രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.
India
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും; ആനയില്ലാ ശീവേലിയും ആനയോട്ടവും നടക്കും
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും ഉച്ചയ്‌ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ഇക്കുറി പത്ത് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണൻ, രവികൃഷ്ണൻ എന്നിവർ മുൻനിരയിൽ നിന്ന് ഓട്ടമാരംഭിക്കും. കരുതലായി ചെന്താമാരാക്ഷനെയും പിടിയാന ദേവിയേയും തിരഞ്ഞെടുത്തു. മഞ്ജുളാൽ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാകും ജേതാവ്. ഉത്സവത്തിന്റെ രണ്ടാം […]
സിപിഐഎമ്മിന്റെ മുഖങ്ങൾ ആരെല്ലാം?; അന്തിമ തീരുമാനം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ സിപിഐഎമ്മിന്റെ എന്തിനാ തീരുമാനം ഇന്ന്. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക നിര്‍ദേശങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞതോടെ സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏതാണ്ട് ധാരണ […]
കൊടും ചൂട്, നാല് ഡിഗ്രി വരെ താപനില ഉയരും; സംസ്ഥാനത്ത് താപനില ഇന്നും ഉയർന്നേക്കും
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ […]
ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ല: ഫിയോക്
ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.
‘ടിപി വധത്തിന്‍റെ മാസ്റ്റർ ബ്രെയിൻ പിണറായി, പി മോഹനനും പങ്കുണ്ട്’; രമേശ് ചെന്നിത്തല
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് വഴി തിരിച്ച് വിടാൻ സിപിഐഎം പല ശ്രമങ്ങളും നടത്തി. മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെട്ടു എന്ന് കരുതുന്നില്ല. കൃത്യം നടപ്പാക്കിയതില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നത്.സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.ഫോൺ കോൾ […]
‘ഓപ്പറേഷൻ സുതാര്യത’; വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വില്ലേജ് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ അണ്ടർ റീ വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതായി ആരോപണമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന. […]
‘ടി പി വധത്തിൻ സിപിഐഎമ്മിന് പങ്കില്ല, യുഡിഎഫ് കേസിനെ വേട്ടയാടാൻ ഉപയോഗിച്ചു’; എം.വി ജയരാജന്‍
ടി പി ചന്ദ്രശേഖരൻ വധത്തിൻ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. യുഡിഎഫ് സർക്കാർ നേതാക്കളെ വേട്ടയാടാൻ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പി മോഹനെ വെറുതെ വിട്ടത് കോടതി ശരിവെച്ചത് പാർട്ടിക്ക് പങ്കില്ലെന്നതിന് തെളിവാണെന്നും എം വി ജയരാജൻ പറഞ്ഞു. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. സ്ഥാനാർഥിയായി പേരുകൾ പലതും വരുമെന്നുംപാർട്ടി ഏൽപ്പിക്കുന്ന ചുമതല അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ […]
അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. […]
മാസപ്പടി വിവാദം; മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി.ഡി സതീശന്‍
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏതൊക്കെ ഏജന്‍സികള്‍ എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്? CMRL കൂടാതെ മറ്റേതൊക്കെ കമ്പനികൾ എക്സാലോജിക്കിന് മാസപ്പടി നൽകിയിട്ടുണ്ട്? പ്രത്യുപകാരമെന്ന നിലയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങള്‍: 1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ […]