Kerala

‘ആറ് വിദ്യാർത്ഥികളുടെ ചാരം കണ്ടേ അടങ്ങൂ’; മൗണ്ട് സിയോൺ ലോ കോളജജ് പ്രിൻസിപ്പലിനെതിരെ എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട്

മൗണ്ട് സിയോൺ ലോ കോളജിലെ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം. ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽപറഞ്ഞു എന്ന് എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട് പറയുന്നു. തന്നെ ദ്രോഹിച്ച ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ സമരം തുടരുകയാണ്.

Kerala Latest news

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

കൊച്ചിയിൽ ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. (woman arrested kochi robbing gold astrologer) കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം […]

HEAD LINES Kerala

GST അടച്ചില്ല; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം

ജി എസ് ടി അടക്കാത്തതിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്. ഭക്തരിൽ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയിൽ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും.(GST not paid; Inquiry against Sri Padmanabha Swamy Temple) ജിഎസ്ടി നിലവിൽ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ജിഎസ്ടി […]

National

വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും; 857 ബെര്‍ത്തുകൾ, ഓരോ കോച്ചിനും മിനി പാന്‍ട്രി: ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്- ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു .(Vandebharat sleeper coming soon) വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 […]

National

‘അണികളുടെ വികാരം മാനിച്ചാണ് തീരുമാനം’; ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ

ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ. അണികളുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി പഴനിസ്വാമി പ്രതികരിച്ചു.അണ്ണാ ഡിഎംകെ മുന്നണിയിലേയ്ക്ക് കൂടുതൽ പാർട്ടികൾ വരും.കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി അണ്ണാ ഡിഎംകെ എംഎൽഎമാർ ചർച്ച നടത്തിയിരുന്നു.മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളായിരുന്നു എംഎൽഎമാരുടെ ചർച്ചയെന്നും എടപ്പാടി പഴനി സാമി വ്യക്തമാക്കി. ബിജെപിയുമായുള്ള നാലുവർഷത്തെ ബന്ധം അവസാനിപ്പിച്ചു ദിവസങ്ങൾക്കുള്ളിലാണു പളനിസ്വാമി വിഷയത്തിൽ വ്യക്തത വരുത്തിയത്. സഖ്യം വിടാനുള്ള തീരുമാനം രണ്ടുകോടി പാർട്ടി കേഡർമാരെ കണക്കിലെടുത്തായിരുന്നെന്നു പളനിസ്വാമി പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയ്ക്കും, […]

HEAD LINES Kerala

കരുവന്നൂർ തട്ടിപ്പ്; വായ്‌പ അടച്ചവരുടെ ആധാരം ഇ ഡി തിരികെ നൽകണം; ഹൈക്കോടതി

കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം.ആധാരം തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.(ED Hits back in Karuvannur Bank Case) ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും […]

Kerala Latest news

‘2025 കേരളപ്പിറവി ദിനത്തിൽ പൂര്‍ണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മറ്റും’: മുഖ്യമന്ത്രി

അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.(Aim Kerala Extreme Poverty Eradicated State Pinarayi Vijayan) മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ആന്റണി രാജു, ജെ. ചിഞ്ചു റാണി, […]

Kerala

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്കും അവധി

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേർത്തല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ കാരണമാണ് […]

HEAD LINES Kerala

വീണ്ടും ജനവാസ മേഖലയിൽ പടയപ്പ; ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു, കൃഷി നശിപ്പിച്ചു

വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി മാട്ടുപ്പട്ടി, മൂന്നാർ മേഖലയിൽ ആനയുണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലിട്ടിരുന്ന ​ഗ്രില്ല് പൂർണമായും തകർത്തു. അതിന് ശേഷം ചെണ്ടുവാര എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപത്തെ കൃഷിയും നശിച്ചിച്ചു. കഴിഞ്ഞ മാസാവസാനവും മൂന്നാർ ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങിയിരുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് അന്ന് […]

HEAD LINES National

ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിൽ 25കാരനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ദീപക്കിനെ ഒന്നിലധികം തവണ ശരീരത്തിൽ കുത്തുകയും തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. അടുത്തുള്ള സിസിടിവിയിൽ നിന്ന് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനൊടുവിൽ ​ഗുരുതരാവസ്ഥയിലായ ദീപക്കിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞു വരുകയാണെന്നും ഉടൻ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.