മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി . കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. നേരത്തെ വിടുതൽ ഹർജി പരിഗണിക്കണമെങ്കിൽ മുഴുവൻ പ്രതികളും കോടതിൽ ഹാജരാകണമെന്ന നിർദേശം കോടതി നൽകിയിരുന്നു.(manjeshwaram election corruption case bail for k surendran) ഇതേ തുടർന്നാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള 6 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായത്. ജാമ്യാപേക്ഷ കോടതി […]
India
വി.എസ് ശിവകുമാർ പ്രതിയായ തട്ടിപ്പ് കേസ്; വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവാവിന് വധഭീഷണി
മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിയായ സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിന്റെ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച യുവാവിന് ഭീഷണിയെന്ന് പരാതി. വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മണക്കാട് സ്വദേശി ലക്ഷ്മണിന്റെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. 21-ാം തീയതി ഉച്ചയ്ക്കാണ് ഫോണിലേക്ക് രണ്ടു നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നെന്നും തന്നെയും തന്റെ കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതില്‍ പറയുന്നു. മൊബൈല്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം നടക്കുന്നത്. വധഭീഷണി ഉയര്‍ത്തിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. […]
‘പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നു; തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും ശിക്ഷിക്കപ്പെടണം’; ഉമാ തോമസ്
പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നുണ്ടെന്ന് ഉമാ തോമസ് എംഎൽഎ. ഇതിലൂടെ നാടിന് കൊടുക്കുന്നത് തെറ്റായ മെസേജാണ്. പൊലീസ് സ്റ്റേഷനിൽ പോലും എന്തും ആവാം, ആര് പ്രവർത്തിച്ചാലും സഖാവ് എന്ന രീതിയിൽ പ്രിവിലേജ് കിട്ടുന്നു എന്ന മെസേജ് ആണ് കൊടുക്കുന്നത്.(uma thomas against actor vinayakan) സമാനമായിട്ടുള്ള ഒരുപാട് കേസുകൾ നടക്കുന്നുണ്ട്. കേസ് എടുക്കാനും എഫ്‌ഐആർ ചുമത്താനും പൊലീസ് ഭയക്കുന്നു. വിവേചനം നടക്കുന്നുണ്ടോ മുകളിൽ നിന്ന് ഉത്തരവില്ലാതെ അത് സംഭവിക്കുമോ എന്ന് അറിയണം. കേരള […]
ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി
ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി . വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീണു . ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ട്ടപ്പെട്ടു. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്.(woman lost her hearing struck lightning) പൂമംഗലം ഐശ്വര്യയ്ക്ക് കേൾവി നഷ്ടമായിത്തിനൊപ്പം ശരീരത്തിലും പൊള്ളലേറ്റു . ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. പിന്നീട് […]
ലഗേജ് പരിശോധനയ്ക്കിടെ ബോംബ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന്‍ ആണ് പിടിയിലായത്. ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി.
പിണറായിക്ക് ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും; ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണെന്ന് കെ സുരേന്ദ്രൻ
ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയൻ വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും.(K Surendran Praises RSS) എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. ഗോവിന്ദൻ മാസ്റ്റർ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ മൂന്നു വർഷവും വിജയദശമി സാംഘിക്കിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല പലകാരണങ്ങളാൽ. ഇത്തവണ പിണറായി വിജയൻ എന്തോ […]
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നിലവില്‍ ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ജി വി രാജ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് കെ എസ് പ്രവീണ്‍ കുമാര്‍. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മാതാവ്: സുപ്രഭ. ഭാര്യ: ഡോ.രത്‌നകുമാരി, മക്കള്‍: പാര്‍വതി, അശ്വതി. സംസ്‌കാരം നാളെ പതിനൊന്ന് മണിക്ക് […]
‘വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ’ ; വിമർശനവുമായി ഉമാ തോമസ്
വിനായകനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.(Uma Thomas Against Actor Vinayakan) ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’ അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ […]
കാര്‍ഷിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമനം; 84 ഒഴിവുകളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തത് 7 എണ്ണം മാത്രം
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനം. നിയമനം പി എസ് സിക്ക് വിട്ടിട്ടും സര്‍വകലാശാല 34 ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തി. 84 ഒഴിവുകളില്‍ ഏഴെണ്ണം മാത്രമാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. 41 തസ്തികകളില്‍ കൂടി സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തി. ഡ്രൈവര്‍ ഒഴിവുകള്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്ററായി പുനര്‍നാമകരണം ചെയ്തിട്ടില്ലെന്ന സര്‍വകശാലയുടെ വാദം തള്ളുന്ന രേഖകള്‍ 24ന് ലഭിച്ചു. നിയമനം പിഎസ്സിക്ക് വിട്ടിട്ടും 34 ഡ്രൈവര്‍മാരെ സര്‍വകലാശാല സ്ഥിരപ്പെടുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2020ലാണ് സംസ്ഥാന സര്‍ക്കാര്‍ […]
ലൈംഗീക അതിക്രമ കേസ്; വ്‌ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
ലൈംഗീക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു.(Vlogger Shakir Suban appeared at the police station) നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ […]












