Kerala

നുണ പ്രചാരണം നടത്തി; വാളയാര്‍ കേസിൽ പ്രോസിക്യൂട്ടര്‍ കെ.പി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സിബിഐ പ്രോസിക്യൂട്ടര്‍ കെപി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.എസ്.സി എസ്.സി അട്രോസിറ്റി പ്രകാരം കേസെടുക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. പ്രതികളുടെ നുണപരിശോധനക്കെതിരെ അമ്മ നിലപാടെടുത്തെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലക്കാട് ഡിവൈഎസ്പിക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പരാതി നല്‍കും. വാളയാര്‍ കേസില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്‌പോര് തുടരുകയാണ്. പ്രതികളുടെ നുണ പരിശോധന ഹര്‍ജി പണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്നായിരുന്നു സിബിഐ പ്രോസിക്യൂട്ടറുടെ വാദം. ഇത് പച്ചക്കള്ളമെന്ന് അഡ്വക്കേറ്റ് രാജേഷ് എം മേനോന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി […]

National

ഡൽഹി മദ്യനയ അഴിമതി; എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

എഎപി എംപി സഞ്ജയ് സിംഗിന്‍റെ ഡൽഹി വീട്ടിൽ ഇഡി റെയ്ഡ്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്‍റെ വസതിയില്‍ എത്തിയത്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്. 2020ൽ മദ്യശാലകള്‍ക്കും വ്യാപാരികൾക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി […]

HEAD LINES Kerala

കരുവന്നൂർ സഹകബാങ്ക് തട്ടിപ്പ്; പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമെന്ന് ഇഡി

കരുവന്നൂർ സഹകബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി. പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലിൽ ഇത്തരം സംഘങ്ങളുടെ പങ്കും ആന്വേഷണ പരിധിയിൽ വരുമെന്നും പി സതീഷ്കുമാറുമായി ബന്ധമുള്ള അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമായും ശേഖരിച്ചെന്ന് ഇഡി പറയുന്നു. സഹകരണ ബാങ്ക് ക്രമക്കേടിൽ ആളുകളുടെ നിക്ഷേപം പൂർണമായും തിരികെ നൽകാൻ കഴിയുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പ്രതികരിച്ചിരുന്നു. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു […]

National

ന്യൂസ് ക്ലിക്ക്: അറസ്റ്റിലായവരെ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് പട്യാല കോടതി

ചൈനീസ് അജൻ‌ഡ പ്രചരിപ്പിക്കാൻ യു.എസ് വ്യവസായി നെവിൽ റോയ് സിംഗാമിൽ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തിൽ അറസ്റ്റിലായവരെ 7 ദിവസ്സം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പട്യാല ഹൌസ് കോടതിയുടേതാണ് നടപടി. യു.എസ് വ്യവസായി നെവിൽ റോയ് സിംഗാമിൽ നിന്ന് 38 കോടി കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ന്യൂസ് ക്ളിക്ക് വാർത്താ പോർട്ടലിന്റെ ഡൽഹി ഓഫീസ് പൊലീസ് ഇന്നലെ പൂട്ടി മുദ്രവച്ചിരുന്നു. പോർട്ടലിന്റെ ഓഫീസും മാദ്ധ്യമ പ്രവർത്തകരുടെ വസതികളും ഉൾപ്പെടെ 30 സ്ഥലങ്ങളിലാണ് ഡൽഹി […]

HEAD LINES National

സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി, തെരച്ചിൽ

സിക്കിമിൽ മിന്നൽ പ്രളയം.ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി. 23 ഓളം സൈനികരെ കാണാതായതായി റിപ്പോർട്ട്. ലാച്ചൻ താഴ്‌വര വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചു.പ്രദേശത്ത് സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ […]

Kerala

ഒളകര ആദിവാസി കോളനി സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് വനംവകുപ്പ്

ഒളകര ആദിവാസി കോളനിയിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ.സർവ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഒളകര ആദിവാസി കോളനിയിലെ ജനങ്ങൾക്ക് ഭൂമി അളന്നു തിരിക്കുന്നതിനായി എത്തിയ സർവ്വേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെയാണ് വനം ഉദ്യോഗസ്ഥർ തടഞ്ഞത്. മന്ത്രി കെ രാജന്റെയും കളക്ടറുടെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗം ചേർന്നശേഷമാണ് ട്രൈബൽ സർവേ ഡിപ്പാർട്ട്മെന്റുകൾ ഒളകരയിൽ എത്തിയത്.എന്നാൽ സർവ്വേ തടഞ്ഞ വനം വകുപ്പ് സർവേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല. ഇതോടെ ആദിവാസികളുടെ […]

Entertainment Kerala

‘പൊലീസുകാരനായ എന്റെ അച്ഛന്റെ മുഖത്തെ ആ പഴയ ചിരി കൊണ്ടുവന്നതിന് ‘നന്ദി കണ്ണൂര്‍ സ്ക്വാഡ്’; കുറിപ്പുമായി വനിത ഡോക്ടർ

കണ്ണൂര്‍ സ്ക്വാഡിന് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്‍. മുന്‍ പൊലീസുകാരന്‍ കൂടിയായ അച്ഛനൊപ്പം സിനിമ തിയറ്ററില്‍ പോയി കണ്ട അനുഭവവും സിനിമ കണ്ട ശേഷം അച്ഛന് വന്ന മാറ്റങ്ങളുമാണ് സൗമ്യ പങ്കുവയ്ക്കുന്നത്.(Soumya fb post about kannur squad) അറിയപ്പെടാതെ പോകുന്ന, വാഴ്ത്തപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പൊലീസുകാരുടെ കഥ പറഞ്ഞതിന്..അവരുടെ ദുരിതങ്ങൾ പറഞ്ഞതിന്…അതിലൊക്കെ ഉപരി എന്‍റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് […]

HEAD LINES National

ഡൽഹിയിൽ വൻ ഭൂചലനം

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെ ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നാഷണൽ സീസ്മോളജി സെന്റർ പറയുന്നതനുസരിച്ച് രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ഷോക്ക് ഉണ്ടായത്. അതിന്റെ തീവ്രത 4.46 ആയിരുന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 2.51 ന് […]

Kerala

കരുവന്നൂർ കേസിലെ പ്രതികൾ ഒരേ ജയിലിൽ, കോടതിയേയും ഇ.ഡിയേയും അറിയിച്ചില്ല; പരാതിയുമായി ഇ.ഡി

കരുവന്നൂർ കേസിലെ പ്രതികളുടെ ജയിൽ മാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇ ഡി. പി ആർ അരവിന്ദാക്ഷനെയും സി ആർ ജിൽസിനെയും ജില്ലാ ജയിലിലേക്ക് മാറ്റിയതിൽ അതൃപ്‌തി.ജയിൽ മാറ്റത്തിൽ എറണാകുളം സബ് ജയിൽ സുപ്രണ്ടിനോട് കോടതി വിശദീകരണം തേടി. കോടതിയേയും ഇ.ഡിയേയും അറിയിക്കാതെ പ്രതികളെ ഒരേ ജയിലിൽ പ്രവേശിപ്പിച്ചെന്നാണ് ഇ.ഡിയുടെ പരാതി.(karuvannur bank scam ed) അതേസമയം കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി […]

Kerala

‘ഷംസീറിനെ ഹിന്ദുവിരുദ്ധനും അനിൽകുമാറിനെ മുസ്ലിംവിരുദ്ധനുമാക്കി ചിത്രീകരിക്കുന്നു’; ഷിജുഖാന്‍

തട്ടം പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന് പിന്തുണയുമായി സിപിഎം നേതാവ് ഷിജുഖാന്‍. അനിൽകുമാർ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്ന ജനനേതാവാണ്. വൈവിധ്യപൂർണമായ ഇന്ത്യൻ സാംസ്കാരിക സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ച ആളാണ്. കെ.അനിൽ കുമാറിന്റെ തിരുവനന്തപുരം പ്രസംഗം മുഴുവൻ കേൾക്കണമെന്നും ഷിജുഖാന്‍ ഫേസ്ബുക്കിൽ കുറിച്ചു. (shijukhan supprort k anilkumar on thattom statement) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 […]