India National

അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബുള്ളറ്റ് ദൈവം; വഴിപാടായി ബിയർ അഭിഷേകം; വ്യത്യസ്തമായ ബുള്ളറ്റ് അമ്പലം

ബുള്ളറ്റ് ബൈക്കിന് നിരവധി ആരാധകർ ഉണ്ട്. എന്നാൽ ബുള്ളറ്റ് ബൈക്ക് തന്നെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന ഒരു ക്ഷേത്രമുണ്ട് രാജസ്ഥാനിൽ. ആൾ ദൈവങ്ങൾ ഉള്ള ഈ നാട്ടിൽ ബുള്ളറ്റിനെ പ്രധാന പ്രതിഷ്ഠയാക്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് ഇന്ത്യയിൽ. 350സിസി റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയിൽ. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്.1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് […]

India Kerala

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിൻ

സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ […]

HEAD LINES India National

അശോകസ്തംഭത്തിന് പകരം ‘ധന്വന്തരി’, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ ; നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോ​ഗോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ […]

Entertainment National

വോട്ട് രേഖപ്പെടുത്തി ചിരഞ്ജീവി, ജൂനിയർ എൻടിആർ, അല്ലു അർജുൻ ; തെലങ്കാനയിൽ വോട്ടിംഗ് പുരോഗമിക്കുന്നു

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു . ഹൈദരാബാദിലെ 24 മണ്ഡലങ്ങളിലെ ശരാശരി പോളിംഗ് ശതമാനം 40% മുതൽ 50% വരെയാണ് വോട്ട് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇതിനകം വോട്ടവകാശം വിനിയോഗിച്ചു കഴിഞ്ഞു.രാവിലെ തന്നെ ബൂത്തിലെത്തിയ അല്ലു അർജ്ജുൻ മറ്റ് വോട്ടർമാർക്കൊപ്പം കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് സ്‌കൂളിലാണ് താരം വോട്ട് ചെയ്തത്. ‘നിങ്ങൾ ഓരോരുത്തരോടും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യാൻ ഞാൻ […]

India Kerala

നിലമ്പൂരിൽ ആദിവാസി ദുരിതജീവിതം; ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല; വീടുകൾ അപകടാവസ്ഥയിൽ

നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്.2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി […]

India Kerala

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; സീനിയർ സർക്കാർ പ്ലീഡർ അഡ്വ.പി.ജി.മനു രാജിവെച്ചു

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനു രാജിവച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നത്. പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ […]

India Kerala

‘വ്യാജ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി.സിസിടിവി ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. ഉടമസ്ഥരുടെ കൈവശം തന്നെ, പക്ഷേ അവർ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ് വസ്തുത.അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ്..ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ […]

Kerala

തുടര്‍ച്ചയായ നിയമലംഘനം: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാണ് റദ്ദാക്കിയത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി. ബസിന്റെ പെര്‍മിറ്റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബസ് ഉടമ കിഷോറിനു നോട്ടീസ് നല്‍കിയിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിന്‍ ബസ്സിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതര്‍ നടപടി എടുക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക് […]

Kerala

വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതര്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താന്‍ കുട്ടികളോട് അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. യൂണിഫോമിന് പകരം ധരിക്കാനുള്ള കുപ്പായം ഉള്‍പ്പെടെ ഇവര്‍ കയ്യില്‍ കരുതിയിരുന്നു.

Kerala

കണ്ണൂര്‍ സര്‍വകലാശാല വിസി പുനർനിയമനം; സുപ്രിം കോടതി വിധി ഇന്ന്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണ്ണായകമാണ് വിധി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ […]