National

ഭീകരവാദ ഫണ്ടിംഗ്; ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്ന്. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ജമ്മുവിലെ പിര്‍ പഞ്ചല്‍, ചെനാബ് താഴ്‌വര, ശ്രീനഗര്‍, അനന്ത്‌നാഗ്, കുപ്‌വാര, പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുകളില്‍ എന്‍ഐഎ സംഘമെത്തി. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകളെന്ന് എന്‍ഐഎ അറിയിച്ചു. കുല്‍ഗാമില്‍ റാംപോറ ഖിയാമോയില്‍ സ്ഥിതി ചെയ്യുന്ന നബി ഷെയ്ഖിന്റെ മകന്‍ […]

National

‘തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു’; സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മിഷന്‍ നിര്‍ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്. കര്‍ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു. അതേസമയം കർണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാകും കൊട്ടിക്കലാശത്തിന് നേതൃത്വം നൽകുക. പ്രിയങ്കാ ഗാന്ധി ചിക്ക് […]

National

കർണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

കർണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാൽപത് ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ വീറും വാശിയും പ്രകടമായിരുന്നു. അന്തിമ ഘട്ടത്തിൽ പൂർണ്ണമായും മോദി ഷോ ആയി മാറിയ പ്രചാരണമാണ് ബിജെപി നടത്തിയത്. കോൺഗ്രസ് ആകട്ടെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ചു. മോദിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ വിഷപാമ്പ് പരാമർശം, ബജറംഗ് ദൽ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു.  ജെഡിഎസിന് വേണ്ടി പ്രായാധിക്യം മറന്ന് ദേവെഗൗഡ രംഗത്തിറങ്ങിയതും ആവേശം […]

National

‘മണിപ്പൂരിലെ ഇരട്ട എൻജിൻ സർക്കാരിന്റെ ഫലം നോക്കൂ’; കർണാടക വോട്ടർമാരോട് ചിദംബരം

ഇരട്ട എഞ്ചിൻ’ സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. മണിപ്പൂർ കലാപത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക വോട്ടർമാർക്കുള്ള മുന്നറിയിപ്പ്.  മണിപ്പൂരിലെ ‘ഇരട്ട എൻജിൻ സർക്കാരിന്റെ’ അനന്തരഫലങ്ങൾ നോക്കൂ. രണ്ട് എഞ്ചിനുകളും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ ആഭ്യന്തര കലഹങ്ങളാൽ തകർന്നിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങൾക്കും സമാധാനപരമായ പരിഹാരങ്ങൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട് – ബിജെപി സർക്കാരിനെ പരിഹസിച്ച് ചിദംബരം ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്തെ മെയ്തികളും ഗോത്ര വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത വർധിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. […]

National

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ കർഹാമ കുഞ്ചാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. മറ്റ് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.  ഇന്നലെ രജൗരിയിലെ കാൻഡി മേഖലയിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 3 […]

National

മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പൊലീസ് മേധാവിയെ ചുമതലയില്‍ നിന്ന് നീക്കി

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഐആര്‍എസ് അസോസിയേഷന്‍ അറിയിച്ചു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിന്‍താങ് ഹാക്കിപ് ആണ് മരിച്ചത്. മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഐആര്‍എസ് അസോസിയേഷന്‍ അറിയിച്ചു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിന്‍താങ് ഹാക്കിപ് ആണ് മരിച്ചത്. ഗോത്രവിഭാഗമായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്‌തേയ് വിഭാഗത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് […]

National

കർണ്ണാടകത്തിൽ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് സർവ്വേ ഫലം

നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ശേഷിക്കെ കർണ്ണാടകത്തിൽ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് ഏറ്റവും പുതിയ സർവ്വേ ഫലം. ബിജെപി 100 മുതൽ 114 സീറ്റും കോൺഗ്രസ് 86 – 98 വരെ സീറ്റും നേടുമെന്നാണ് പ്രവചനം. അതേസമയം കർണ്ണാടക പിടിക്കാൻ നാളെയും മറ്റന്നാളും പ്രധാനമന്ത്രിയും, സോണിയാഗാന്ധിയും സംസ്ഥാനത്ത് പ്രചാരണം നയിക്കും. ( karnataka election 2023 new survey ) https://likevertising.com/r/p.html?f=kwmbkuj&e=1651463743513https://likevertising.com/r/p.html?f=iphojtyohzo&e=1651463743513 നേരത്തെ ഇറങ്ങിയ ആദ്യ മൂന്ന് സർവ്വേകളിലും കോൺഗ്രസിനായിരുന്നു മുൻതൂക്കമെങ്കിൽ, നിലവിൽ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. […]

National

പാകിസ്താന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‌ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പ്രദീപ് ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് എടിഎസ് നല്‍കുന്ന സൂചന. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി എന്ന് എടിഎസ് പ്രസ്താവനയില്‍ പറയുന്നു. വാട്‌സ്ആപ്പ് […]

National

കർണാടകയിലെ കെജിഎഫ് വില്ലയിൽ നിന്ന് കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടന്മാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.(Cash worth 4-5 crore seized from KGF villa) കർണാടകയിലെ കൊല്ലാർ ഗോൾഡ് ഫീൽഡിലെ (കെജിഎഫ്) ബനാർപേട്ട് താലൂക്കിലെ വില്ലയിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അകമ്പടിയോടെയാണ് കർണാടക പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ […]

National

എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്; സുപ്രിയ സുലെ വർക്കിംഗ് പ്രസിഡൻ്റാകാൻ സാധ്യത

എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്. ശരദ് പവാർ അദ്ധ്യക്ഷപദം ഒഴിഞ്ഞതിനുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയും പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ആണ് അജണ്ട. സുപ്രിയ സുലെ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് ആകാനണ് സാധ്യത. ശരദ് പവാർ അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജി പിൻവലിയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻസിപി ഇക്കാര്യം പരിഗണിയ്ക്കുന്നത്. വ്യത്യസ്ത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടികൾക്ക് അജിത് പവാറിനോടുള്ള താത്പര്യം ഇല്ലായ്മ കൂടി പരിഗണിച്ചാണ് തിരുമാനം. (ncp meeting supriya sule) അതേസമയം, സുപ്രിയ സുലെയെ വർക്കിംഗ് പ്രസിഡന്റ് […]