National

തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പേ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് തിരിച്ചടി; വൈദ്യുതി നിരക്കില്‍ വര്‍ധന

തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക. ഇന്നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വരിക. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ നേരിയ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് -98, ബിജെപി -77, ജെഡിഎസ് -11, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് […]

National

രണ്ട് പേരെ ഒരുമിച്ച് പ്രണയിച്ചു; പണക്കാരിയായ കാമുകിയെ സ്വന്തമാക്കാൻ വിവാഹദിവസം മറ്റേ കാമുകിയെ കൊന്നു; യുവാവ് പിടിയിൽ

കാമുകിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. രണ്ട് പേരെ ഒരുമിച്ച് പ്രണയിച്ചിരുന്ന യുവാവാണ് പണക്കാരിയായ കാമുകിയെ സ്വന്തമാക്കാൻ മറ്റേ കാമുകിയെ കൊലപ്പെടുത്തിയത്. വിവാഹദിനത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ 25കാരനായ കാമുകൻ രാഹുൽ മൗര്യ അറസ്റ്റിലായത്. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. രാഹുലും കോമളും തമ്മിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് പ്രണയത്തിലായത്. തുടർന്ന് ഇവരുടെ വിവാഹം നിശ്ചയിച്ചു. മെയ് നാലിനായിരുന്നു കല്യാണം. വിവാഹ ദിനം കോമളിനെ കാണാതായി. തുടർന്ന് യുവതിയുടെ അച്ഛന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് […]

National

കര്‍ണാടകയില്‍ ഈ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; അവസാനഘട്ട വിലയിരുത്തലുകള്‍ ഇങ്ങനെ

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഓള്‍ഡ് മൈസൂരു, മധ്യ കര്‍ണ്ണാടക, ഹൈദ്രാബാദ് കര്‍ണ്ണാടക എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളാണ് ഇതില്‍ രണ്ടെണ്ണം.  ലിംഗായത്ത് സമുദായവും മഠങ്ങളും കാര്യങ്ങള്‍ തീരുമാനിക്കുന്ന മധ്യകര്‍ണ്ണാടകത്തില്‍ യദ്യൂരപ്പയായിരുന്നു ബിജെപി മുഖം. ഇത്തവണ യദ്യൂരപ്പ മത്സരിക്കാത്തതും ബസവരാജ് ബൊമ്മെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ലിംഗായത്തുകള്‍ പൂര്‍ണ്ണമായും ബിജെപിയില്‍ കേന്ദ്രീകരിക്കുന്നത് തടയും. ബിജെപി ജയിച്ചാലും ലിംഗായത്ത് മുഖ്യമന്ത്രിക്ക് പകരം ബ്രാഹ്മണ മുഖം പ്രള്‍ഹാദ് ജോഷിക്ക് […]

National

തീവ്രവാദ ഫണ്ടിംഗ് കേസ്: കശ്മീർ താഴ്‌വരയിൽ എൻഐഎ റെയ്ഡ്

കശ്മീർ താഴ്‌വരയിലെ 11 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ബുദ്ഗാം, ബാരാമുള്ള, കുപ്‌വാര, പുൽവാമ എന്നിവിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കശ്മീർ താഴ്‌വരയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയ മൂന്ന് പേരുടെ സ്വത്തുക്കൾ ബുധനാഴ്ച എൻഐഎ കണ്ടുകെട്ടി. ദക്ഷിണ കശ്മീരിലെ പുൽവാമയിലെ ആറ് കടകളും കുപ്‌വാരയിലെ ഒരു വീടും കേന്ദ്ര ഏജൻസി അറ്റാച്ച് ചെയ്തിട്ടുണ്ട്. ഷോപ്പിയാനിൽ രണ്ട് മുറികളുള്ള കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. […]

National

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പരാതി; പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തി

ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരായ പരാതിയിൽ പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തി. മറ്റു താരങ്ങളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ സമരം 19ആം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം ജന്തർ മന്ദറിൽ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ചെത്തിയ കർഷകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ മറിച്ചിട്ടു. അതേസമയം സമാധാനപൂർവ്വം പ്രതിഷേധിക്കണമെന്ന് ഗുസ്തി താരങ്ങൾ അഭ്യർത്ഥിച്ചു. താരങ്ങൾക്ക് പിന്തുണയുമായി എത്തിയ സംയുക്ത കിസാൻ […]

National World

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. നരേന്ദ്ര മോദിയ്ക്ക് ജൂൺ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ അത്താഴ വിരുന്നൊരുക്കും. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചു. ബൈഡന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായാണ് മോദി യു.എസിലെത്തുന്നത്. മോദിയുടെ യു.എസ് സന്ദർശനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. ടെക്നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ […]

National

‘വിലക്കയറ്റത്തിൽ കേന്ദ്രത്തെ വിമർശിക്കാൻ കോൺഗ്രസിന് എന്ത് അവകാശം?’; നിർമല സീതാരാമൻ

യുപിഎ ഭരണകാലത്തെ വിലക്കയറ്റത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പൂർണ്ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കോൺഗ്രസിന്റെ ഭരണകാലത്ത് പണപ്പെരുപ്പം നിരന്തരം ഉയർന്നിരുന്നതിനാൽ ഈ വിഷയത്തിൽ കേന്ദ്രത്തെ വിമർശിക്കാൻ കോൺഗ്രസിന് അവകാശമില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വാദിച്ച കേന്ദ്രമന്ത്രി, സർക്കാരും താനും ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും വ്യക്തമാക്കി. ‘2014 മുതൽ ഇന്നുവരെ തുടർച്ചയായി പണപ്പെരുപ്പം […]

National

‘മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നു’; സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ

സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ നേതാക്കൾ ജന്തർ മന്ദറിൽ. കേന്ദ്ര സർക്കാരിന്റേത് ജനിധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ എ റഹീം വിമർശിച്ചു. ഈ മാസം 15 മുതൽ 20 വരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. അതേസമയം ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങളുടെ സമര വേദിയിൽ എത്തി. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കർഷകരെ […]

National

ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊല; 28കാരന് വധശിക്ഷ

ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. മധ്യപ്രദേശിലാണ് സംഭവം. 22കാരനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ 28കാരനാണ് ഭോപ്പാൽ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. മധ്യപ്രദേശിലെ സെഹോർ ദോറഹ സ്വദേശിയായ അമൻ ദംഗി എന്ന 22കാരനെയാണ് രാഘവ് ഗാർഹ് സ്വദേശി രജത് സെയ്‌നി സുകുമാരക്കുറുപ്പ് മോഡലിൽ കൊലപ്പെടുത്തിയത്. 2022 ജൂലായ് 14നാണ് സംഭവം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നയാളാണ് രജത് സെയ്‌നി. ഗ്വാളിയോർ ജയിലിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. പരോളിലിറങ്ങിയ സെയ്‌നി വീണ്ടും […]

National

കന്നഡനാട് വിധിയെഴുത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണും. കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനം കൈയ്യിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രചാരണത്തിന് […]