്‍.ഡി.എ വിടുന്നു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ സജീവമാക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതോടെ ശിവസേന എന്‍ഡിഎ വിടും. ഒപ്പം ശിവസേന നേതാവ് അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു. ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയതോടെ ശിവസേനക്ക് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസിനെയം എന്‍സിപിയേയും ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ രൂപികരിക്കാന്‍. ശിവസേനക്ക് 56ഉം എന്‍സിപിക്കും കോണ്‍ഗ്രസിനും 54, 44 […]

India National

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എന്‍ ശേഷന്‍ വിടവാങ്ങി

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷൻ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ ആൾവാർപേട്ടിലെ വസതിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നൂ. ഭാര്യ വിജയലക്ഷ്മി 2018 മാർച്ചിൽ മരിച്ചതിനു ശേഷം ഒരു ബന്ധുവിനൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ബസന്ത് നഗറിലെ ശ്മശാനത്തിൽ നടക്കും.

India Kerala

സുധാകരൻ – ഐസക് പോര് സര്‍ക്കാരിന് തലവേദനയാകുന്നു

മന്ത്രിമാരായ ജി.സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു. കിഫ്ബിക്കെതിരായ സുധാകരന്‍റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി. സുധാകരൻ – ഐസക് വിഭാഗങ്ങളുടെ ഗ്രൂപ്പ് പോര് ആലപ്പുഴയിലെ സിപിഎമ്മിനുളളിൽ നേരത്തെ തന്നെ പ്രതിസന്ധി തീർത്തിരുന്നു. ഒരിടവേളക്ക് ശേഷം അരൂർ തെരഞ്ഞെടുപ്പോടെ ഇത് വീണ്ടും കനത്തു. തോൽവിക്ക് കാരണം സുധാകരന്‍റെ പൂതന പരാമർശമാണെന്നായിരുന്നു മറുവിഭാഗത്തിന്‍റെ പ്രചാരണം. ഇതിന് മറുപടിയെന്നോണമാണ് ഐസക്കിനേയും ധനവകുപ്പിനേയും പ്രതിസ്ഥാനത്ത് നിർത്തി കഴിഞ്ഞ ദിവസം ജി.സുധാകൻ […]

India Kerala

ബാബരി വിധി; സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്നാരോപിച്ച് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്

ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പ്രകോപനപരമായി പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. ബാബരി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി പൊനിയിൽ തൊട്ടിപ്പറമ്പിൽ താജുദ്ദീൻ, പാണ്ടിക്കാട് സ്വദേശി ജഷീർ മെഹവിഷ്‌ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന […]

India Kerala

പമ്പയില്‍ ഇത്തവണയും വാഹന പാര്‍ക്കിങ് സൌകര്യമുണ്ടാകില്ല

ശബരിമല തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയിൽ വാഹന പാർക്കിങ്ങ് ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെപ്പോലെ നിലയ്ക്കലാകും വാഹനങ്ങൾ പാർക്ക് ചെയ്യുക. അതെ സമയം വേണ്ടത്ര പാർക്കിങ്ങ് സൗകര്യം നിലയ്ക്കൽ ഒരിക്കിയിട്ടുമില്ല. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ വേണ്ടത്ര പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ മാത്രം ഒരു ലക്ഷം വാഹനങ്ങൾ എത്തിയെന്നാണ് കണക്ക്. നിലവിലെ സാഹചര്യത്തിൽ 10,000 വാഹനം മാത്രമാണ് നിലയ്ക്കലിൽ ഒരു സമയം പാർക്ക് ചെയ്യാൻ കഴിയുക. കൂടുതൽ പാർക്കിങ്ങ് സൗകര്യം ദേവസ്വം […]

India National

ബാബരി കേസ് വിധി: തെളിയുന്നത് ജുഡീഷ്യറിയുടെ സുതാര്യതയെന്ന് പ്രധാനമന്ത്രി

ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിയിലൂടെ വെളിവാകുന്നത് ജുഡീഷ്യറിയുടെ സുതാര്യതയും ദീർഘവീക്ഷണവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തർക്കവും സൗഹാർദപൂർവമായി പരിഹരിക്കാൻ കഴിയുമെന്ന് വെളിവാക്കുന്നതാണ് കോടതിവിധിയെന്നും നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും മോദി ട്വീറ്റ് ചെയ്തു. ‘അയോധ്യവിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിപഞ്ഞിരിക്കുന്നു. ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മൾ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാർദവും പുലരട്ടെ…’ സുപ്രീംകോടതിയുടെ അയോധ്യവിധി ശ്രദ്ധേയമാണ്. കാരണം: നിയമത്തിന്റെ […]

India Kerala

തിരുവനന്തപുരം ആലംകോട്ട് ലോറിയും കാറും കൂട്ടിയിടിച്ചു; നാല് മരണം

തിരുവനന്തപുരം:ആലംകോട് കൊച്ചുവിളയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് സംഭവം. കണ്ടെയ്‌നര്‍ ലോറിയും മാരുതി ആള്‍ട്ടോയുമാണ് കൂട്ടിയിടിച്ചത്.മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി,കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.

India Kerala

മുഖ്യമന്ത്രിയാവാനൊരുങ്ങി മമ്മൂട്ടി; പിണറായ്ക്ക് കൈകൊടുത്ത് മെഗാസ്റ്റാര്‍

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മമ്മൂട്ടി കേരള മുഖ്യമന്തിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂരോഗമിക്കുന്നതിനിടയിലാണ് സര്‍ശനം. മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് […]

India Kerala

ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി

ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൾ അസീസ് പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വിജയിച്ചവർ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവർ അവിവേകം കാണിക്കുകയും ചെയ്യരുത്. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു.