India National

ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പ്; മിസോറാമിൽ ഞായറാഴ്ചത്തെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി

മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച ഡിസംബര്‍ മൂന്നിനു പകരം ഡിസംബര്‍ നാലാം തീയതിയിലേക്കാണ് വോട്ടെണ്ണല്‍ മാറ്റിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മിസോറാമിലെയും ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണല്‍ തീയതി മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മിസോറം എന്‍ജിഓ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാനത്ത് നടത്തി വന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറമിൽ […]

India Kerala

കിഡ്‌നാപ്പിംഗ് പ്രതിരോധിച്ച സഹോദരൻ ഹീറോ, കുട്ടികൾ ധൈര്യത്തോടെ പ്രതികരിച്ചു, രേഖാ ചിത്രം സഹായകരമായി; ADGP എം.ആർ. അജിത് കുമാർ

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികരണവുമായി ADGP എം.ആർ. അജിത് കുമാർ.’കേസിൽ മൂന്ന് പ്രതികൾ, എല്ലാ പ്രതികളും അറസ്റ്റിലായി. കൊവിഡിന് ശേഷം പദ്‌മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമെന്ന് എഡിജിപി എം.ആർ അജിത്കുമാർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ്പ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നീക്കങ്ങളിൽ പ്രതികൾ കരുതലോടെ നീങ്ങി. കുട്ടിയുടെ പ്രതികളെ ശരിയായി […]

Entertainment India Kerala

സന്നിധാനത്ത് ശിവമണി മുഴക്കം; പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി ശിവമണി

സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദ​ഗ്ധൻ ശിവമണി. ഇന്നലെ ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ശബരിമലയിൽ എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദര്‍ശനം നടത്തിയത്.പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തന്റെ ഉയർച്ചയ്‌ക്കു കാരണം അയ്യപ്പനാണെന്നും ഇനിയും താൻ അയ്യനെ കാണാൻ തിരുനടയിലെത്തുമെന്നും ദർശനം നടത്തിയതിന് ശേഷം ശിവമണി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ശിവമണി ശബരിമല സന്നിധാനത്ത് സംഗീതത്തിന്റെ രാവൊരുക്കി. സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി […]

National

മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

രാജ്യതലസ്ഥാനത്തെ മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ. ദൃശ്യപരത കുറവായതിനാലാണ് നടപടി. ഡൽഹി ‘ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്’ (IGI) രാവിലെ 8.10 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താൽ, പല ഭാഗങ്ങളിലും ദൂരക്കാഴ്ച […]

India Kerala

ഒറ്റപ്പെട്ട ജീവിതം, കമ്പ്യൂട്ടർ വിദഗ്ധൻ, ക്രിമിനല്‍ പശ്ചാത്തലമില്ല; വീട്ടിലും ഫാമിലുമായി 15 ലേറെ നായ്ക്കൾ…

27/11/2023 തിങ്കളാഴ്ച സമയം വൈകിട്ട് 4.30… ദിനാന്ദ്യത്തിന്റെ ആലസ്യത്തിലേക്ക് വഴുതിത്തുടങ്ങിയ കേരളത്തെ ഞെട്ടിച്ച് ഒരു വാർത്ത പുറത്തുവരുന്നു. കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ഒരു ആറുവയസുകാരിയെ ചിലർ തട്ടിക്കൊണ്ടുപോയി. സഹോദരനൊപ്പം ട്യൂഷനു പോയ കുട്ടിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയെന്നായിരുന്നു വാർത്ത. ആലുവ പീഡനക്കൊലപാതകത്തിന്റെ വേദന കെട്ടടങ്ങുംമുമ്പ് മറ്റൊരു മുറിവ് കൂടി പേറേണ്ടിവരുമോയെന്ന് ഭയന്ന നിമിഷം. കാണാതായ കുട്ടിയുടെ ചിത്രം മാധ്യമങ്ങൾ ഇടവേളയില്ലാതെ നൽകി. കുഞ്ഞിനെ കണ്ടെത്താൻ പൊലീസും നാട്ടുകാരും കൈകോർത്തു. മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ തിരികെ കിട്ടാൻ […]

India Kerala

ജലജീവൻ മിഷന്‌ 328 കോടി അനുവദിച്ചു; ധനമന്ത്രി

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക്‌ സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ്‌ നൽകിയത്‌.ഈ വർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി. ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, […]

Crime News India Kerala

ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്ത്: മൂന്ന് പേർ അറസ്റ്റിൽ

ശബരിമല തീർഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛർദ്ദിയുമായി മൂന്ന് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടിയത്.

India National

20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. അങ്കിത് തിവാരി എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെ തുടർന്ന് അങ്കിത് തിവാരിയുടെ വസതിയിലും ഇഡിയുടെ മധുരയിലെ ഓഫീസിലും ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ […]

Business India Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് വര്‍ധിച്ചത് 600 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വില വര്‍ധിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരണാനുള്ള കാരണം. നവംബര്‍ 29ന് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വില. പവന് 46,480 രൂപയായി ആണ് […]

India Kerala

പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരുമാണ്. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. നവംബറിൽ ആകെ 3.64 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരും. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തിൽ രണ്ട് […]