National

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് പാകിസ്താനും അഫ്ഗാനും താഴെ; ഏറ്റവും മുന്നിൽ നോർവേ, പിന്നിൽ ഉത്തര കൊറിയ

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് താഴേയ്ക്ക്. കഴിഞ്ഞ വർഷം 150ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 161-ാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇപ്പോൾ പാകിസ്താനും അഫ്ഗാനും താഴെയായാണ് ഇന്ത്യയുടെ സ്ഥാനം. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സമാഹരിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് 2023 പ്രകാരമുള്ള കണക്കനുസരിച്ചാണ് ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിൽ 161-ാം സ്ഥാനത്തെത്തിയത്. ജനാധിപത്യത്തിന്റെ ഫോർത്ത് എസ്റ്റേറ്റ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കപ്പെടുന്നത്.  അദാനി ഗ്രൂപ്പ് എൻഡിടിവി ഏറ്റെടുത്തത്, ആംനസ്റ്റി ഇന്റർനാഷണലിന്റെ അടച്ചുപൂട്ടൽ, ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡുകൾ തുടങ്ങിയവ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ ബാധിച്ചിട്ടുണ്ടെന്ന് […]

National

കർണാടകയിൽ ഹിന്ദുത്വ കാർഡിറക്കി ബിജെപി; പ്രധാനമന്ത്രിയെ മുൻനിർത്തി പ്രചാരണം

കർണാടകയിൽ ബജ്‌റംഗ്‌ദൾ വിഷയം പ്രചാരണ ആയുധമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി പ്രചാരണം ആരംഭിച്ചു. ഹനുമാൻ ഭക്ത മോദിയെന്ന ടാഗ് ലൈനിൽ സാമൂഹിക മാധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചു. കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നുവെന്ന് ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. കോൺഗ്രസാണ് കർണാടകയിലെ സമാധാനത്തിന്റെ ശത്രു. കർണാടകയിൽ അസ്ഥിരതയുണ്ടായാൽ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. അവർ വികസനത്തിന്റെയും ശത്രുക്കളാണ്. […]

National

‘ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാം’; ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി

ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ബഞ്ച് നിർദേശിച്ചു.  ‘ഒരു സമുദായത്തെ മുഴുവൻ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ സത്യം എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. അടിയന്തരമായ് സുപ്രിം കോടതി വിഷയത്തിൽ ഇടപെടണം’- ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിന്ന അഭിഭാഷക […]

National

രാഹുൽ ​ഗാന്ധിക്ക് എതിരെയുള്ള അപകീർത്തി കേസ്; ഇടക്കാല സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി

അപകീർത്തി കേസിലെ രാഹുൽ ​ഗാന്ധിക്ക് എതിരായ വിധി സസ്പെൻഡ് ചെയ്യാതെ ഗുജറാത്ത് ഹൈക്കോടതി. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം വിധി പറയാമെന്ന് വ്യക്തമാക്കി. കേസിൽ ഇടക്കാല ആശ്വാസം അനുവദിക്കാൻ ആകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. കേസ് വേനലവധിക്ക് ശേഷമേ ഇനി പരിഗണിക്കൂ. രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണച്ചത് ജസ്റ്റിസ് ഹേമന്ത് പ്രച്‍ച്ഛക് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. കേസിൽ ഇടക്കാല സ്റ്റേ നിഷേധിച്ചതോടെ ലോക്സഭയിൽ രാഹുൽ […]

National

ഡൽഹിയിൽ 9 വയസ്സുകാരി പീഡനത്തിനിരയായി, പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ

കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി. തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. പിന്നാലെ ക്ഷീണിതയായ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും, പീഡനം നടന്നതായി ഡോക്ടർമാർ ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിക്ക് […]

National

11വയസുകാരിയെ വിവാഹം ചെയ്ത 40കാരൻ അറസ്റ്റിൽ

11 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരൻ അറസ്റ്റിൽ. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാതാവിന് പ്രതി രണ്ട് ലക്ഷം രൂപ കടമായി നൽകിയിരുന്നു. എന്നാൽ ഇത് തിരിച്ചടയ്ക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല.തുടർന്നാണ് പ്രതി പ്രായപൂർത്തിയാകാത്തയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ മൈർവ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. എന്നാൽ, തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നാണ് പെൺകുട്ടിയും പ്രതിയും പറയുന്നത്. […]

National

2024ലെ തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും; ചർച്ച തുടങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ

2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളെ വിന്യസിക്കണം എന്നതടക്കം തീരുമാനിക്കും. അതേസമയം ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ബിപിഎൽ കാർഡ് ഉടമകൾക്ക് […]

National

ഞാൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ല: രാഹുൽഗാന്ധി

മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്‍ദാനങ്ങളെന്ന് രാഹുൽഗാന്ധി. ബെല്ലാരിയിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിയുന്നു. പൊതുയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ആരവങ്ങളോടെയാണ് പ്രവർത്തകർ വരവേറ്റത്. കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു. ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങൾ പിന്തുടർന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. വിവിധ […]

National

ഡോ.എൻ.ഗോപാലകൃഷ്ണൻ ജി ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു; അനുസ്മരിച്ച് പ്രധാനമന്ത്രി

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ.എൻ.ഗോപാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ ദുഖമുണ്ട്. അദ്ദേഹം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. സമ്പന്നമായ ആത്മീയ പരിജ്ഞാനത്തിനും ഇന്ത്യൻ തത്ത്വചിന്തയോടുള്ള താത്പര്യത്തിനും അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന […]

National

പ്രസം​ഗത്തിനിടെ പള്ളിയിൽ നിന്നും വാങ്കുവിളി; പ്രസം​ഗം നിർത്തി രാഹുൽ ​ഗാന്ധി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയിൽ നിന്നും വാങ്കുവിളി ഉയർന്നപ്പോൾ സംസാരിക്കുന്നത് നിർത്തിവച്ച് രാഹുൽ ​ഗാന്ധി. കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധി ആസാൻ (പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിർത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുൽ പ്രസം​ഗം പുനരാരംഭിച്ചത്. 2022ൽ ജമ്മു കശ്മീരിലെ ബരമുള്ളയിൽ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസം​ഗം […]