ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ ആണെന്ന് സംശയം. പുറത്തുവന്ന രേഖ ചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയിക്കുന്നു. ഇവർ റിക്രൂട്ട് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു.കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ നേഴ്സിംങ് കെയർ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷൻന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി മൊഴി നൽകിയത്. […]
India
ആലപ്പുഴയിൽ ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു
ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു. സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, ആദിൽ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ. മരിച്ച ആദിയും ആദിലും ഇരട്ടക്കുട്ടികളാണ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംശയം. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.
നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു
നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം […]
ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി കണക്കാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവർ പറയുന്നു. നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള […]
അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബുള്ളറ്റ് ദൈവം; വഴിപാടായി ബിയർ അഭിഷേകം; വ്യത്യസ്തമായ ബുള്ളറ്റ് അമ്പലം
ബുള്ളറ്റ് ബൈക്കിന് നിരവധി ആരാധകർ ഉണ്ട്. എന്നാൽ ബുള്ളറ്റ് ബൈക്ക് തന്നെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന ഒരു ക്ഷേത്രമുണ്ട് രാജസ്ഥാനിൽ. ആൾ ദൈവങ്ങൾ ഉള്ള ഈ നാട്ടിൽ ബുള്ളറ്റിനെ പ്രധാന പ്രതിഷ്ഠയാക്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് ഇന്ത്യയിൽ. 350സിസി റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയിൽ. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്.1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് […]
‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിൻ
സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ […]
അശോകസ്തംഭത്തിന് പകരം ‘ധന്വന്തരി’, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ ; നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി
നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ […]
വോട്ട് രേഖപ്പെടുത്തി ചിരഞ്ജീവി, ജൂനിയർ എൻടിആർ, അല്ലു അർജുൻ ; തെലങ്കാനയിൽ വോട്ടിംഗ് പുരോഗമിക്കുന്നു
തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു . ഹൈദരാബാദിലെ 24 മണ്ഡലങ്ങളിലെ ശരാശരി പോളിംഗ് ശതമാനം 40% മുതൽ 50% വരെയാണ് വോട്ട് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇതിനകം വോട്ടവകാശം വിനിയോഗിച്ചു കഴിഞ്ഞു.രാവിലെ തന്നെ ബൂത്തിലെത്തിയ അല്ലു അർജ്ജുൻ മറ്റ് വോട്ടർമാർക്കൊപ്പം കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് സ്‌കൂളിലാണ് താരം വോട്ട് ചെയ്തത്. ‘നിങ്ങൾ ഓരോരുത്തരോടും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യാൻ ഞാൻ […]
നിലമ്പൂരിൽ ആദിവാസി ദുരിതജീവിതം; ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല; വീടുകൾ അപകടാവസ്ഥയിൽ
നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്.2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി […]
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; സീനിയർ സർക്കാർ പ്ലീഡർ അഡ്വ.പി.ജി.മനു രാജിവെച്ചു
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനു രാജിവച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നത്. പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ […]












