Business India National

97.26 ശതമാനവും തിരിച്ചെത്തി; ഇനിയും മാറ്റാനുള്ളത് 9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍

2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടില്ലെന്നും ആർബിഐ. മെയ് 19 നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് ആർബിഐ പിൻവലിച്ചത്. ആകെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് പിൻവലിച്ചതിന് ശേഷം 2023 നവംബർ 30 ആയപ്പോഴേക്കും 97.26 ശതമാനാവും തിരിച്ചെത്തി. ഇനി […]

Crime News India National

മണിപ്പൂരിൽ ബാങ്ക് കവർച്ച: 18.85 കോടി രൂപ കൊള്ളയടിച്ചു, കലാപത്തിന് ശേഷമുള്ള മൂന്നാമത്തെ കവർച്ച

മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. 10 അജ്ഞാതരായ ആയുധധാരികൾ 18.85 കോടി രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഉഖ്രുൾ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) കവർച്ച നടന്നത്. മെയ് മൂന്നിന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ നടക്കുന്ന മൂന്നാമത്തെ ബാങ്ക് കവർച്ചയാണിത്. ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞ ശേഷമാണ് കവർച്ച നടന്നത്. അന്നത്തെ ഇടപാടുകളും നിക്ഷേപ പ്രവർത്തനങ്ങളും പൂർത്തിയാക്കി പ്രധാന ഗേറ്റിന്റെ ഷട്ടർ അടച്ച് ബാങ്ക് മാനേജരും ജീവനക്കാരും അകത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ […]

Crime News India National

കോളജ് വിദ്യാർത്ഥിനിയെ ഒമ്പതാം ക്ലാസുക്കാരൻ കുത്തി

ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് രണ്ടാം വർഷ കോളജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മോനിഷയെ ബന്ധുവായ ഇൻബരാസുവാണ് കുത്തിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇൻബരാസുവുമായി വഴക്കിട്ടിരുന്നു. ഇതേത്തുടർന്നുള്ള ദേഷ്യത്തിലാണ് കുട്ടി പെൺകുട്ടിയെ കുത്തിയതെന്നാണ് റിപ്പോർട്ട്. പെൺകുട്ടി കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം. മോനിഷയുടെ നിലവിളി കേട്ട് അമ്മൂമ്മ ഓടിയെത്തിയപ്പോഴാണ് ചോരയൊലിപ്പിച്ച് നിലത്ത് കിടക്കുന്ന പെൺകുട്ടിയെ കണ്ടത്. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ചെവിക്ക് വെട്ടേറ്റു. […]

India Kerala

‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രം​ഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ സമാഹരണത്തിനായി കുട്ടികൾ വരുമ്പോൾ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്നാണ് നോട്ടീസിൽ പറയുന്നത്.വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് പഞ്ചസാര കൊണ്ടുവരണമെന്ന് നിർദേശിച്ചിരിക്കുന്നതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്. പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾക്ക് പ്രധാന അധ്യാപിക നോട്ടീസ് അയച്ചിരിക്കുന്ന്. […]

India Kerala

പാലക്കാട് തൃത്താലയിൽ നവകേരള ബസിന് നേരെ കരിങ്കൊടി

പാലക്കാട് തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട് നവകേരള ബസിന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. കുളപ്പുള്ളിയിലെ പ്രഭാത സദസ്സ് കഴിഞ്ഞ് തൃത്താല മണ്ഡലത്തിലെ സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകവെയാണ് കരിങ്കൊടി കാട്ടിയത്. അതേസമയം, നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും കോടതി പരാമർശമുണ്ടായി. പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ മുൻസിപ്പാലിറ്റി ആക്ട് […]

India Kerala

മുറുക്ക് തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൻ്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

India Kerala

മൂവാറ്റുപുഴയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

മൂവാറ്റുപുഴ പെരുവംമുഴിയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ, മിഥുൽമണ്ഡൽ, അമൃത് മണ്ഡൽ എന്നിവരെയാണ് പിടികൂടിയത്. തടിമില്ല് തൊഴിലാളികളായ ഇവരുടെ താമസസ്ഥലത്തിന് അടുത്തു നിന്നാണ് ബാഗിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.

HEAD LINES India Kerala

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദി; പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വേദിയ്ക്കായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളത്. പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.അതേസമയം, വേദിയ്ക്കായി പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ വേദി മാറ്റാം. പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ശബ്ദ നിയന്ത്രണം ഉണ്ടെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് […]

India Kerala

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു

മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു. ഫോർട്ട് കൊച്ചി കമാലക്കടവിലെ യാത്രാജെട്ടിയാണ് മത്സ്യബന്ധന ബോട്ടിടിച്ച് തകർന്നത്. അപകട ശേഷം ബോട്ട് സ്ഥലത്തുനിന്ന് ഒളിപ്പിച്ചു. മത്സ്യബന്ധന ബോട്ടിന് നിരോധനമുള്ള മേഖലയിലാണ് അനധികൃതമായി ബോട്ട് എത്തിയത്. ബോട്ട് കണ്ടെത്താൻ പൊലീസും ഫിഷറീസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

India Kerala

അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി

വീട്ടമ്മയെ അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി […]